മുടിയിലെ എണ്ണയും അഴുക്കും മാറ്റാനാണ് നമ്മൾ ഷാംപൂ ഉപയോഗിക്കുന്നത്. പുറത്തു നിന്ന് വാങ്ങുന്ന കെമിക്കൽ ഷാംപൂ പലപ്പോഴും നമ്മുടെ മുടിയെ നശിപ്പിക്കുന്നു. മുടി പൊട്ടിപ്പോകാനും പൊഴിച്ചിലുണ്ടാകാനും ഇത് കാരണമാകുന്നു. കൂടാതെ മുടിയുടെ മൃദുത്വവും ഇവ നശിപ്പിക്കുന്നു.
എന്നാൽ ഇനി കെമിക്കലുകളടങ്ങിയ ഷാംപൂ ഉപയോഗിക്കാതെ തന്നെ നിങ്ങൾക്ക് മുടി സുന്ദരമാക്കാം. ഇതിനായി വീട്ടിൽ തന്നെയുള്ള വെറും മൂന്ന് സാധനങ്ങൾ മാത്രം മതി. മുടിയിലെ എണ്ണമയം മാറാൻ മാത്രമല്ല കൊഴിച്ചിൽ മാറി ഇരട്ടിയായി മുടി വളരാനും ഈ ഹെയർപായ്ക്ക് നിങ്ങളെ സഹായിക്കുന്നു. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
വെണ്ടയ്ക്ക - 5 എണ്ണം
കറ്റാർവാഴ അരച്ചെടുത്തത്- 4 ടേബിൾസ്പൂൺ
നാരങ്ങാനീര് - 1 ടീസ്പൂൺ
തയ്യാറാക്കേണ്ട രീതി
വെണ്ടയ്ക്ക ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി വേവിച്ചെടുക്കണം. തണുക്കുമ്പോൾ വെള്ളത്തോടെ അരച്ചെടുക്കുക. ഇതിലേയ്ക്ക് അരച്ചെടുത്ത കറ്റാർവാഴയും നാരങ്ങാനീരും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം അരിച്ചെടുക്കുക.
ഉപയോഗിക്കേണ്ട വിധം
മുടി നന്നായി ചീകിയ ശേഷം ശിരോചർമ്മത്തിലും മുടിയിലും നന്നായി തേയ്ച്ച് പിടിപ്പിക്കുക. 20 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്.മുടി കൊഴിച്ചിൽ മാറി സോഫ്റ്റ് ആകാൻ ഈ ഹെയർപായ്ക്ക് നിങ്ങളെ സഹായിക്കും. കൂടാതെ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ മുടിയുടെ നീളം കൂടുന്നതുമാണ്.