Advertisment

പല കാന്‍സറുകളും ശരീരത്തിനു ചില സൂചനകള്‍ നല്‍കാറുണ്ട്. എന്നാല്‍ ശ്വാസകോശാര്‍ബുദം ആദ്യ ഘട്ടങ്ങളില്‍ കണ്ടെത്താന്‍ പ്രയാസമാണ്. ശ്വാസകോശാർബുദത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

New Update

publive-image

Advertisment

ശ്വാസകോശ അർബുദം പിടിപെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. പല കാന്‍സറുകളും ശരീരത്തിനു ചില സൂചനകള്‍ നല്‍കാറുണ്ട്. എന്നാല്‍ ശ്വാസകോശാര്‍ബുദം ആദ്യ ഘട്ടങ്ങളില്‍ കണ്ടെത്താന്‍ പ്രയാസമാണ്.

വിട്ടുമാറാത്ത തുടര്‍ച്ചയായ ചുമ, കഫത്തില്‍ രക്തം, ഭാരം ക്രമാതീതമായി കുറയുക, എല്ലുകള്‍ക്ക് വേദന, കഠിനമായ തലവേദന, ശ്വാസമെടുക്കാന്‍ പ്രയാസം, നെഞ്ചുവേദന എന്നിവയാണ് ശ്വാസകോശാർബുദത്തിന്റെ ചില ലക്ഷണങ്ങൾ. ശ്വാസകോശാർബുദം വരാതിരിക്കാനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...

ഒന്ന്...

ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള മികച്ചൊരു മാർ​ഗമാണ് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക എന്നത്. ആൻറ്റിഒക്സിഡന്റ്റുകൾ, ഫോളേറ്റ്, പ്രോട്ടീന്‍, സങ്കീര്‍ണ്ണമായ കാര്‍ബോഹൈഡ്രേറ്റ് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള ആഹാരം കഴിക്കുക.

രണ്ട്...

ഭക്ഷണത്തിനൊപ്പം തന്നെ കൃത്യമായി വ്യായാമവും ചെയ്യേണ്ടതും വളരെ അത്യാവശ്യമാണ്. ഇത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ലതാണ്.

മൂന്ന്...

അന്തരീക്ഷത്തിൽ ഉളള പൊടിയും പുകയും ശ്വസിച്ച് അസുഖങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കണം. ഇതിനായി പുറത്ത് പോകുമ്പോൾ ഫേസ് മാസ്ക് ധരിക്കണം.

നാല്...

അർബുദ രോഗം വരാതിരിക്കാൻ ഏറ്റവും ഒഴിവാക്കപ്പെടെണ്ട ഒന്നാണ് പുകവലി. പുകവലിക്കുന്നതിലൂടെ ശ്വാസകോശാർബുദം വരാനുളള സാദ്ധ്യത കൂടുതലാണ്. ഇതിനാൽ തന്നെ പുകവലി ഒഴിവാക്കേണ്ടത് അനിവാര്യമാണ്.

health tips
Advertisment