02
Saturday July 2022
Health

യുവത്വം നിലനിര്‍ത്താൻ കാത്തുസൂക്ഷിക്കാന്‍ പറ്റിയ 10 വഴികള്‍

ഹെല്‍ത്ത് ഡസ്ക്
Saturday, May 28, 2022

യൗവ്വനം കാത്തുസൂക്ഷിക്കാന്‍ പലരും പല രീതികള്‍ ശ്രമിക്കാറുമുണ്ട്. ചിട്ടയായ ജീവിത ശൈലിയിലൂടെയും ഭക്ഷണക്രമീകരണങ്ങളിലൂടെയും വാര്‍ധക്യത്തിന്റെ കടന്നുകയറ്റം ഒരുപരിധി വരെ തടയാനാകും. യൗവ്വനം എളുപ്പത്തില്‍ കാത്തുസൂക്ഷിക്കാന്‍ പറ്റിയ 10 വഴികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

1. ജീവിതത്തില്‍ അടുക്കും ചിട്ടയും

അകാലവാര്‍ധക്യം അകറ്റിനിര്‍ത്താന്‍ ചിട്ടയായ ജീവിതം തന്നെയാണ് വേണ്ടത്. ദിനചര്യകളില്‍ കൃത്യത വേണം. ദിനചര്യയുടെ തുടക്കം തന്നെ ബ്രഹ്മമുഹൂര്‍ത്തത്തിലായിരിക്കണം. സൂര്യന്‍ ഉദിക്കുന്നതിനു മൂന്ന് മണിക്കൂര്‍ മുമ്ബേ ഉണരണം. ഈ സമയത്ത് ഉണരുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ നിരവധിയാണ്. പ്രകൃതിയില്‍ ഊര്‍ജം അറിയാതെ ഉള്ളില്‍ നിറയും. ഉണര്‍ന്നാല്‍ അടുത്ത ഘട്ടം ശരീര ശുദ്ധിവരുത്തുക എന്നതാണ്.  വൈകിട്ടത്തെ ആഹാരം ലഘുവായിരിക്കണം.

2. ദേഹശുദ്ധി

ശരീരശുദ്ധി അതിപ്രധാനമാണ്. ദന്തസംരക്ഷണം നീട്ടിവയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യരുത്. ദിവസവും രണ്ടു നേരം പല്ലുതേയ്ക്കുന്നത് വായില്‍ രുചി വര്‍ധിക്കുന്നതിനും ദുര്‍ഗന്ധം ഒഴിവാക്കുന്നതിനും സഹായിക്കും. കരിങ്ങാലി, വേപ്പ്, നീര്‍മരുത് എന്നിങ്ങനെ ചവര്‍പ്പും എരിവും രസങ്ങളുള്ള വൃക്ഷങ്ങളുടെ ചെറിയ കമ്ബുകള്‍ ഉപയോഗിച്ച്‌ പല്ലു തേയ്ക്കുന്നതാണ് ശരിയായ രീതി. കമ്ബെടുത്ത് അഗ്രം ചതച്ച്‌ ബ്രഷ് പോലെയാക്കി വേണം ഉപയോഗിക്കാന്‍. അങ്ങാടിക്കടകളില്‍ ഇവ ലഭ്യമാണ്. പല്ലിന്റെ ഇനാമിലിനു കേടു സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കട്ടി കൂടിയ ബ്രഷ്്, ഉപ്പ്, കരി എന്നിവ ഉപയോഗിച്ച്‌ പല്ല് തേക്കരുത്. പല്ല് തേച്ച ശേഷം നാവ് വൃത്തിയാക്കണം. മലമൂത്ര വിസര്‍ജനത്തിന് ശേഷം എണ്ണ തേച്ച്‌ ചെറു ചൂടുവെള്ളത്തില്‍ കുളിക്കണം. നല്ലെണ്ണയാണ് തേച്ചു കുളിക്ക് ഉത്തമം. ശിരസ്, ഉള്ളം കാല്‍, ചെവി എന്നിവിടങ്ങളിലും എണ്ണ പുരട്ടണം. തലയില്‍ ഒഴിക്കാന്‍ ചൂടാക്കാത്ത വെള്ളം മതി. ദിനചര്യയില്‍ യൗവനത്തിന് മൂന്ന് തൂണുകള്‍ ആയുര്‍വേദം പറയുന്നുണ്ട്. ആഹാരം, നിദ്ര, ബ്രഹ്മചര്യം എന്നിവയാണവ.

