ഭക്ഷണം കഴിക്കുന്നത്, വ്യായാമം ചെയ്യാത്തത്, മദ്യപാനം അല്ലെങ്കിൽ പുകവലി എന്നിവ ഉയർന്ന കൊളസ്ട്രോളിന് നയിച്ചേക്കാം

New Update

ഉയർന്ന കൊളസ്ട്രോൾ വളരെ അപകടകാരിയാണെന്നത് പലരും അറിയാതെ പോകുന്നു. ലക്ഷണങ്ങൾ അറിയാതെ പോകുന്നത് വിവിധ ആരോ​​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഡോക്ടർമാരും ആരോഗ്യ വിദഗ്‌ധരും എപ്പോഴും പതിവായി ആരോഗ്യ പരിശോധന നടത്താൻ ഉപദേശിക്കുന്നു. അതുവഴി ഉയർന്ന കൊളസ്ട്രോൾ നേരത്തെ കണ്ടെത്താനും മറ്റ് ആരോ​ഗ്യ പ്രശ്നങ്ങൾ വരുന്നതിന് മുമ്പ് നിയന്ത്രിക്കാനും സാധിക്കും.

Advertisment

ഉദാസീനമായ ജീവിതശൈലി നയിക്കുന്നത്, ധാരാളം കൊഴുപ്പുള്ള ഭക്ഷണം കഴിക്കുന്നത്, വ്യായാമം ചെയ്യാത്തത്, മദ്യപാനം അല്ലെങ്കിൽ പുകവലി എന്നിവ ഉയർന്ന കൊളസ്ട്രോളിന് നയിച്ചേക്കാം. രക്തത്തിൽ കൊളസ്‌ട്രോൾ എന്ന ഫാറ്റി പദാർത്ഥം കൂടുതലായി ഉള്ളതാണ് ഉയർന്ന കൊളസ്‌ട്രോൾ. കൊഴുപ്പുള്ള ഭക്ഷണം കഴിക്കുക, വേണ്ടത്ര വ്യായാമം ചെയ്യാതിരിക്കുക, അമിതഭാരം  , പുകവലി  , മദ്യപാനം എന്നിവ മൂലമാണ് ഇത് പ്രധാനമായും ഉണ്ടാകുന്നത്.

publive-image

ഉയർന്ന കൊളസ്ട്രോൾ രക്തയോട്ടം പരിമിതപ്പെടുത്തുകയും ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക്   സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെയും കൂടുതൽ വ്യായാമം ചെയ്യുന്നതിലൂടെയും നിങ്ങൾക്ക് കൊളസ്ട്രോൾ കുറയ്ക്കാൻ സാധിക്കും.

ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകളുള്ള ആളുകൾക്ക് ഉയർന്ന കൊളസ്ട്രോൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ പാദങ്ങളിൽ കാണുന്ന ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് വിദ​ഗ്ധർ പറയുന്നു.

പാദങ്ങളിലും കാൽവിരലുകളിലും കഠിനമായ വേദന അനുഭവപ്പെടുന്നത് ഉയർന്ന അളവിലുള്ള കൊളസ്‌ട്രോളിന്റെ സാന്നിധ്യത്തിന്റെ സൂചനയാകാമെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. ഉയർന്ന കൊളസ്ട്രോൾ ഉള്ള മിക്കവരിലും ഈ ലക്ഷണം കണ്ട് വരുന്നതായി വിദ​ഗ്ധർ പറയുന്നു. തുടയിലും കാലിന്റെ മറ്റ് ഭാഗങ്ങളിലും തുടർച്ചയായ വേദന അനുഭവപ്പെടുന്നത് ഹെെ കൊളസ്ട്രോളിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്നാണെന്നും വിദ​ഗ്ധർ പറയുന്നു.

പല രോഗികളും പറയുന്നതുപോലെ ഈ ലക്ഷണങ്ങൾ സാധാരണയായി അവർ വിശ്രമിക്കുമ്പോഴാണ് സംഭവിക്കുന്നത്. ഉറങ്ങുന്ന സമയത്താണ് ഇത് കൂടുതലായി കാണപ്പെടുന്നത്. കാലിലെ വേദന പലരുടെയും ഉറക്കത്തെ തന്നെ ബാധിക്കുന്നു. പ്രായമായ ആളുകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ശരിയായ ഉറക്കം ആവശ്യമാണ്, ഉറക്കത്തെ ബാധിക്കുന്ന ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടനടി വൈദ്യസഹായം ആവശ്യമാണ്.

ഉദ്ധാരണക്കുറവ്, കാലുകളിൽ നിറവ്യത്യാസം, പാദങ്ങൾ ചുവപ്പ് അല്ലെങ്കിൽ നീലകലർന്നതായി കാണപ്പെടുക, കാലിലെയും വിരലുകളിലെയും വ്രണങ്ങൾ പെട്ടെന്ന് ഉണങ്ങാതിരിക്കുക, കാലുകളിൽ മരവിപ്പ് എന്നിവയെല്ലാം ഉയർന്ന കൊളസ്ട്രോളിന്റെ മറ്റ് ലക്ഷണങ്ങളാണ്.

Advertisment