സംഘപരിവാറിന് ഇടമൊരുക്കാൻ പ്രയത്നിക്കുന്നവർ മണിപ്പൂരിൽ നിന്നും പാഠമുൾക്കൊള്ളട്ടെ : നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി

New Update
publive-image
കോഴിക്കോട് :മണിപ്പൂരിൽ തുടരുന്ന ക്രൈസ്തവ വിരുദ്ധ കലാപം അടിച്ചമർത്തി ക്രമസമാധാനം പുന:സ്ഥാപിക്കണമെന്നും, ഇരകളാക്കപ്പെടുന്നവർക്ക് സംരക്ഷണമൊരുക്കാതെ അക്രമികൾക്ക് പിന്തുണ നൽകുന്ന മണിപ്പൂരിലെ ബിജെപി സർക്കാർ രാജി വെക്കണമെന്നും നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
Advertisment
സംഘപരിവാർ രാഷ്ട്രീയ നീക്കങ്ങളാണ് സമാധാനം നിറഞ്ഞുനിന്നിരുന്ന മണിപ്പൂരിനെ അശാന്തിയിലേക്ക് തള്ളിവിട്ടത്, വർഗീയതയുടെയും വിഭാഗീയതയുടെയും വിത്തുകൾ പാകി ജനങ്ങളെ തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയ കഴുകന്മാരെ തിരിച്ചറിയണം.സംഘപരിവാറിന് ഇടമൊരുക്കാൻ പ്രയത്നിക്കുന്നവർ മണിപ്പൂരിൽ നിന്നും പാഠമുൾക്കൊള്ളണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാലിഹ് ശിഹാബ് തങ്ങൾ അധ്യക്ഷനായിരുന്നു.ജനറൽ സെക്രട്ടറി ഒപി റഷീദ്,സീനിയർ വൈസ് പ്രസിഡന്റ് ഷംസീർ കരുവന്തിരുത്തി, ഓർഗനൈസിംഗ് സെക്രട്ടറി നസ്റുദീൻ മജീദ്, ട്രഷറർ അമീൻ മേടപ്പിൽ, വൈസ് പ്രസിഡന്റുമാരായ ആസിഖ് കള്ളിക്കുന്ന്, ജാഫർ ഷർവാനി, സയ്യിദ് ഉനൈസ് ഹൈദ്രോസി തങ്ങൾ,സെയ്ദ് ഉമർ ഷഹീദ് തങ്ങൾ, റഹ്മത്തുള്ള ആസാദ് പൂന്തുറ,റാഷിദ് പി സെക്രട്ടറിമാരായ കലാം ആലുങ്ങൽ, സമീർ കണ്ണൂർ, എൻഎം മഷ്ഹൂദ്,അൻവർ ടിടി ചേറൂർ, ഉനൈസ് കണ്ണൂർ,ഫത്ഹുള്ള തങ്ങൾ വടകര,അബ്ദുൽ വാഹിദ് വിടി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Advertisment