/sathyam/media/post_attachments/qlAfU8wZeOgFhXM8tL78.jpeg)
റിയാദ് : വാര്‍ധക്യത്തിന്റെ അവശതകളാൽ അനാഥമാക്കപെട്ടവരേയും അപകടത്തില്‍ ശാരീരികമായി തകര്‍ന്ന് എഴുന്നേല്‍ക്കാന്‍ കഴിയാതെ ചലനമറ്റുപോയവരേയും, പ്രായമായപ്പോള്‍ വീട്ടുകാര്‍ വഴിയില്‍ ഇറക്കി വിട്ടവരേയും ആരുമില്ലാതെ ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ടവരേയും ചേർത്തു പിടിച്ച് പരിചരണവും സാന്ത്വനവും മരണം വരെ അഭയവും നൽകുന്ന കോഴിക്കോട് നരിക്കുനിയിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സ്ഥാപനമായ 'അത്താണിയിലെ' അന്തേവാസികൾക്ക് റിയാദ് കേളിയുടെ സഹായ ഹസ്തം.
2005 ൽ പ്രവർത്തനം ആരംഭിച്ച 'അത്താണി'യിലെ നാല്പത്തഞ്ചോളം വരുന്ന അന്തേവാസികൾക്കും അവരെ പരിചരിക്കുന്നവർക്കുമായി 15 ദിവസത്തെ ഭക്ഷണം കേളി കലാസാംസ്കാരിക വേദി നൽകും. കേളിയുടെപതിനൊന്നാം കേന്ദ്ര സമേളനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 'ഹൃദയപൂർവം കേളി' ( കേരളത്തിൽ ഒരു ലക്ഷം പൊതിച്ചോർ) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭക്ഷണ വിതരണം നടത്തുന്നത്.
അത്താണി ഡെസ്റ്റിറ്റ്യൂട്ട് ഹോമിൽ ഒരുക്കിയ വിതരണോത്ഘാടന ചടങ്ങിന് സിപിഐഎം കക്കോടി ഏരിയ കമ്മറ്റി അംഗം പികെഇ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കേളി ജോയന്റ് സെക്രട്ടറി മധു ബാലുശ്ശേരി സ്വഗതം പറഞ്ഞ ചടങ്ങിൽ സിപിഐഎം കക്കോടി ഏരിയ സെക്രട്ടറി കെ.എം രാധാകൃഷ്ണൻ പദ്ധതി ഉത്ഘാടനം ചെയ്തു. അത്താണിഡെസ്റ്റിറ്റ്യൂട്ട് ഹോം സെക്രട്ടറി വി.പി അബ്ദുൾ ഖാദർ മാസ്റ്റർ , സിപിഐഎം കക്കോടി ഏരിയ കമ്മറ്റി അംഗം ഷനോജ് ,
ഡിവൈഎഫ്ഐ നന്മണ്ട നോർത്ത് മേഖല സെക്രട്ടറി അബിൻ രാജ്, കേളി അംഗം ഇസ്മയിൽ തടായിൽ, കേളി മുൻ അംഗവുംപ്രവാസി സംഘം താമരശ്ശേരി ഏരിയ കമ്മറ്റി അംഗവുമായ ചെക്കുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
അത്താണി ഭരണ സമിതി അംഗം ടി.കെ അബ്ദുൾ അസീസ് നന്ദി പറഞ്ഞു. സിപിഐഎം നരിക്കുനി ലോക്കൽ കമ്മറ്റി സെക്രട്ടറി മിഥിലേഷ്, നന്മണ്ട ലോക്കൽ കമ്മറ്റി അംഗം എം.എൻ സതീശൻ,എരഞ്ഞിക്കൽ വെസ്റ്റ് ലോക്കൽ കമ്മറ്റി സെക്രട്ടറി പ്രവീൺ കുമാർ, കേളി കുടുംബവേദി കേന്ദ്ര കമ്മറ്റി അംഗങ്ങളായ ജയരാജ്, ഗീത ജയരാജ്, കേളി മുൻ പ്രവർത്തകരായ അബ്ബാസ് പാലത്ത്,യൂസഫ് അത്താണി ഡെസ്റ്റിട്യൂട്ട് അധികൃതരും ചടങ്ങിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us