എരിയും കാന്താരി അത്ര ചില്ലറക്കാരനല്ല... നിങ്ങളറിയാത്ത കാന്താരിയുടെ ചില ഗുണങ്ങള്‍ ഇതാ...

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

publive-image

Advertisment

പലനിറ വൈവിധ്യങ്ങളില്‍ ഉള്ള കാന്താരിമുളക് മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. പച്ചനിറത്തിലുള്ള കാന്താരി മുളകിന് ആവശ്യക്കാര്‍ ഏറെയാണ്. ഔഷധഗുണങ്ങള്‍ ഏറെയുള്ള കാന്താരിക്ക് ആവശ്യക്കാര്‍ ഏറെയാണ്.

രോഗപ്രതിരോധ ശേഷിയുടെ കാര്യത്തില്‍ കാന്താരി മറ്റു മുളക് ഇനങ്ങളെക്കാള്‍ മികച്ചതാണ്. പാകി മുളപ്പിച്ചതിനുശേഷം നാലില പ്രായമാകുമ്പോള്‍ പറിച്ചുനടാം. കാന്താരിയിലടങ്ങിയിരിക്കുന്ന ക്യാപസിസിന്‍ ദഹനപ്രക്രിയ സുഗമമാക്കുന്നു. ഉയര്‍ന്ന കൊളസ്ട്രോള്‍ നിയന്ത്രിക്കാനും കാന്താരി മുളകിന് സാധിക്കും. ജീവകങ്ങള്‍ ആയ എ, സി, ഇ എന്നിവയാല്‍ സമ്പുഷ്ടമാണ് കാന്താരിമുളക്.

publive-image

ഇതു മാത്രമല്ല കാല്‍സ്യം, അയണ്‍, പൊട്ടാസ്യം ഫോസ്ഫറസ് എന്നിവയാലും സമ്പുഷ്ടം ആണിത്. ശരീരത്തിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കാനും പൊണ്ണത്തടി കുറയ്ക്കുവാനും കാന്താരി ഒരാള്‍ വിചാരിച്ചാല്‍ മതി. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കാന്താരിയുടെ ഉപയോഗം നല്ലതാണ്.

Advertisment