/sathyam/media/post_attachments/yGrSI1V5DX0SxNBQMx1A.jpeg)
ജിദ്ദ: നാല് ദിവസമായി ജിദ്ദയിൽ കാണ്മാനില്ലാതായ യുവാവിനെ തിരയുകയാണ് ഇവിടുത്തെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും. മലപ്പുറം, തിരൂർ, കാരത്തൂർ സ്വദേശി ആഷിഖ് ആണ് അപ്രത്യക്ഷനായത്.
ജിദ്ദയിൽ ചെറുകിട പലചരക്ക് സ്ഥാപനങ്ങൾക്ക് സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന ജോലിയിൽ വ്യാപൃതനായിരുന്നു ആഷിഖ്. മുമ്പ് യാമ്പൂവിലും ജോലി ചെയ്തിരുന്നതായും നാല് ദിവസങ്ങളായി ഇദ്ദേഹത്തെ കുറിച്ച് വിവരങ്ങളൊന്നുമില്ലെന്നും സുഹൃത്തുക്കളും നാട്ടുകാരും പറഞ്ഞു.
ആഷിഖിനെ കുറിച്ച് വിവരം ലഭിക്കുന്നവർ 0592720100 എന്ന മൊബൈൽ നമ്പറിൽ അറിയിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ജോലി ചെയ്യുന്ന സ്ഥാപനവും ആഷിഖിനെ കണ്ടെത്താനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്. ഇയാളുടെ മൊബൈൽ നമ്പറായ 0533490943 ലേക്ക് നിരന്തരം വിളിച്ചു കൊണ്ടിരിക്കുന്നുണ്ടെങ്കിലും പ്രസ്തുത നമ്പർ പ്രവർത്തനരഹിതമാണെന്നും ജോലിചെയ്യുന്ന സ്ഥാപനത്തിലെ ഉത്തരവാദിത്വപ്പെട്ടവർ അറിയിച്ചു. നേരത്തേ യാംബുവിലും ജോലി ചെയ്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us