സൗദി കെ എം സി സി മെമ്പര്‍ഷിപ് കാര്‍ഡ് വിതരണം ഖുലൈസ് ഏരിയയിൽ ആരംഭിച്ചു

New Update

publive-image

ഖുലൈസ്: സൗദിയിൽ മുസ്ലിംലീഗ് പോഷകസംഘടനയായ കെ എം സി സി യുടെ മെമ്പർഷിപ് യത്നം വിപുലമാക്കി സൗദിയിലെ ഘടകങ്ങൾ. ജിദ്ദാ സെൻട്രൽ കമ്മിറ്റിയ്ക്ക് കീഴിലുള്ള ഖുലൈസ് പ്രദേശത്ത് ഒന്നാം ഘട്ടം ചേര്‍ത്ത അംഗങ്ങൾക്കുള്ള കെ എം സി സി മെമ്പര്‍ഷിപ് കാര്‍ഡ് വിതരണം നടന്നു വരികയാണെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisment

ഖുലൈസ് ഏരിയ വൈ.പ്രസിഡന്‍റ് കരീം മൗലവി ഒളവട്ടൂരി ന് ഖുലൈസ് കെ എം സി സി ഭാരവാഹികള്‍ കെ എം സി സി മെമ്പര്‍ഷിപ് കാര്‍ഡ് നല്‍കി തുടക്കം കുറിച്ചു. ജോയിന്‍ സെക്രട്ടറി നാസര്‍ ഓജര്‍ മെമ്പര്‍ഷിപ് കാര്‍ഡ് നല്‍കി. റഷീദ് എറണാങ്കുളം,ഷാഫി മലപ്പുറം,ഷുക്കൂര്‍ ഫറോഖ്,അക്ബര്‍ ആട്ടീരി,ആരിഫ് പഴയകത്ത് എന്നിവര്‍ ചടങ്ങില്‍ സംമ്പന്ധിച്ചു

Advertisment