3. മിതമായ ഭക്ഷണം

ആഹാരം അരവയര്‍ മതി. വയര്‍ നിറയെ കഴിക്കരുത്. വിരുദ്ധാഹാരങ്ങളും ഒഴിവാക്കേണ്ടതുണ്ട്. മത്സ്യവും തൈരും, പാലും പുളിയുള്ള ആഹാരവും ഇവയെല്ലാം വിരുദ്ധാഹാരത്തില്‍ പെടും. വിരുദ്ധാഹാരത്തിന്റെ ദോഷഫലം ഉടനെ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ പോലും കാലക്രമേണ അത് പലവിധ രോഗങ്ങളിലേയ്ക്കും നയിക്കും. രാവിലത്തെ ഭക്ഷണം ഒന്‍പത് മണിക്കെങ്കിലും കഴിക്കാന്‍ ശ്രദ്ധിക്കണം. അതിനു മുന്‍പ് കഴിച്ചാല്‍ അത്രയും നല്ലത്. വൈകിട്ടത്തെ ആഹാരം എട്ട് മണിക്കെങ്കിലും കഴിക്കണം. ആഹാരം കഴിച്ച്‌ രണ്ടു മണിക്കൂര്‍ എങ്കിലും ഇടവേളയ്ക്ക് ശേഷമെ കിടക്കാവൂ.

4. നന്നായി ഉറങ്ങുക

നല്ല ഉറക്കം ശരീരത്തെ ഊര്‍ജസ്വലമാക്കുന്നു. സുഖ നിദ്ര സൗന്ദര്യത്തിനും ആരോഗ്യത്തിനും പരമപ്രധാനമാണ്. രാത്രിയില്‍ ഏറെ വൈകി ഉറങ്ങുന്നത് നല്ലതല്ല. നേരത്തെ ഉറങ്ങി നേരത്തെ തന്നെ ഉണരണം. പത്ത് മണിയോടെയെങ്കിലും ഉറങ്ങാന്‍ കിടക്കണം. രാവിലെ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണരുന്നത് ശീലമാക്കണം. പ്രസാദം, ലാഘവം, ബുദ്ധിക്ക് തെളിച്ചം, ശരീരപുഷ്ടി എന്നിവ നല്ല ഉറക്കത്തിലൂടെ സ്വന്തമാക്കാം. പകലുറക്കം ഒഴിവാക്കണം. രോഗികള്‍ക്കും പ്രായമായവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പകലുറക്കം ആകാം. പകല്‍ ഉറക്കം കഫവര്‍ധനയ്ക്ക് കാരണമാകും.

5. ലൈംഗികത അമിതമാകരുത്

ഇരുപത് വയസു വരെ ബ്രഹ്മചര്യം എന്നാണ് ആയുര്‍വേദം അനുശാസിക്കുന്നത്. എന്നാല്‍ യൗവനത്തില്‍ ലൈംഗികത വേണമെന്നും ആയുര്‍വേദം പറയുന്നു. പക്ഷേ, ആരോഗ്യകരമായിരിക്കണം ലൈംഗികത. അമിത ലൈംഗികവേഴ്ച അനാരോഗ്യകരമാണ്. ഇത് ഓജക്ഷയത്തിനും അപാനവായൂവര്‍ധനവിനും കാരണമാകും. പതിവായുള്ള ലൈംഗികവേഴ്ച ഒഴിവാക്കണം. ലൈംഗിക വേഴ്ചയില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

6. വ്യായാമം നിര്‍ബന്ധം

വ്യായാമത്തെയും മിതഭക്ഷണത്തെയും ഏറ്റവും വലിയ വൈദ്യന്മാരായി ആയുര്‍വേദം കണക്കാക്കുന്നു. ചിട്ടയായ വ്യായാമവും മിതഭക്ഷണവും ശീലിച്ചാല്‍ ജീവിതത്തില്‍ വേറെ വൈദ്യന്മാരുടെ ആവശ്യം വരില്ലെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. ശരിയായ വ്യായാമത്തിലൂടെ ശരിരത്തിന് ഉണര്‍വും ഉന്മേഷവും ലഭിക്കുന്നു. കര്‍മസാമര്‍ഥ്യം കുട്ടുന്നു. ദഹനശേഷി വര്‍ധിപ്പിക്കുന്നു. അനാവശ്യമായ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടഞ്ഞ് ശരീരസൗന്ദര്യം വര്‍ധിപ്പിക്കുന്നു. വ്യായാമം ആവശ്യത്തിലധികം ആകാതെയും ശ്രദ്ധിക്കണം. വ്യായാമം കൂടുതലായാല്‍ തളര്‍ച്ച, ക്ഷയം, ശരീരം ശോഷിക്കുക, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് കാരണമാകും.

