മുഖസൗന്ദര്യത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ് ഭൂരിഭാഗം പേരും. മുഖത്തെ ചുളിവുകൾ, മുഖക്കുരു, കറുത്ത പാടുകൾ എന്നിവ അകറ്റാൻ പലതരത്തിലുള്ള ഫെയ്സ് പാക്കുകൾ സഹായിക്കാറുണ്ട്. ഇത്തരത്തിൽ മുഖക്കുരു അകറ്റാൻ സഹായിക്കുന്ന നെല്ലിക്ക ഫെയ്സ് പാക്കിനെ കുറിച്ച് പരിചയപ്പെടാം.
ആന്റി- ഓക്സിഡന്റിന്റെ കലവറയാണ് നെല്ലിക്ക. കൂടാതെ, നെല്ലിക്കയിൽ വിറ്റാമിൻ സി അടങ്ങിയതിനാൽ സൗന്ദര്യ സംരക്ഷണത്തിന് പുറമേ, മുടിയുടെ ആരോഗ്യം നിലനിർത്താനും സഹായിക്കും. യുവത്വം നിലനിർത്താൻ സഹായിക്കുന്ന കൊളോജന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ നെല്ലിക്കയ്ക്ക് പ്രത്യേക കഴിവുണ്ട്. നെല്ലിക്ക ഫെയ്സ് പാക്ക് തയ്യാറാക്കുന്ന വിധം അറിയാം.
കുരു കളഞ്ഞതിനുശേഷം നെല്ലിക്ക നന്നായി അരച്ചെടുക്കുക. ഇതിലേക്ക് അൽപം കറ്റാർവാഴ ജെൽ ചേർന്നതിനുശേഷം നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടി അതിനുശേഷം ഉണങ്ങിയാൽ കഴുകിക്കളയാവുന്നതാണ്. ചർമ്മത്തിൽ ഈർപ്പം നിലനിർത്താനും കറുത്ത പാടുകൾ അകറ്റാനും ഈ ഫെയ്സ് പാക്ക് ഉപയോഗിക്കുന്നത് നല്ലതാണ്.