ലോകത്തിലെ മികച്ച സർവകലാശാലകളിൽ സൗദി സ്ഥാപനങ്ങൾ തിളങ്ങുന്നു; ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് സർവകലാശാല അറബ് ലിസ്റ്റിൽ ഒന്നാമത്

New Update

publive-image

ജിദ്ദ: രാജ്യാന്തര തലത്തിൽ 2024 ലെ മികച്ച 500 സർവ്വകലാശാലകളിൽ 14 അറബ് സർവ്വകലാശാലകളും ഇടം നേടി. ഇവയിൽ സൗദി സർവ്വകലാശാലകൾ തിളങ്ങി. ലിസ്റ്റിലെ ഏറ്റവും മികച്ച അറബ് സർവകലാശാല എന്ന പദവി ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് സർവകലാശാല കരസ്ഥമാക്കി.

Advertisment

ക്യൂ എസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ് പ്രകാരം 2024 ലെ രാജ്യാന്തരതലത്തിൽ മികച്ച 500 സർവകലാശാലകൾ ഉൾപ്പെടുത്തിയ ലിസ്റ്റിലെ പതിനാല് സ്ഥാനങ്ങളിൽ അറബ് സർവ്വകലാശാലകൾ ഇടം നേടി. അറബ് സ്ഥാപങ്ങളിലെ ആദ്യ അഞ്ചു സ്ഥാനങ്ങളിൽ മൂന്നെണ്ണം സൗദി അറേബ്യയിൽ പ്രവർത്തിക്കുന്നവയാണ്.

publive-image

അറബ് സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള കിംഗ് അബ്ദുൽ അസീസ് സർവകലാശാല 500 ൽ 143-ാം സ്ഥാനത്താണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഖത്തർ സർവകലാശാല രാജ്യാന്തര തലത്തിൽ 173 -ാം സ്ഥാനത്തമാണുള്ളത്. മൂന്നാമതും ഒരു സൗദി സർവകലാശാലയാണ് - ദമ്മാം ആസ്ഥാനമായ കിംഗ് ഫഹദ് യൂണിവേഴ്‌സിറ്റി ഓഫ് പെട്രോളിയം & മിനറൽസ് (പൊതു ലിസ്റ്റിലെ സ്ഥാനം 180). അറബ് ലോകത്തെ നാലാം സ്ഥാനത്ത് റിയാദ് ആസ്ഥാനമായ കിംഗ് സൗദ് യൂണിവേഴ്സിറ്റി (203)യും അഞ്ചാമത് ലബനാനിലെ അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ബെയ്റൂട്ട് (226) ഉം ആണ്.

രാജ്യാന്തര തലത്തിൽ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഒന്നാം സ്ഥാനവും കേംബ്രിഡ്ജ് സർവകലാശാല രണ്ടാം സ്ഥാനവും നിലനിർത്തിയപ്പോൾ മൂന്നാം സ്ഥാനത്തുള്ളത് ഓക്‌സ്‌ഫോർഡ് സർവകലാശാലയാണ്. അമേരിക്കൻ സർവ്വകലാശാലകളായ ഹാർവാർഡ്, സ്റ്റാൻഫോർഡ്, ബ്രിട്ടീഷ് ഇംപീരിയൽ കോളേജ് എന്നിവയാണ് തൊട്ടു പിന്നുള്ള സ്ഥാനങ്ങളിൽ.

ക്വാക്വരെല്ലി സൈമണ്ട്സ് എന്ന ബ്രിട്ടീഷ് സ്ഥാപനത്തിന് കീഴിൽ 2004 മുതൽ വര്ഷം തോറും പ്രസിദ്ധീകരിക്കുന്നതാണ് രാജ്യാന്തര തലത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങളുടെ റാങ്കിങ്. ഈ വർഷം 1500 സ്ഥാപനങ്ങളിൽ നിന്നാണ് മികച്ച 500 എണ്ണത്തെ കണ്ടെത്തിയത്. ഓരോ സർവകലാശാലയുടെയും വിദ്യാഭ്യാസ നിലവാരം, പ്രാദേശികമായി സ്വാധീനിക്കുന്ന അതിന്റെ ഗവേഷണ ശ്രമങ്ങളുടെ സ്വാധീനം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചു കൊണ്ടുണ്ടാക്കിയ ലിസ്റ്റിൽ വടക്കൻ അമേരിക്കയിലെയും യൂറോപ്പിലെയും സർവ്വകലാശാലകൾ ആധിപത്യം പുലർത്തി.

രാജ്യാന്തര തലത്തിൽ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഒന്നാം സ്ഥാനവും കേംബ്രിഡ്ജ് സർവകലാശാല രണ്ടാം സ്ഥാനവും നിലനിർത്തിയപ്പോൾ മൂന്നാം സ്ഥാനത്തുള്ളത് ഓക്‌സ്‌ഫോർഡ് സർവകലാശാലയാണ്. അമേരിക്കൻ സർവ്വകലാശാലകളായ ഹാർവാർഡ്, സ്റ്റാൻഫോർഡ്, ബ്രിട്ടീഷ് ഇംപീരിയൽ കോളേജ് എന്നിവയാണ് തൊട്ടു പിന്നുള്ള സ്ഥാനങ്ങളിൽ.

17.5 ദശലക്ഷം അക്കാദമിക് പേപ്പറുകളുടെ വിശകലനത്തിന്റെയും 240,000-ത്തിലധികം ഫാക്കൽറ്റികളുടെയും അക്കാദമിക് സ്റ്റാഫുകളുടെയും വിദഗ്ധ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിലാണ് മികച്ച സ്ഥാപങ്ങളെ തിരഞ്ഞെടുക്കൽ. ഈ വർഷം മൂന്ന് പുതിയ മാനദണ്ഡങ്ങൾ കൂടി ചെറുതായിരുന്നു സ്ഥാപങ്ങളുടെ തിരഞ്ഞെടുപ്പ്. നിലവാരത്തിൽ സുസ്ഥിരത, തൊഴിൽ ഫലങ്ങൾ (തൊഴിലുടമകളിൽ നിന്നുള്ള ഫീഡ്ബാക്>), രാജ്യാന്തര തലത്തിലുള്ള ഗവേഷണ സഹകരണവും വിജ്ഞാന കൈമാറ്റവും എന്നിവയാണ് പുതിയ ക്രൈറ്റെരിയകൾ.

Advertisment