Advertisment

ഗ്രീന്‍പീസിന്റെ ആരോഗ്യഗുണങ്ങള്‍ എന്തെല്ലാം...?

New Update

publive-image

Advertisment

ഗ്രീൻ പീസിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഫ്രഷ് ഗ്രീൻ പീസ് ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് ആരോഗ്യഗുണങ്ങളേകും. 100 ഗ്രാം ഗ്രീൻ പീസിൽ 78 കാലറി മാത്രമാണുള്ളത്. പ്രോട്ടീന്റെ മികച്ച ഉറവിടമായ ​ഗ്രീൻ പീസ് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇതിൽ സിങ്ക്, പൊട്ടാസ്യം, വിറ്റാമിനുകൾ, ഫൈബർ എന്നിവയ്‌ക്കൊപ്പം വിറ്റാമിൻ എ, ബി, സി, ഇ, കെ എന്നിവയും അടങ്ങിയിട്ടുണ്ട്.

കുടലിന്റെ ആരോ​ഗ്യത്തിനും കണ്ണിന്റെ ആരോഗ്യത്തിനും മികച്ചതാണ് ​ഗ്രീൻ പീസ് എന്ന് നടിയും ഫിറ്റ്നസ് വിദ​ഗ്ധയുമായ ഭാഗ്യശ്രീ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. ഗ്രീൻ പീസിൽ ഫൈബർ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ കുടൽ ബാക്ടീരിയയെ ഉത്തേജിപ്പിച്ച് ദഹന ആരോഗ്യത്തെ സഹായിക്കുന്നു. ഇത് മലബന്ധം പ്രശ്നം അകറ്റാനും സഹായിക്കുന്നു.

ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി പോലുള്ള അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കാനും മാത്രമല്ല ഫൈബർ ഉപാപചയ ആരോഗ്യത്തിന് നല്ലതായി കണക്കാക്കപ്പെടുന്നു. ഇതിൽ ഗ്ലൈസെമിക് സൂചികയുടെ അളവ് കുറവാണ്. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്താനും ഗ്രീൻപീസ് സഹായിക്കും.

ആന്റി ഓക്‌സിഡന്റുകൾ, മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുള്ള ​ഗ്രീൻ പീസ് രക്തസമ്മർദം നിയന്ത്രിക്കുകയും ഹൃദയാരോഗ്യം ഏകുകയും ചെയ്യുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന പോഷകമാണ് വൈറ്റമിൻ സി. ഗ്രീൻപീസിൽ വൈറ്റമിൻ സി ഉണ്ട്. ഇത് രോഗങ്ങളകറ്റി ആരോഗ്യമേകുന്നു.

Health
Advertisment