/sathyam/media/post_attachments/JJnldwEluJ5fva5KWBlC.jpg)
രോഗങ്ങളുടെ, പ്രത്യേകിച്ചു സാംക്രമിക രോഗങ്ങളുടെ കാലമാണ് മഴക്കാലം. ഡെങ്കി, ചിക്കുൻഗുനിയ, മലേറിയ, കോളറ, ടൈഫോയ്ഡ്, വയറിളക്കം, വൈറൽ പനി, ജലദോഷം ഇങ്ങനെ നിരവധി അസുഖങ്ങൾ ഈ സമയത്ത് പിടിപെടാം.
മഴക്കാലത്ത് ഭക്ഷണത്തിൽ നിന്നുണ്ടാകുന്ന അസുഖങ്ങളും വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ മഴക്കാലത്ത് ആരോഗ്യ സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെയാണ് ആ കാര്യങ്ങളെന്നറിയാം...
ഒന്ന്...
പാചകം ചെയ്യുന്നതിനുമുമ്പ് എല്ലാ ഭക്ഷണ സാധനങ്ങളും വൃത്തിയായി കഴുകിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.പാചകം ചെയ്യാൻ ശുദ്ധമായ വെള്ളം തന്നെ ഉപയോഗിക്കുക.
രണ്ട്...
ചൂടു വെള്ളം തന്നെ കുടിക്കാൻ ശ്രമിക്കുക. വെള്ളം തിളപ്പിക്കുന്നത് ബാക്ടീരിയകളെ നശിപ്പിക്കുന്നു. കൂടാതെ, മഴക്കാല ഈർപ്പം നിങ്ങളുടെ ശരീരത്തെ നിർജ്ജലീകരണം ചെയ്യുന്നതിലേക്ക് നയിക്കുന്നതിനാൽ ധാരാളം വെള്ളം കുടിക്കുന്നത് ഉറപ്പാക്കേണ്ടതുണ്ട്.
മൂന്ന്...
മഴക്കാലത്ത് രോഗങ്ങൾ പടരാനുള്ള സാധ്യത വളരെ കൂടുതൽ ആയതിനാൽ, പുറത്ത് നിന്ന് ഭക്ഷണം കഴിക്കാതെ കഴിവതും വീട്ടിൽ നിന്ന് തന്നെ ഭക്ഷണം കഴിക്കുക.
നാല്....
രാത്രിയിൽ എളുപ്പം ദഹിക്കാൻ പറ്റുന്നതായ ഭക്ഷണങ്ങൾ കഴിക്കുക. ദഹിക്കാൻ പ്രയാസമുള്ളതും എണ്ണ ചേർത്തതും മാംസാഹാരവും രാത്രി ഒഴിവാക്കണം.
അഞ്ച്...
മഴക്കാലത്ത് വേവിക്കാത്ത ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. ഏത് ഭക്ഷണവും ചെറുചൂടോടെ വേണം കഴിക്കാന്‍. മഴക്കാലത്ത് ലഘുവായുള്ള ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്.