7. തടയരുത് ശരീരവേഗങ്ങളെ

അധോവായൂ, ദാഹം, വിശപ്പ്, ഉറക്കം, ചുമ, കോട്ടുവാ, മലം, മൂത്രം, തുമ്മല്‍, കണ്ണുനീര്‍, ശുക്ലം, ഛര്‍ദി ഇവയൊന്നും തടഞ്ഞു നിര്‍ത്തരുത്. ഇവയുടെ തടഞ്ഞു നിര്‍ത്തല്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നു. ജീവിത സാഹചര്യങ്ങളും ജോലിത്തിരക്കുകളുമാണ് ശരീരത്തിന്റെ ശരിയായ ഒഴുക്കിനെ തടഞ്ഞു നിര്‍ത്താന്‍ പലരെയും നിര്‍ബന്ധിക്കുന്നത്. ദാഹവും വിശപ്പും സഹിച്ച്‌ വളരെ നേരമിരിക്കുന്നതും ശരിയായ ഉറങ്ങാതിരിക്കുന്നതും തെറ്റാണ്.

8. മനസ് ശാന്തമാക്കുക

മനസിനെ സാന്തമാക്കി വയ്ക്കുക. അതിനായി അനാവശ്യ ചിന്തകള്‍ മനസില്‍നിന്നും പിഴുതുകളയുകയാണ് വേണ്ടത്. തെറ്റായ മോഹം, ഈര്‍ഷ്യ, വെറുപ്പ്, നീരസം, ശത്രുത തുടങ്ങിയവ തടഞ്ഞുനിര്‍ത്തിയാല്‍ മനസിനെ ശാന്തമാക്കാം. മനസിന്റെ ആരോഗ്യത്തിന് വിവേകത്തോടെയുള്ള പ്രവൃത്തി, ധൈര്യം, ആത്മവിശ്വാസം എന്നിവ അത്യാവശ്യം വേണ്ടതാണ്. തുറന്നു മനസോടെ മറ്റുള്ളവരോട് ഇടപെടുകയും നേരിന്റെ പാത തെരഞ്ഞെടുക്കുകയും വേണം. സഹജീവികളോട് സ്നേഹത്തോടെയും അനുകമ്ബയോടെയും പെരുമാറുക.

9. കുടയും പാദരക്ഷയും

സാധാരണയായി എല്ലാവരും കുടയും പാദരഷകളും ഉപയോഗിക്കുന്നു. എന്നാല്‍ വേണ്ട സമയത്ത് വേണ്ടത് പോലെ ഉപയോഗിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. മഴക്കാലത്ത് മഴയില്‍ നിന്ന് രക്ഷനേടാന്‍ കുട ഉപയോഗിക്കുന്നു. വേനല്‍ കാലത്ത് കുടയുടെ ഉപയോഗം മഴക്കാലത്തെ അപേക്ഷിച്ച്‌ കുറവാണ്. മഴക്കാലത്ത് കുടയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ടോ അത്രത്തോളം തന്നെ പ്രാധാന്യം വേനല്‍ കാലത്തും ഉണ്ട്. വെയില്‍, പൊടി, കാറ്റ്, മഞ്ഞ് വീഴ്ച ഇവയില്‍ നിന്നെല്ലാം കുട സംരക്ഷണം നല്‍കുന്നു. കുടയുടെ ഉപയോഗം കണ്ണുകളെ സംരക്ഷിക്കുന്നു. കാലിലെ രോഗങ്ങള്‍ തടയാന്‍ ശരിയായ പാദരക്ഷകള്‍ തിരഞ്ഞെടുത്ത് ഉപയോഗിക്കണം. പാദത്തിന് യോജിച്ച പാദരക്ഷകള്‍ വേണം ഉപയോഗിക്കാന്‍.

