Advertisment

എമിറേറ്റ്സ് നേച്ചര്‍ ഡബ്ല്യുഡബ്ല്യുഎഫിന് പിന്തുണ നൽകി യൂണിയന്‍ കോപ് ; ധാരണാപത്രം ഒപ്പിട്ടു

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിയന്‍ കോപ്, ലോക ജൈവവൈവിധ്യ ഫണ്ടി(WWF)ന്‍റെ ഭാഗമായ എമിറേറ്റ്സ് നേച്ചര്‍-ഡബ്ല്യുഡബ്ല്യുഎഫു (Emirates Nature-WWF) മായി ധാരണാപത്രത്തിൽ ഒപ്പിട്ടു. സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതികളുടെ ഭാഗമായാണ് പങ്കാളിത്തം.

യൂണിയന്‍ കോപ് ആസ്ഥാനമായ അൽ വര്‍ഖാ സിറ്റി മാളിൽ വച്ചായിരുന്നു എ.ഒ.യുവിൽ ഒപ്പിട്ടത്. യൂണിയന്‍ കോപ് എം.ഡി അബ്ദുള്ള മുഹമ്മദ് റാഫി അൽ ദല്ലാൽ, എമിറേറ്റ്സ് നേച്ചര്‍-ഡബ്ല്യുഡബ്ല്യുഎഫ് ഡയറക്ടര്‍ ജനറൽ ലൈല മൊസ്തഫ അബ്ദുള്‍ലത്തീഫ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.ധാരണാപത്രം ഒപ്പിട്ടശേഷം എമിറേറ്റ്സ് നേച്ചര്‍-ഡബ്ല്യുഡബ്ല്യുഎഫ് പ്രതിനിധികള്‍ യൂണിയന്‍ കോപ് അൽ വര്‍ഖാ സിറ്റി മാള്‍ സന്ദര്‍ശിച്ചു.

 

Advertisment