Advertisment

വെജിറ്റേറിയന്‍ ഡയറ്റിന്റെ കുറവുകള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അതിന്റെ ചില ഗുണങ്ങളും കൂടി ഒന്ന് അറിഞ്ഞുവയ്ക്കാം. അത്തരത്തില്‍ വെജിറ്റേറിയന്‍ ഡയറ്റിനുള്ള പ്രധാനപ്പെട്ട അഞ്ച് ഗുണങ്ങളറിയാം

New Update

publive-image

Advertisment

ഓരോരുത്തരും അവരവരുടെ ശീലങ്ങള്‍ക്കും അഭിരുചിക്കും അനുസരിച്ചുള്ള ഡയറ്റാണ് തെരഞ്ഞെടുക്കാറുള്ളത്. മിക്കപ്പോഴും വളര്‍ന്നുവന്ന ചുറ്റുപാടുകള്‍ അവിടെ നിന്നുള്ള അനുഭവങ്ങള്‍ എല്ലാമാണ് നമ്മുടെ ഭക്ഷണരീതിയെ സ്വാധീനിക്കാറുള്ളത്.

അത്തരത്തില്‍ വെജിറ്റേറിയന്‍ ഭക്ഷണം ജീവിതരീതിയായി മാറിയവരും പിന്നീടുള്ള തെരഞ്ഞെടുപ്പായി മാറിയവരുമെല്ലാം കാണും. ഏതായാലും മറ്റ് ഡയറ്റുകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തം തന്നെയാണ് വെജിറ്റേറിയന്‍ ഡയറ്റ്. പലപ്പോഴും ധാരാളം കുറവുകള്‍ ചൂണ്ടിക്കാട്ടപ്പെടുകയും ചെയ്യുന്ന ഡയറ്റ് രീതിയാണിത്.

ആവശ്യത്തിന് പ്രോട്ടീന്‍ ലഭിക്കുകയില്ല, അതിനാല്‍ തന്നെ ആരോഗ്യപരമായി പിന്നാലായിരിക്കും എന്നെല്ലാം വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടരുന്നവരെ കുറിച്ച് പറയുന്നത് കേള്‍ക്കാറുണ്ട്. സത്യത്തില്‍ ഇത്തരമൊരു വാദത്തിന് വലിയ പ്രസക്തിയൊന്നുമില്ലെന്നാണ് വിദഗ്ധര്‍ തന്നെ പറയുന്നത്.

സമഗ്രമായ രീതിയിലാണ് ഭക്ഷണരീതി മുന്നോട്ട് കൊണ്ടുപോകുന്നതെങ്കില്‍ വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടരുന്നവരും ആരോഗ്യപരമായി മുന്നിട്ടുനില്‍ക്കുമെന്നും ഇവര്‍ പറയുന്നു. ഏതായാലും വെജിറ്റേറിയന്‍ ഡയറ്റിന്റെ കുറവുകള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അതിന്റെ ചില ഗുണങ്ങളും കൂടി ഒന്ന് അറിഞ്ഞുവയ്ക്കാം. അത്തരത്തില്‍ വെജിറ്റേറിയന്‍ ഡയറ്റിനുള്ള പ്രധാനപ്പെട്ട അഞ്ച് ഗുണങ്ങളാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്..

അധികവും പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളുമെല്ലാമാണ് വെജിറ്റേറിയന്‍ ഡയറ്റിലുള്‍പ്പെടുന്നത് എന്നതിനാല്‍ തന്നെ, ഇത് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് യോജിച്ച ഡയറ്റാണ്. ഒപ്പം തന്നെ ദഹനപ്രവര്‍ത്തനങ്ങള്‍ നന്നായി പോകാനും വെജിറ്റേറിയന്‍ ഡയറ്റ് ഏറെ സഹായകമാണ്. ഇതും വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉപകാരപ്പെടും.

രണ്ട്..

വയറിന്റെ ആരോഗ്യം മെച്ചപ്പെട്ടാല്‍ തന്നെ ആകെ ആരോഗ്യവും മെച്ചപ്പെടുമെന്ന് പറഞ്ഞുകേള്‍ക്കാറില്ലേ? അത്തരത്തില്‍ വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഏറ്റവും യോജ്യമായ ഡയറ്റ് വെജിറ്റേറിയന്‍ തന്നെയാണ്. ഘാരാളം ഫൈബറും പോഷകങ്ങളുമെല്ലാം അടങ്ങിയിട്ടുണ്ട് എന്നതിനാലാണ് ഇത് വയറിന് ഇണങ്ങുന്ന ഭക്ഷണരീതിയാകുന്നത്.

മൂന്ന്..

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാനും വെജിറ്റേറിയന്‍ ഡയറ്റ് ഉചിതമാണെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് 'അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി' യുടെ ആനുവല്‍ സയന്റിഫിക് സെഷനില്‍ അവതരിപ്പിക്കപ്പെട്ട ഒരു പ്രബന്ധവും ഇതുതന്നെ ആവര്‍ത്തിക്കുന്നു. മൃഗങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ എത്രത്തോളം കുറയ്ക്കുന്നു- പ്രത്യേകിച്ച് പ്രോസസ്ഡ് മീറ്റ് അത് അത്രത്തോളം ഹൃദയത്തിന് പരിരക്ഷയാകുന്നു എന്നാണ് പ്രബന്ധം ചൂണ്ടിക്കാട്ടുന്നത്.

നാല്..

പ്രമേഹം നിയന്ത്രണത്തിലാക്കാനും വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് സാധ്യമാകുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.

രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കാനാണേ്രത വെജിറ്റേറിയന്‍ ഡയറ്റ് ഏറെ സഹായകമാകുന്നത്.

അഞ്ച്..

ചര്‍മ്മത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാനും വെജിറ്റേറിയന്‍ ഡയറ്റ് സഹായകമാണ്. ധാരാളം പച്ചക്കറികളും പഴങ്ങളും അടങ്ങിയതാണ് വെജിറ്റേറിയന്‍ ഡയറ്റ് എന്നതിനാലാണ് ഇത് ചര്‍മ്മത്തിനും ഗുണകരമാകുന്നത്.

Health
Advertisment