ഭക്ഷണത്തിൽ കൃത്രിമ കളർ ചേർക്കുന്നത് കുടലിന്റെ ആരോ​ഗ്യത്തെ ബാധിക്കാമെന്ന് പഠനം. Cornell, Binghamton യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ നടത്തിയ ​ഗവേഷത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. പുതിയ ഗവേഷണമനുസരിച്ച് ലോഹ ഓക്സൈഡ് നാനോപാർട്ടിക്കിളുകൾ ഫുഡ് കളറിംഗും ആന്റി-കേക്കിംഗ് ഉപയോഗിക്കുന്നത് മനുഷ്യന്റെ കുടലിന്റെ ഭാഗങ്ങളെ ഇല്ലാതാക്കുമെന്ന് ​ഗവേഷകർ പറയുന്നു.
സാധാരണയായി ഭക്ഷണത്തിൽ ഉപയോഗിക്കുന്ന നിർദ്ദിഷ്ട നാനോപാർട്ടിക്കിളുകൾ - ടൈറ്റാനിയം ഡയോക്സൈഡ്, സിലിക്കൺ ഡയോക്സൈഡ് കുടലിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഞങ്ങൾ കണ്ടെത്തി.- കോർണലിലെ ഫുഡ് സയൻസ് അസോസിയേറ്റ് പ്രൊഫസർ എലാഡ് ടാക്കോ പറഞ്ഞു. പ്രധാന ദഹനപ്രക്രിയയിലും ആഗിരണം ചെയ്യപ്പെടുന്ന പ്രോട്ടീനുകളിലും അവ പ്രതികൂല സ്വാധീനം ചെലുത്തുന്നു.
ശാസ്ത്രജ്ഞർ നാനോ കണങ്ങൾ കോഴിമുട്ടകളിലേക്ക് കുത്തിവച്ചു. കോഴികൾ വിരിഞ്ഞതിനുശേഷം, രക്തത്തിലെ പ്രവർത്തനപരവും രൂപാന്തരപരവും സൂക്ഷ്മജീവികളുമായ ബയോ മാർക്കറുകൾ, സെകം (കുടലുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു സഞ്ചി) എന്നിവയിലെ മാറ്റങ്ങൾ ശാസ്ത്രജ്ഞർ കണ്ടെത്തി.
ഭക്ഷണത്തിൽ ചേർക്കുന്ന കൃത്രിമനിറങ്ങൾ പലപ്പോഴും ശരീരത്തിൽ അലർജി ഉണ്ടാക്കും. ഇത് ചിലപ്പോൾ ഗുരുതരമായേക്കാം. നിറങ്ങൾ ഉൾപ്പെടെ ഭക്ഷണത്തിൽ ചേർക്കുന്ന വസ്തുക്കൾ എല്ലാം സുരക്ഷിതമാണ് എന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഉറപ്പു വരുത്തുന്നുണ്ട്. എങ്കിലും കൃത്രിമ നിറങ്ങൾ, കുട്ടികളിൽ എഡിഎച്ച്ഡി ഉൾപ്പെയുള്ള ഹെെപ്പർ ആക്ടിവിറ്റിക്ക് കാരണമാകുന്നു.
അസ്വസ്ഥത, വിഷാദം, ഉത്കണ്ഠ തുടങ്ങിയ പെരുമാറ്റ പ്രശ്നങ്ങൾ ആസ്മ, അർബുദ കോശങ്ങളുടെ വളർച്ച എന്നിവയ്ക്കും കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണത്തിന്റെ ഉപയോഗം കാരണമാകും. നമ്മൾ പതിവായി കഴിക്കുന്ന പല ഭക്ഷണ പദാർഥങ്ങളും കൃത്രിമ നിറങ്ങൾ അടങ്ങിയവയാണ്. ഭക്ഷണനിറങ്ങളിൽ അലർജി ഉണ്ടാക്കുന്നവ ഇവയാണ്.