/sathyam/media/post_attachments/fuJIF2ElK7H88Rgvrg0h.jpeg)
"ചെറുകിട വ്യവസായ സംരംഭങ്ങളുടെ സുസ്ഥിരത" എന്ന വിഷയവുമായി ബന്ധപ്പെട്ട് ബിസിനസ് ഹബ് സെമിനാർ / വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. മെയ് 27ന് രാവിലെ ബിസിനസ് ഹബ്ബിൽ വെച്ച് നടന്ന പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. അവതരണവും ചർച്ചയും ചോദ്യോത്തരങ്ങളും അടങ്ങിയ പരിപാടി ഏകദേശം 3 മണിക്കൂർ നീണ്ടുനിന്നു.
/sathyam/media/post_attachments/3vxKDz2XtgYECSIY7Ipc.jpeg)
എസ്എംഇ സൊസൈറ്റി ഡെപ്യൂട്ടി ചെയർമാൻ എൻജിനീയർ. അബ്ദുൾറഹീം ഫഖ്റൂ, വൈസ്റ്റീ സ്ഥാപകൻ കൈ മിത്തീംഗ് ,അപസ്‌ലൈഡ് സ്ഥാപക സാറ ആൽബന്ന എന്നിവരായിരുന്നു മുഖ്യ പ്രഭാഷകർ. ടോസ്റ്റ്മാസ്റ്റർ മിസ്റ്റർ റോവൻ ലോബോ ആയിരുന്നു. മാസ്റ്റർ ഓഫ് സെറിമണി (MoC). ബിസിനസ് ഹബ് ഡയറക്ടർ അലി മക്കി എല്ലാവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ സഹകരണത്തോടെ നടന്ന പരിപാടിയിൽ ഫോറം ജനറൽ സെക്രട്ടറി ബഷീർ അമ്പലായി ചടങ്ങിൽ സന്നിഹിതനായി സംതൃപ്തി രേഖപ്പെടുത്തി.
/sathyam/media/post_attachments/ReVEXSkPpMoTRNOtahhR.jpeg)
പ്ലാസ്റ്റിക് നിരോധന നയത്തിൽ നിന്നുകൊണ്ട് എല്ലാവർക്കും റോസാപൂക്കളാണ് ഉപഹാരമായി നൽകിയത്. ചെറുകിട വ്യവസായ സംഭരംഭകരുടെ സമയത്തിനും താല്പര്യങ്ങൾക്കും പ്രാധാന്യം നൽകി നടത്തിയ പരിപാടിയിൽ എല്ലാവരും സംതൃപ്തി പ്രകടിപ്പിച്ചു. എല്ലാ സന്ദർശകർക്കും ചെറിയ ഇടവേളയിൽ ആശയങ്ങൾ കൈമാറാനുള്ള അവസരവും ലഭിച്ചു. ബിസിനസ് ഹബ് ഡയറക്ടർ അലി മക്കി ഓരോ പ്രഭാഷകരെയും പ്രശംസാ പത്രം നൽകി അനുമോദിച്ചു. എല്ലാ പ്രഭാഷകർക്കും അവതാരകനും നന്ദി പറഞ്ഞു കൊണ്ടാണ് പരിപാടിക്ക് സമാപനം കുറിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us