Health

ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കാറുണ്ടോ…? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത്

ഹെല്‍ത്ത് ഡസ്ക്
Thursday, September 23, 2021

മിക്ക ഭക്ഷണത്തിനും നമ്മൾ എണ്ണ ഉപയോ​ഗിക്കാറുണ്ട്. ഇന്ത്യന്‍ വിഭവങ്ങള്‍ ഒട്ടുമിക്കതും എണ്ണ ചേര്‍ന്നതാണ്. ചിലർ ഉപയോ​ഗിച്ച എണ്ണ തന്നെ വീണ്ടും ഉപയോ​ഗിക്കുന്നത് കാണാം. എണ്ണ വെറുതെ പാഴാക്കി കളയുന്നത് തടയാനാണ് മിക്കവരും ഇത് ചെയ്യുന്നത്.

എന്നാല്‍ ഇത് ആരോഗ്യത്തിന് ഒട്ടും നല്ലതലെന്ന് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേക്കർ പറയുന്നു. ചെറുപ്പക്കാരിൽ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ വർദ്ധിച്ച് വരുന്നു. കൊഴുപ്പുള്ള ഭക്ഷണങ്ങൾ, എണ്ണയുടെ ഉപയോ​ഗം, വ്യായാമമില്ലായ്മ എന്നിവയാണ് ഹൃദയ പ്രശ്നങ്ങൾ വർദ്ധിക്കുന്നതിന് പിന്നിലെ ചില പ്രധാനപ്പെട്ട കാരണങ്ങൾ.

ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കുന്നത് ചീത്ത കൊളസ്ട്രോൾ കൂട്ടാൻ കാരണമാകുമെന്നും അവർ പറയുന്നു. ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കുന്നത് അസിഡിറ്റിയ്ക്കും കാരണമായേക്കാം. ഉപയോഗിച്ച എണ്ണയ്ക്ക് നേരിയ മണ വത്യാസം അനുഭവപ്പെട്ടാൽ അത് എടുക്കാതിരിക്കുക.

ഉപയോഗിക്കുന്നതിനു മുൻപ് എണ്ണയുടെ നിറം മാറിയിട്ടുണ്ടോ എന്നുള്ളതും കൂടി ശ്രദ്ധിക്കുക. കറുപ്പ് ചേര്‍ന്ന നിറമാകുകയോ ചൂടാക്കുമ്പോള്‍ പുക വരികയോ ചെയ്‌താല്‍ അത് ഉപയോഗിക്കരുതെന്നും റുജുത ദിവേക്കർ പറഞ്ഞു.

×