ടി.എം.സി.എ മെയ് മാസ ചാരിറ്റികള്‍ നല്‍കാന്‍ തീരുമാനിച്ചു

New Update

publive-image

തലശ്ശേരി മാഹി കള്‍ച്ചറല്‍ അസോസിയേഷന്‍ (ടി.എം.സി.എ) നാട്ടിലെ നിര്‍ധനരായ രണ്ടു യുവതികള്‍ക്ക് സഹായധനം നല്‍കാന്‍ തീരുമാനിച്ചു. ജീവിത പ്രാരാബ്ധങ്ങള്‍ മൂലം വലിയ രീതിയില്‍ കടക്കെണിയില്‍ അകപ്പെട്ടു പോയ തലശ്ശേരി ധര്‍മ്മടത്തുള്ള ഒരു യുവതിയുടെ കടബാധ്യതകള്‍ തീര്‍ത്തു കൊടുക്കാനും ഭര്‍ത്താവിന്‍റെ പെട്ടെന്നുള്ള മരണകാരണം സ്വന്തം വീടുപണി നിലച്ചുപോയ മുന്‍ ബഹ്റൈന്‍ പ്രവാസിയും പരേതനുമായ ഒരാളുടെ വിധവയുടെ വീടു പണി പുനരാരംഭിക്കാര്‍ വേണ്ടിയും സമ്പത്തികസഹായം നല്‍കാന്‍ എകസിക്യുട്ടീവ് കമ്മിറ്റി തീരുമാനമെടുത്തു.

Advertisment

സഹായധനം എത്രയും പെട്ടെന്ന് അതാത് പ്രദേശത്തെ തങ്ങളുടെ അംഗങ്ങള്‍ മുഖേന നാട്ടിലെത്തിക്കാന്‍ കൈമാറുമെന്നും ഭാലവാഹികള്‍ അറിയിച്ചു. ജുഫൈറില്‍ നടന്ന യോഗത്തില്‍ പ്രസിഡണ്ട് നവാസ് അദധ്യക്ഷത വഹിച്ചു. സെക്രട്ടറി എഫ്.എം.ഫൈസല്‍ സ്വാഗതവും സ്പോര്‍ട്സ് സെക്രട്ടറി ജാവേദ് ടി.സി.എ നന്ദിയും പറഞ്ഞു.

രക്ഷാധികാരികളായ ഫുവാദ് കെ.പി, .കെ.എന്‍.സാദിഖ് , വി.കെ.ഫിറോസ്, ഷംസുദ്ദീന്‍.വി.പി, റിയാസ്.കെ.പി, അഫ്സല്‍,ബിനിയാമിന്‍ യാഖൂബ്,നൗഷാദ് എന്നിവര്‍ സംസാരിച്ചു .

Advertisment