/sathyam/media/post_attachments/k6FqGmypkok6wF2AK37T.jpg)
ജിദ്ദ: അബ്ദുന്നാസിര്‍ മഅ്ദനി നീണ്ട പതിറ്റാണ്ടുകളായി തുല്ല്യതയില്ലാത്ത നീതി നിഷേധത്തിനും ഭരണകൂട ഭീകരതക്കും ഇരയാകേണ്ടി വന്നത് സത്യം തുറന്ന് പറഞ്ഞതിന്‍റെ പേരിലും, മുസ്ലിം സമുദായത്തിന്‍റെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ചതിന്‍റെ പേരിലുമാണെന്നും, മഅ്ദനിയെ ചൂണ്ടിക്കാണിച്ച് ശത്രുക്കള്‍ മറ്റുള്ള മത പണ്ഡിതന്‍മാരെ ഭയപ്പെടുത്താനും വിലപേശുവാനുമാണ് ശ്രമിക്കുന്നതെന്നും, മഅ്ദനി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഫാസിസത്തിന്‍റെ അപകടം തുറന്നുകാണിക്കുക മാത്രമാണ് ചെയ്തത് , ആ അപകടാവസ്ഥയിലൂടെയാണ് ഇന്ന് നാം കടന്നു പോകുന്നതെന്നും കേരളത്തിലെ പ്രമുഖ മതപണ്ഡിതനും സൂഫീ വര്യനുമായ ശൈഖുനാ ഏരൂര്‍ ശംസുദ്ധീന്‍ മദനി അല്‍ ഖാദിരി ചൂണ്ടിക്കാട്ടി.
/sathyam/media/post_attachments/doLZREB06DrmJS9tV9Vo.jpg)
അല്‍-അന്‍വാര്‍ ജസ്റ്റീസ് ആന്‍റ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അജ്‌വ) ജിദ്ദ ഘടകം ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുവാന്‍ എത്തിയ മതപണ്ഡിതന്‍മാര്‍ക്ക് നല്‍കിയ സ്വീകരണ സമ്മേളത്തില്‍ നടത്തിയ ആമുഖ പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിദ്ധീഖ് മദനിയുടെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച സ്വീകരണ സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാനും അജ്‌വ ജിദ്ദ രക്ഷാധികാരിയുമായ ശറഫുദ്ധീന്‍ ബാഖവി ചുങ്കപ്പാറ അദ്ധ്യക്ഷത വഹിക്കുകയും, സയ്യിദ് അബൂബക്കര്‍ മുടീസ് തങ്ങള്‍ ചേലക്കര ഔപാരികമായി ഉല്‍ഘാടനം ചെയ്യുകയും ചെയ്തു.
അജ്‌വ സംസ്ഥാന സെക്രട്ടറി മുജീബ് റഹ്‌മാൻ അസ്‌ലമി ആറാട്ടുപുഴ, സയ്യിദ് സുധീര്‍ഖാന്‍ ബാഫഖി, കാരാളി നാസിറുദ്ധീന്‍ മന്നാനി, അജ്‌വ സൗദി ഘടകം പ്രസിഡണ്ട് ശംസുദ്ധീന്‍ ഫൈസി കൊട്ടുകാട്, നൗഫൽ അഹ്സനി എന്നിവര്‍ സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് സംസാരിച്ചു.
പ്രമുഖ പ്രഭാഷകന്‍ നവാസ് മന്നാനി പനവൂര്‍ മുഖ്യ പ്രഭാഷണം നടത്തി.മഅ്ദനി അനുഭവിക്കുന്ന അനീതിക്കെതിരെ ക്രിയാത്മകമായി സമുദായം പ്രതികരിക്കാത്തത് വേദനാജനകമാണെന്നും, സമുദായം മഅ്ദനിക്ക് നീതി ലഭിക്കാന്‍ വേണ്ടി നിലകൊള്ളേണ്ടത് മതപരമായ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. , ആത്മ സംസ്കരണം, ജീവകാരുണ്യം, മനുഷ്യാവകാശ സംരക്ഷണം എന്നീ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അജ്‌വയുടെ പ്രവര്‍ത്തനം മാതൃകാപരവും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ആക്ടിംങ്ങ് പ്രസിഡണ്ട് സെയ്ദ് മുഹമ്മദ് കാശിഫി സ്വാഗതം പറഞ്ഞു, മസ്ഊദ് മൗലവി, അബ്ദുള്‍ ലത്ത്വീഫ് കറ്റാനം, നൗഷാദ് ഓച്ചിറ, നിസാര്‍ കാഞ്ഞിപ്പുഴ, ഇര്‍ഷാദ് ആറാട്ടുപുഴ, അബൂബക്കര്‍ വെള്ളില, ബക്കര്‍ സിദ്ധീഖ് നാട്ടുകല്‍, റഷീദ് ഓയൂര്‍, അന്‍വര്‍ സാദത്ത് മലപ്പുറം, അബ്ദുള്‍ ഖാദര്‍ തിരുനാവായ, ശിഹാബ് പൊന്‍മള എന്നിവര്‍ നേതൃത്വം നല്‍കി. അനീസ് കൊടുങ്ങല്ലൂര്‍ നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us