കുടുംബസൗഹൃദ വേദി മ്യൂസിക്കൽ നൈറ്റ് 2023 നാളെ വൈകീട്ട് 7മണിക്ക്

New Update

publive-image

മനാമ : ബഹ്‌റൈനിലെ പ്രശസ്ത കലാ സാംസ്‌കാരിക സംഘടനയായ കുടുംബസൗഹൃദ വേദിയുടെ ഇരുപത്തിആഞ്ചാം വാർഷിക ആഘോഷം നാളെ ബഹ്‌റൈൻ കേരളീയസമാജത്തിൽ വൈകീട്ട് 7മണിക്ക് വിവിധ കലാപരിപാടികളോടെ ആഘോഷിക്കും.

Advertisment

publive-image

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരായ വിൽസ്വരാജ്‌, അഖില ആനന്ദ്, ആബിദ് കണ്ണൂർ തുടങ്ങിയവർ നയിക്കുന്ന ഗാനമേളയും, സിനിമാ സീരിയൽ താരങ്ങളായ കലാഭവൻ ജോഷി, നസീബ് കലാഭവൻ, മഞ്ജു പത്രോസ് തുടങ്ങിയവരുടെ ഹാസ്യ വിരുന്നും, പ്രശസ്ത നർത്തകരുടെ ഡാൻസ് ഷോയും തികച്ചും സൗജന്യമായാണ് കുടുംബസൗഹൃദ വേദി ഒരുക്കിയിരിക്കുന്നത്.

publive-image

നിരവധി സ്റ്റേജ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ള മനോജ് മയ്യന്നൂരാണ് ഈ പ്രോഗ്രാം സംവിധാനം ചെയ്യുന്നത്. ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കാരിക നായകന്മാരും , നിരവധി സഘടനാ ഭാരവാഹികളും ഈ പ്രോഗ്രാമിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

publive-image

Advertisment