10. ഇന്ദ്രീയ നിയന്ത്രണം

എന്നും യൗവനം ആഗ്രഹിക്കുന്നവര്‍ക്ക് ആയുര്‍വേദം നിര്‍ദേശിക്കുന്ന നിത്യരസായനമാണ് സത്യം പറയുക, ദേഷ്യം ഇല്ലാതിരിക്കുക, ഇന്ദ്രീയ നിയന്ത്രണം, ശാന്ത മനസ്, സദ് വൃത്തങ്ങളോടുള്ള കൂട്ടുകൂടല്‍ എന്നിവ. രോഗ പ്രതിരോധത്തിനാണ് ആയുര്‍വേദം ഊന്നല്‍ നല്‍കുന്നത്. അതിലൂടെ ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്തുകയാണ് ചെയ്യുന്നത്. ആയുര്‍വേദം നിര്‍ദേശിക്കുന്ന ജീവിത രീതികള്‍ പിന്‍തുടര്‍ന്നാല്‍ എന്നും യുവത്വം നിലനിര്‍ത്താനാകും.

More News

കൊച്ചി: ദേശീയ അന്വേഷണ ഏജൻസി സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത സ്വർണാഭരണങ്ങളും ‍ഡോളറും തിരികെയാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഇന്ന് പരിഗണിക്കും. ഹ‍ർജി നൽകിയിരിക്കുന്നത് കൊച്ചിയിലെ എൻ ഐഎ കോടതിയിലാണ് . എന്നാൽ, കേസിന്‍റെ ഭാഗമായുളള റെയ്ഡിൽ പിടിച്ചെടുത്ത സ്വർണവും ഡോളറും കണ്ടുകെട്ടാൻ അനുമതി തേടി എൻഐഐയും ഇതേ കോടതിയെ സമീപിച്ചിട്ടുണ്ട്. തന്‍റെ ലോക്കറിൽ നിന്ന് പിടിച്ചെടുത്ത ആഭരണങ്ങൾ കുടുംബ സ്വത്തായി ലഭിച്ച ഉപഹാരമാണെന്നും ഇതിന് സ്വർണക്കള്ളക്കടത്തുമായി ബന്ധമില്ലെന്നുമാണ് സ്വപ്നയുടെ വാദം. ഇതിനിടെ, ഗൂഢാലോചനാ കേസ് […]

ആലപ്പുഴ: ബിവറേജ് ഷോപ്പിന് അവധിയായ ഒന്നാം തീയതി അനധികൃത മദ്യവില്‍പന നടത്തിയ ബിവറേജ് ജീവനക്കാരന്‍ അറസ്റ്റില്‍. ബിവറേജ് ജീവനക്കാരന്‍ കുന്നപ്പള്ളി തച്ചം വീട്ടില്‍ ഉദയകുമാര്‍ (50) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന്, എക്സൈസ് ഇന്‍സ്പക്ടര്‍ എസ് സതീഷും സംഘവും ചേര്‍ന്ന് മണ്ണഞ്ചേരി കുന്നപ്പള്ളി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്. മദ്യശാലകള്‍ അവധിയായതിനാല്‍ അമിത ലാഭത്തില്‍ വില്‍പനയ്ക്കായി സൂക്ഷിച്ച 22 കുപ്പി മദ്യം ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തു. ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപമുള്ള കണ്‍സ്യൂമര്‍ഫെഡ് […]

സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറി‍ഞ്ഞ സംഭവത്തിൽ 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായില്ല. പ്രധാന റോഡിൽനിന്നു കുന്നുകുഴി ഭാഗത്തേക്കു പോകുന്ന വഴിയിലുള്ള എകെജി സെന്റർ ഗേറ്റിന്റെ കോൺക്രീറ്റ് തൂണിന്മേലാണു സ്ഫോടക വസ്തു വീണു പൊട്ടിത്തെറിച്ചത്. ഈ ഗേറ്റിൽ വച്ചിരുന്നതും പ്രതി സ്കൂട്ടറിൽ തിരികെ പോയ വഴിയിൽ നിന്നുള്ളതുമായ 30 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും വ്യക്തമല്ല. അടുത്ത ജംക്‌ഷനിൽനിന്നു ഗവ.ലോ കോളജിലേക്കു പോകുന്ന റോഡിലെ ക്യാമറയിലും പ്രതി കടന്നുപോകുന്ന […]

