ഹജ്ജ് വളണ്ടിയർമാരെ ജിദ്ദ - കോട്ടക്കൽ മണ്ഡലം കെ എം സി സി അനുമോദിച്ചു

New Update

publive-image

ജിദ്ദ: സൗദി കെ എം സി സി ഹജ്ജ് സെല്ലിന് കീഴിൽ ഈ വർഷത്തെ ഹജ്ജ് വേളയിൽ മിനായിൽ സേവനം ചെയ്‌ത കോട്ടക്കൽ മണ്ഡലത്തിൽ നിന്നുള്ള കെ എം സി സി ഹജ്ജ് വളന്റിയർമാരെ ജിദ്ദ - കോട്ടക്കൽ മണ്ഡലം കെ എം സി സി അനുമോദിച്ചു. പരിപാടി ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.

Advertisment

"ഉത്തമ സേവനത്തിന് ഉദാത്ത മാതൃക" എന്ന മഹത്തായ സന്ദേശം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന കെഎംസിസി വളന്റിയർമാർ ഹാജിമാർക്ക് തുല്യതയില്ലാത്ത സേവന പ്രവർത്തനങ്ങളാണ് കാഴ്ച വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹാജിമാരും സൗദി അധികൃതരും കെഎംസിസി ഹജ്ജ് വളന്റിയർമാരുടെ നിസ്വാർത്ഥ സേവനം കണ്ട് അഭിനന്ദനങ്ങൾ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ

ജിദ്ദ കെ എം സി സി കോട്ടക്കൽ മണ്ഡലം ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.സൗദി കെ എം സി സി നാഷണൽ കമ്മിറ്റി അംഗം നാസർ വെളിയങ്കോട്, ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റി സെക്രട്ടറിയും ഹജ്ജ് വളണ്ടിയർ ജനറൽ ക്യാപ്റ്റനുമായ ശിഹാബ് താമരക്കുളം, സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മച്ചിങ്ങൽ, മലപ്പുറം ജില്ല കെ എം സി സി മുൻ ജനറൽ സെക്രട്ടറി മജീദ് കോട്ടീരി, മങ്കട മണ്ഡലം കെ എം സി സി പ്രസിഡൻറ് അഷ്റഫ് മുല്ലപ്പള്ളി, അസി. കോർഡിനേറ്റർ സമദ് മൂർക്കനാട്, ദമാം - കോട്ടക്കൽ മണ്ഡലം കെ എം സി സി പ്രസിഡൻ്റ് ലത്തീഫ് മുത്തു, കോട്ടക്കൽ മണ്ഡലം കെഎംസിസി ഭാരവാഹികളായ പി. പി മൊയ്തീൻ എടയൂർ, ടി. കെ അൻവർ സാദത്ത് കുറ്റിപ്പുറം, പി. എ റസാഖ്‌ വെണ്ടല്ലൂർ,ഹജ്ജ് വളണ്ടിയർമാരായ നൗഫൽ പതിയിൽ, ഹൈദർ പൂവ്വാട് എന്നിവർ സംസാരിച്ചു. പരിപാടിയിൽ വെച്ച് കോട്ടക്കൽ മണ്ഡലത്തിൽ നിന്നുള്ള മുഴുവൻ കെഎംസിസി ഹജ്ജ് വളന്റിയർമാർക്കും ഫലകവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

നജ്മുദ്ദീൻ തറയിൽ ഖിറാഅത്ത് നടത്തി. കോട്ടക്കൽ മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ്‌ അൻവറുദ്ദീൻ പൂവ്വല്ലൂർ സ്വാഗതവും സെക്രട്ടറി സൈനുദ്ദീൻ കോടഞ്ചേരി നന്ദിയും പറഞ്ഞു.

Advertisment