ഐവൈസിസിസി ഈസ്റ്റർ വിഷു ഈദ് ആഘോഷം ഏപ്രിൽ 28 ന്

New Update

publive-image
മനാമ: ഐവൈസിസി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ഈസ്റ്റർ വിഷു ഈദ് ആഘോഷം ഏപ്രിൽ 28 ന് ബിഎംസി ഹാളിൽ വെച്ച് നടക്കും.ഐ വൈ സി സി കലാവേദിയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും.

Advertisment

അൽറബീബ് മെഡിക്കൽ ക്ലിനിക്കാണ് പരിപാടിയുടെ പ്രധാന പ്രായോജകർ. ബഹ്‌റൈനിലെ എല്ലാ പ്രവാസിമലയാളികളെയും ആഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഫാസിൽ വട്ടോളി,സെക്രട്ടറി അലൻ ഐസക്ക്,ട്രഷറർ നിധീഷ് ചന്ദ്രൻ ,ആർട്സ് വിങ് കൺവീനർ ജോൺസൻ കൊച്ചി എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.

Advertisment