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ ഇന്ന് പ്രത്യേക പൊലീസ് സംഘം മുൻ എംഎൽഎ പി സി ജോർജിനെ ചോദ്യം ചെയ്യും. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോർജിന് നോട്ടീസ് നൽകിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി അറിയിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തലുകള്‍ നടത്തി കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ഗൂഢാലോചന നടത്തി വെളിപ്പെടുത്തൽ നടത്താൻ പി സി ജോർജ് തന്നെ പ്രേരിപ്പിച്ചുവെന്ന് കേസിലെ സാക്ഷിയായ സരിത എസ് നായർ രഹസ്യമൊഴി നൽകിയിരുന്നു. രഹസ്യമൊഴി പരിശോധിച്ച ശേഷമാണ് അന്വേഷണ […]

തിരുവനന്തപുരം: മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ ആശുപത്രികളുടെ പട്ടിക പുറത്തുവിട്ടു. 200 ലധികം ആശുപത്രികളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഡിജിറ്റൽ ഇൻഷുറൻസ് കാർഡുകൾ ഇന്ന് മുതൽ മെഡിസെപ്പിൻറെ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണ വില കൂടി. റേഷന്‍ മണ്ണെണ്ണയുടെ വില ലിറ്ററിന് നൂറ് രൂപ കടന്നു. ജൂലായ് മാസത്തില്‍ ചില്ലറ വ്യാപാര വില 102 രൂപയായാണ് നിശ്ചയിച്ചത്.അടുത്ത മൂന്ന് മാസത്തെ വില എണ്ണ കമ്പനികള്‍ വര്‍ധിച്ചപ്പോഴാണ് നൂറ് കടന്നത്. നിലവില്‍ 88 രൂപയാണ് വില. സ്റ്റോക്കിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരാണ് വില വര്‍ധിപ്പിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ലിറ്ററിന് 18 രൂപയായിരുന്ന റേഷന്‍ മണ്ണെണ്ണ വില രണ്ടര വര്‍ഷത്തിനിടെ 84 രൂപയാണു വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് […]

തിരുവനന്തപുരം: കേരള തീരത്ത് ഞായറാഴ്ച രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത. 3.6 മീറ്റര്‍ വരെ ഉയരത്തില്‍ തീരത്ത് തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നു. അതിനിടെ, സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് […]

ബിസിനസ് കസ്റ്റമേഴ്സിന്‍റെ സംഭരണ അനുഭവം മെച്ചപ്പെടുത്തുന്നതിനായി പ്രത്യേകം ഡിസൈന്‍ ചെയ്ത പുതിയ ആൻഡ്രോയിഡ്,ഐ ഒ എസ് ഒപ്റ്റിമൈസ്ഡ് ആപ്പ് ലോഞ്ച് ചെയ്യുന്നതായി ആമസോൺ ബിസിനസ് പ്രഖ്യാപിച്ചു. ഈ പുതിയ, എക്‌സ്‌ക്ലൂസീവ് ആപ്പ് ലോഞ്ച് ചെയ്യുന്നതോടെ, ഉപഭോക്താക്കൾക്ക് ബിസിനസ്സിന് ആവശ്യമായ സാധനങ്ങൾ ഓർഡർ ചെയ്യാൻ ഡെസ്‌ക്‌ടോപ്പ്/ലാപ്‌ടോപ്പ് ആക്‌സസ് ചെയ്യാൻ കാക്കാതെ എവിടെനിന്നും ബിസിനസ്സ് എക്‌സ്‌ക്ലൂസീവ് ഫീച്ചറുകൾ എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കഴിയും.

ഷിക്കാഗൊ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ ജൂൺ 26 ഞായറാഴ്ച രാവിലെ 10:00 മണിയുടെ വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവകയിൽ ഗ്രാജുവേറ്റ് ചെയ്തവരെ ആദരിച്ചു. അമേരിക്കൻ ഐക്യ നാട്ടിൽ ജനിച്ചു വളർന്ന് കഴിഞ്ഞ 5 വർഷം ഫൊറോനാ ദൈവാലയത്തിന്റെ ഡി. ർ. ഇ. ആയി സേവനം ചെയ്ത ടീന നെടുവാമ്പുഴയുടെ പ്രവർത്തനങ്ങളെ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അഭിന്ദിക്കുകയും, ഫലകം കൊടുത്ത് ആദരിക്കുകയും ചെയ്തു. തുടർന്ന് പുതിയതായി ഡി. […]

error: Content is protected !!