/sathyam/media/post_attachments/OapIRzGdKVdZHDazg0yX.jpg)
ഫാറ്റിലിവർ അഥവ കൊഴുപ്പടിഞ്ഞുള്ള കരൾവീക്കം ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ആരോഗ്യപ്രശ്നമാണ്. രക്തത്തിലെ കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷി കുറയുകയും തന്മൂലം കരളില്‍ കൊഴുപ്പ് കെട്ടുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റിലിവര്‍.
ശരീരത്തിനാവശ്യമായ ഗ്ലൂക്കോസ് സംഭരിച്ച ശേഷം കരള്‍ ബാക്കിയുള്ളവയെ കൊഴുപ്പാക്കായി മാറ്റി കോശങ്ങളില്‍ സംഭരിക്കുന്നു. കരളിന്റെ സംഭരണശേഷിക്ക് താങ്ങാനാവുന്നതിനപ്പുറം ഗ്ലൂക്കോസ് കരളിലെത്തിയാല്‍ കൊഴുപ്പ് വിതരണം ചെയ്യാനാവാതെ കരളില്‍ തന്നെ അടിഞ്ഞുകൂടി ഫാറ്റിലിവറിനു ഇടയാകുന്നു.
ജീവിതശൈലിയിലെ ക്രമക്കേടുകള്‍ കൊണ്ട് മദ്യപിക്കാത്തവരിലും ഫാറ്റിലിവര്‍ ഉണ്ടാകാറുണ്ട്. ഇതിനെ നോണ്‍ ആള്‍ക്കഹോളിക് ഫാറ്റിലിവര്‍ (എന്‍എഎഫ് എല്‍ ഡി) എന്നാണ് അറിയപ്പെടുന്നത്. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റിലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്. ഫാറ്റി ലിവർ തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം..
ഒന്ന്...
ഫാറ്റി ലിവർ രോഗമുള്ളവർ മധുരമുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. ചോക്ലേറ്റ്സ്, ഐസ്ക്രീം, സ്വീറ്റ്സ് പോലുള്ള ഭക്ഷണങ്ങൾ ഒരു കാരണവശാലും കഴിക്കരുത്.
രണ്ട്...
ഫാറ്റി ലിവർ രോഗമുള്ള ഒരാൾ ഒരു കാരണവശാലും കുറച്ചു പോലും മദ്യപിക്കരുത്. മദ്യപാനം ശരീരഭാരം കൂട്ടുകയും കരളിൽ കൊഴുപ്പ് അടിഞ്ഞ് ഫാറ്റി ലിവർ കൂടാനും സാധ്യതയേറെയാണ്.
മൂന്ന്...
പ്രോസസ്ഡ് മീറ്റ് ഒഴിവാക്കുക. രുചിയിൽ മാറ്റം വരുത്തുന്നതിനും കേടുകൂടാതെ ഇരിക്കുന്നതിനുമായെല്ലാം ധാരാളം രാസചേരുവകൾ ചേർത്താണ് പ്രോസസ്ഡ് മീറ്റ് തയ്യാറാക്കുന്നത്. ഇത് ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു.
നാല്...
ഫാറ്റി ലിവർ പ്രശ്നമുള്ളവർ എണ്ണയിലുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. എണ്ണ അടങ്ങിയ ഭക്ഷണങ്ങളിൽ കലോറി ധാരാളം അടങ്ങിയിട്ടുണ്ട്. അത് കരളിൽ കൊഴുപ്പുണ്ടാകാനുള്ള സാധ്യക കൂട്ടുന്നു.
അഞ്ച്...
സ്വയം ചികിത്സ ഒഴിവാക്കുക. ആവശ്യമില്ലാതെ മരുന്നുകൾ കഴിക്കരുത്. പ്രത്യേകിച്ചും വേദന സംഹാരികൾ ഒഴിവാക്കുക.
ആറ്...
ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഫാറ്റി ലിവർ തടയാൻ മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും.