Advertisment

ശ്വാസകോശ അണുബാധയ്ക്ക് തെമീസ് മെഡികെയറിന്‍റെ വിറാലക്സ് ഫലപ്രദം

New Update

publive-image

Advertisment

കൊച്ചി: കോവിഡിന്‍റെ നാലാം ഘട്ടത്തോടൊപ്പം, പ്രത്യേകിച്ച് മഴക്കാലത്ത് ശ്വാസകോശ അണുബാധയുടെ തോത് ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ തെമീസ് മെഡികെയറിന്‍റെ വിറാലക്സ് ഫലപ്രദവും സുരക്ഷിതവുമായ ഔഷധമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ശ്വാസകോശ അണുബാധാ ലക്ഷണങ്ങളുമായി എത്തുന്നവര്‍ ഈ മഴക്കാലത്ത് ഏറുന്നുണ്ട്. പരിശോധനാ ഫലങ്ങള്‍ വൈകുന്ന ചില സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. ശ്വാസകോശ അണുബാധയുള്ളവര്‍ക്ക് ചികിത്സ എത്രയും വേഗം തുടങ്ങുക എന്നതും പ്രധാനമാണ്. ഇവിടെയെല്ലാം വായിലൂടെ നല്‍കുന്ന വിറാലക്സ് ഇനോസിന്‍ പ്രാനോബെക്സ് ഫലപ്രദവും പൊതുവെ സുരക്ഷിതവുമായ മരുന്നാണ്.

ക്ലിനിക്കല്‍ ട്രയലുകളിലെ ഗോള്‍ഡന്‍ സ്റ്റാന്‍ഡേര്‍ഡ് ആയി കണക്കാക്കപ്പെടുന്ന ഡബിള്‍ ബ്ലയിന്‍റ് റാന്‍ഡമൈസ്ഡ് പ്ലാസിബോ കണ്‍ട്രോള്‍ ട്രയലിലൂടെ ഇന്ത്യയില്‍ സുരക്ഷിതത്വവും ഫലപ്രാപ്തിയും തെളിയിക്കപ്പെട്ട മരുന്നാണ് വിറാലക്സ്.

എന്‍കെ സെല്ലുകളെ വര്‍ധിപ്പിച്ചും മെറ്റാബോളിക് ആക്ടിവേഷന് പ്രചോദനം നല്‍കിയും രണ്ടു വിധത്തില്‍ ഇനോസിന്‍ പ്രാനോബെക്സ് ഗുണകരമാകുന്നു എന്നാണ് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലും ബിര്‍മിന്‍ഹാം സര്‍വകലാശാലയിലും അടുത്തിടെ നടത്തിയ ഗവേഷണങ്ങള്‍ റിപോര്‍ട്ടു ചെയ്തത്.

രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ കുറിപ്പടിയോടെ മാത്രം 500 എംജി രൂപത്തിലാണ് വിറാലക്സ് ലഭിക്കുന്നത്.

Advertisment