ദക്ഷിണ സൗദിയിൽ ഇടിമിന്നലേറ്റ് മൂന്ന് യുവാക്കൾക്ക് ജീവഹാനി

New Update

publive-image

ജിസാൻ (സൗദി അറേബ്യ): വർഷപാതം ശക്തമായി തുടരുന്ന ദക്ഷിണ സൗദിയിൽ ഇടിമിന്നലേറ്റ് മൂന്ന് യുവാക്കൾ മരണപ്പെട്ടു. മഴ കടുത്ത് നിൽക്കുന്ന ജീസാൻ നഗരത്തിന് സമീപമുള്ള ഉഹദുൽ മസാരിഹ എന്ന സ്ഥലത്ത് വഴി നടന്നു പോവുകയായിരുന്ന മൂന്ന് പേരാണ് ഒരുമിച്ച് മരണത്തിലേയ്ക്ക് പതിച്ചത്. ഞായറാഴ്ച മുതൽ പ്രദേശത്ത് അതിശക്തമായ മഴയും ഇടിമിന്നലുമാണ് നിലനിൽക്കുന്നത്. പ്രദേശങ്ങളിൽ വൻ തോതിലുള്ള വെള്ളക്കെട്ടും പ്രളയവുമാണ് അനുഭവപ്പെടുന്നത്.

Advertisment

മഴയും ഇടിയും മിന്നലും ഉൾപ്പെടെ കലുഷിത കാലാവസ്ഥ സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു. കാലാവസ്ഥയിലെ അസ്ഥിരതയും കാലുഷ്യവും ഇത് വരെ ഷമിച്ചിട്ടില്ല. അസീർ പ്രവിശ്യ, ജിസാൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ കാലാവസ്ഥ സംബന്ധിച്ച അധികൃതരുടെ മുന്നറിയിപ്പുകളും നിർദേശങ്ങളും പാലിക്കണമെന്ന് ബന്ധപ്പെട്ടവർ പൊതുജനങ്ങളെ ഉണർത്തി.

Advertisment