സൗദിയിലെ അൽഹസ്സയിൽ തീപ്പിടുത്തം: ഇന്ത്യക്കാരും ബംഗ്ളദേശികളും ഉൾപ്പെടെ പത്ത് പേർ വെന്തുമരിച്ചു; മരിച്ചവരിൽ പൂന്തുറ സ്വദേശിയും

New Update

publive-image

ജിദ്ദ: സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ പെടുന്ന അൽഹസ്സ നഗരത്തിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഉണ്ടായ വൻ തീപിടുത്തത്തിൽ പ്രവാസികളായ പത്ത് പേർ വെന്തുമരിച്ചു. മരിച്ചവരിൽ അഞ്ചു പേർ ഇന്ത്യക്കാരാണെന്ന് സംശയിക്കപ്പെടുന്നു. ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

Advertisment

അതേസമയം, മരിച്ചവരിൽ ഒരു മലയാളി ഉൾപ്പെടുന്നതാണ് ഉറപ്പായി. തിരുവനന്തപുരം, നെടുമങ്ങാട് താമസിക്കുന്ന പൂന്തുറ സ്വദേശി നിസാം എന്ന അജ്‌മൽ ഷാജഹാനാണ് ദുരന്തത്തിൽ മരിച്ച മലയാളി.

മരിച്ചവർ അഞ്ചു പേര് ഇന്ത്യക്കാരും അഞ്ചു പേര് ബംഗ്ളാദേശുകാരും ആണെന്നാണ് ആദ്യം ലഭിച്ച വിവരമെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇതിൽ ഉണ്ടായിട്ടില്ല. അപകട കാരണങ്ങളും ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

അൽഹസ്സയിലെ ഹുഫൂഫിൽ ഇൻഡസ്ട്രിയല്‍ ഏരിയയിൽ പ്രവർത്തിക്കുന്ന ഒരു വർക്ക്ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. മരിച്ചവരെല്ലാം ഈ വർക്ക്‌ഷോപ്പിലെ ജീവനക്കാരാണ്. ഉച്ചഭക്ഷണത്തിന് ശേഷം വിശ്രമ മുറിയിൽ മയങ്ങുകയായിരുന്നു ജീവനക്കാർ എന്നാണ് പ്രാഥമിക വിവരം. അവർക്ക് മേൽ അഗ്നി താണ്ഡവമാടുകയായിരുന്നു. പത്തോളം അഗ്‌നിശമനാ വിഭാഗമെത്തിയാണ് തീ അണച്ചത്.

മൃതദേഹങ്ങൾ അൽഹസ്സ സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് നീക്കി. കൊടും ചൂട് കാലാവസ്ഥയുമാണ് അൽഹസ്സയിൽ ഇപ്പോൾ.

Advertisment