സെക്സ് ദമ്പതികള്‍ക്കിടയിലെ ഒരാഘോഷം എന്നതിനപ്പുറം മികച്ച ശാരീരികാരോഗ്യം പ്രദാനം ചെയ്യുന്ന ഒരു വ്യായാമം കൂടിയാണെന്ന് അറിയുന്നവര്‍ ചുരുക്കമായിരിക്കും. മികച്ച ലൈംഗിക ജീവിതം ആണിനും പെണ്ണിനും മനസിന് സന്തോഷം നല്‍കുക മാത്രമല്ല, ചില രോഗങ്ങളെ നമ്മില്‍ നിന്നും അകറ്റി നിര്‍ത്താനും ഉത്തമമാണ്. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, രക്ത സമ്മര്‍ദ്ദം എന്നിവ തടയുകയും മികച്ച ഹൃദയാരോഗ്യം പ്രദാനം ചെയ്യുകയും ചെയ്യുന്നു.
സ്ട്രെസ് കുറക്കുന്നതിന് ഏറ്റവും മികച്ച ഒരു മാര്‍ഗമായിട്ടാണ് സെക്‌സിനെ വിലയിരുത്തപ്പെടുന്നത്. സിറടോണിന്‍’എന്നറിയപ്പെടുന്ന ഒരു ഹോര്‍മോണ്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ ഉല്പ്പാദിപ്പിക്കപ്പെടുന്നു.
ഈ ഹോര്‍മോണ്‍ വിഷാദത്തെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നുവെന്ന് പ്രമുഖ സെക്സോളജിസ്റ്റ് ഇവോണ്‍ കെ. ഫുള്‍ബ്രൈറ്റ് സമര്‍ത്ഥിക്കുന്നുണ്ട്.
പ്രോസ്റ്റേറ്റ് കാന്‍സര്‍ അകറ്റി നിര്‍ത്തുന്നതിന് സെക്സിന് കഴിയുമെന്നാണ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലിന്‍റെ ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത്. സെക്സ് ഏറ്റവും മികച്ച ഒരു വ്യായാമമായിട്ടാണ് കണക്കാക്കുന്നത്. നിങ്ങളുടെ ശരീരത്തില്‍ അമിതമായി ഉള്ള കലോറി അലിയിച്ച് കളയുന്നതിന് നല്ല ലൈംഗീക ബന്ധം സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സെക്സ് സഹായിക്കും. ആരോഗ്യകരമായ ലൈംഗീക ബന്ധം അമിത രക്തസമ്മര്‍ദ്ദം കുറയ്ക്കുമത്രെ. അങ്ങനെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുന്നതിന് കാരണമാകും. നല്ല ഉറക്കം ലഭിക്കുന്നതിന് സെക്‌സ് സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
സെക്‌സിനു ശേഷം ശരീരം പുറത്തു വിടുന്ന ഹോര്‍മോണുകളാണ് ഇതിന് പിന്നിലുള്ള പ്രധാന കാരണം. ‘പ്രോലാക്ടിന്‍’എന്ന പേരില്‍ അറിയപ്പെടുന്ന ഹോര്‍മോണ്‍ ധാരളമായി ഉത്പാദിപ്പിക്കപ്പെടുന്നതിലൂടെ റിലാക്‌സേഷനും ഉറക്കവും ലഭിക്കുന്നു.
സ്ത്രീകളിലെ ആര്‍ത്തവ സംബന്ധമായി ഉണ്ടാകുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് സെക്‌സ് ഒരു മികച്ച പരിഹാരമാണ്. സെക്സിലേര്‍പ്പെടുമ്പോള്‍ പെല്‍വിക് പേശികള്‍ക്ക് ഉണ്ടാകുന്ന സങ്കോചവും വികാസവുമാണ് ഇതിന് കാരണമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
ചുരുക്കത്തില്‍ പറഞ്ഞാല്‍ പുതിയ തലമുറയില്‍ ഏറ്റവുമധികം കാണപ്പെടുന്ന രക്തസമ്മര്‍ദ്ദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, വിഷാദം, സ്ത്രീകളിലെ ആര്‍ത്തവ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് മികച്ച പരിഹാരമാണ് ആഘോഷമായ സെക്സ് എന്നതാണ് യാഥാര്‍ഥ്യം. പക്ഷേ ഇത് ദമ്പതികള്‍ തമ്മിലുള്ള ബന്ധത്തെപ്പറ്റി പറയുന്നത് മാത്രമാണ്. ദമ്പതികളല്ലാത്തവര്‍ ഇത് പരീക്ഷിച്ചാല്‍ അത് തലവേദനയാകുമെന്ന് മാത്രമല്ല, വേറെയും പ്രശ്നങ്ങള്‍ക്ക് കാരണമാകും.