New Update
മനാമ: ഇക്കഴിഞ്ഞ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പൊതുപരീക്ഷയിൽ ഏഴാം ക്ലാസ്സിൽ ടോപ് പ്ലസ് മാർക്ക് നേടിയ ഹൂറ തഅലീമുൽ ഖുർആൻ മദ്രസ വിദ്യാർത്ഥി മുഹമ്മദ് ഇർഫാൻ റിയാസിനെ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങളുടെ അധ്യക്ഷതയിൽ അഭിനന്ദിച്ചു. ഹൂറ മദ്രസയിൽ വെച്ച് നടന്ന ചടങ്ങിൽ ജിഫ്രി തങ്ങൾ മൊമെന്റോ നൽകി.
Advertisment
ഷഹീർ കാട്ടാംപള്ളി, അസ്‌ലം ഹുദവി, എൻ. കെ അബ്ദുൽ കരീം മാസ്റ്റർ,ശംസുദ്ധീൻ മുസ്‌ലിയാർ, ഉമർ മുസ്‌ലിയാർ വയനാട് കമ്മിറ്റി ഭാരവാളികളായ മുനീർ കൊടുവള്ളി, മഹമൂദ് പെരിങ്ങത്തൂർ, അബ്ദുറഹ്മാൻ തുമ്പോളി, റിയാസ് കാസർഗോഡ്, നൗഫൽ മഹി, ജസീർ പയ്യോളി, ഹമീദ് വാണിമേൽ തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് ഫൈസി വയനാട് സ്വാഗതവും ബഷീർ ദാരിമി നന്ദിയും പറഞ്ഞു