രണ്ടര മാസത്തെ ഹജ്ജ് സീസൻ സമാപിക്കുന്നു; ഇനി ഒമ്പത് മാസങ്ങളിലേറെ നീളുന്ന ഉംറ

New Update

publive-image

ജിദ്ദ: ദുൽഖഅദ മുതൽ പുതുവർഷാരംഭമായ മുഹറം മദ്ധ്യം വരെ നീളുന്ന ഹജ്ജ് സീസൺ കൗണ്ട്ഡൌൺ തുടങ്ങിയതോടെ മക്കയും മദീനയും ഉംറ തീർത്ഥാടകരെ വരവേൽക്കാനുള്ള ഒരുക്കങ്ങളിലായി. ഒമ്പത് മാസങ്ങളിലായി നീണ്ടുനിൽക്കുന്ന ഉംറ സീസൺ ഈ മാസം ഒമ്പതിനും പത്തൊമ്പതിനുമായി സമാരംഭിക്കും.

Advertisment

ഇന്നലെ ജൂലൈ ഒമ്പത് (ദുൽഹജ്ജ് 21) മുതൽ സൗദിയിലുള്ളവർക്ക് ഉംറ നിർവഹിക്കാനുള്ള അനുമതി പത്രം ഓൺലൈൻ വഴി നൽകിത്തുടങ്ങി. നിലവിൽ സൗദിയിൽ ഏതു തരം വിസയിലുമായി കഴിയുന്ന ആർക്കും ഉംറ അപ്പോയ്ന്റ്മെന്റ്, പെർമിറ്റ് ലഭിക്കും. ഇഅതമർനാ, നുസ്‌ക് എന്നീ പ്ലാറ്റുഫോമുകളിലൂടെ എളുപ്പത്തിൽ ഇത് ലഭിക്കും.

ഹിജ്‌റ പുതുവർഷാരംഭമായ ജൂലൈ പത്തൊമ്പത് (മുഹറം ഒന്ന്) മുതലാണ് വിദേശങ്ങളിൽ നിന്നുള്ള ഉംറ തീർത്ഥാടകർ എത്തിത്തുടങ്ങുന്നത്. ആദ്യ ദിവസം മുതൽ തന്നെ കേരളത്തിൽ നിന്നുള്ള ഉംറ ഗ്രൂപ്പുകളിലെ തീർത്ഥാടകർ മക്കയിൽ എത്തിത്തുടങ്ങുന്നുണ്ട്.

ഇന്നലെ മുതൽ സൗദി ഹജ്– ഉംറ മന്ത്രാലയത്തിന് കീഴിലുള്ള നുസ്‌ക് എന്ന പ്ലാറ്റഫോമിലൂടെ ഉംറ പെർമിറ്റ് ഇഷ്യു ചെയ്തു തുടങ്ങി. നുസുക് പ്ലാറ്റ്‌ഫോം (https://www.nusuk.sa/ar/about) വഴി ഉംറ വിസ അനുവദിച്ച് തുടങ്ങിയതായി സൗദിവഴി വിസക്കായി അപേക്ഷിക്കാം.

Advertisment