കൊവിഡ് 19 ഭേദമായ ശേഷം പലരിലും വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ കണ്ട് വരുന്നുണ്ട്. 'ലോംഗ് കൊവിഡ്' എന്നാണ് ഈ പ്രശ്‌നങ്ങളെ പൊതുവായി വിളിക്കുന്നത്. അതായത് കൊവിഡ് രോഗം ഭേദമായതിന് ശേഷവും രോഗികളായിരുന്നവരെ വിട്ടുമാറാതെ പിടിക്കുന്ന ഒരുകൂട്ടം ശാരീരിക- മാനസിക പ്രശ്‌നങ്ങളാണ് 'ലോംഗ് കൊവിഡ്'.
നീണ്ട കൊവിഡ് ലക്ഷണങ്ങൾ ഒരു വർഷം കൊണ്ട് ഹൃദയത്തിന്റെ എല്ലാ ഭാഗങ്ങളെയും ബാധിക്കുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു. വൈറസിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും ബാധിക്കും. മണം നഷ്ടപ്പെടൽ, ശ്വാസതടസ്സം, ക്ഷീണം തുടങ്ങിയ ലോംഗ് കൊവിഡ് ലക്ഷണങ്ങൾ പ്രകടമായി. എന്നാൽ അത് മാത്രമല്ല, മുടികൊഴിച്ചിൽ, ലിബിഡോ കുറയൽ, , ഉദ്ധാരണക്കുറവ്, നെഞ്ചുവേദന, പനി, മലവിസർജ്ജനം, കൈകാലുകളുടെ നീർവീക്കം എന്നിവയും ലോംഗ് കൊവിഡ് ലക്ഷണങ്ങളിൽ കണ്ടെത്തി.
പ്രാരംഭ അണുബാധയുടെ ലക്ഷണങ്ങൾ അപ്രത്യക്ഷമായി 90 ദിവസങ്ങൾക്ക് ശേഷം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമെന്ന് ലോകാരോഗ്യ സംഘടന. രോഗം ഭേദമായവരിൽ കാണുന്ന പ്രശ്നങ്ങൾ ഏതാനും ആഴ്ചകളോ മാസങ്ങളോ അല്ലെങ്കിൽ ഏതാനും വർഷങ്ങൾ നിലനിൽക്കാമെന്നും അവർ പറഞ്ഞു. സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന നീണ്ട കൊവിഡ് ലക്ഷണങ്ങൾ, ക്ഷീണം, ശ്വാസതടസ്സം എന്നിവ ആളുകളുടെ ദൈനംദിന പ്രവർത്തനങ്ങളിലും ജീവിത നിലവാരത്തിലും ജോലി ചെയ്യാനുള്ള ശേഷിയിലും കാര്യമായ സ്വാധീനം ചെലുത്തുന്നു.