ശൈത്യകാലത്ത് ഭൂരിഭാഗം ആളുകളും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ചുണ്ടുകളുടെ വിണ്ടുകീറൽ. ചുണ്ടുകളിൽ എണ്ണ ഗ്രന്ഥി ഇല്ലാത്തതിനാൽ ശരീരത്തിലെ മറ്റ് ഭാഗങ്ങളെപ്പോലെ ഈർപ്പം നിലനിർത്താനുള്ള കഴിവ് ചുണ്ടുകൾക്ക് ഇല്ല. ശൈത്യകാലത്തെ ചുണ്ട് വിണ്ടുകീറലിന് പ്രകൃതിദത്ത പരിഹാരങ്ങൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
പോഷകങ്ങളുടെ കലവറയാണ് തേൻ. ആന്റി- സെപ്റ്റിക്, ആന്റി- ബാക്ടീരിയൽ ഗുണങ്ങളോടൊപ്പം, ഒരു ഹൈഡ്രേറ്റിംഗ് ഏജന്റായും പ്രവർത്തിക്കാനുള്ള കഴിവ് തേനിന് ഉണ്ട്. നേരിയ കോട്ടൺ തുണി ഉപയോഗിച്ച് ചുണ്ടിൽ തേൻ പുരട്ടാവുന്നതാണ്. ഇത് ചുണ്ടുകളുടെ വിണ്ടുകീറൽ ഇല്ലാതാക്കും.
ചർമ്മത്തിന്റെ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ് ഒലീവ് ഓയിൽ. ഉറങ്ങുന്നതിനു മുൻപ് ഒരു തുള്ളി ഒലീവ് ഓയിൽ ചുണ്ടുകളിൽ പുരട്ടാവുന്നതാണ്. കൂടാതെ, ഒലീവ് ഓയിൽ കറ്റാർവാഴയുമായി മിക്സ് ചെയ്ത് പുരട്ടുന്നതും വിണ്ടുകീറൽ തടയാൻ സഹായിക്കും.