ഭക്ഷണക്രമം, വ്യായാമം ഇല്ലായ്മ, സമ്മര്‍ദം, അലസമായ ജീവിതശൈലി ; ചില ലളിതമായ മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്തിയാല്‍ കുടവയര്‍ കുറയ്ക്കാം

New Update

അടിവയറിലെ പേശികളിലും കരള്‍, കുടലുകള്‍, വയര്‍ പോലുള്ള അവയങ്ങള്‍ക്ക് ചുറ്റിലും അടിഞ്ഞു കൂടുന്ന കൊഴുപ്പിനെയാണ് വിസറല്‍ ഫാറ്റ് അഥവാ അബ്ഡോമിനല്‍ ഫാറ്റ് എന്നു പറയുന്നത്. മോശം ഭക്ഷണക്രമം, വ്യായാമം ഇല്ലായ്മ, സമ്മര്‍ദം, അലസമായ ജീവിതശൈലി എന്നിങ്ങനെ ഈ കുടവയറിലേക്ക് നയിക്കുന്ന കാരണങ്ങള്‍ പലതുണ്ട്. ഈ കൊഴുപ്പിനെ അലിയിച്ചു കളഞ്ഞ് ഒതുക്കമുള്ള ഒരു അരക്കെട്ട് സ്വന്തമാക്കാന്‍ അതികഠിനമായ ഡയറ്റ് പ്ലാനൊന്നും സത്യത്തില്‍ ആവശ്യമില്ല. ഓരോ കാലത്തും സമൃദ്ധമായി ലഭിക്കുന്ന പച്ചക്കറികള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം. ചീര, കാബേജ് പോലുള്ള പച്ചക്കറികളില്‍ ഫൈബറും അയണും കാല്‍സ്യവും വൈറ്റമിന്‍ കെയുമെല്ലാം അടങ്ങിയിരിക്കുന്നു. ഇത് കൊഴുപ്പിനെ അലിയിച്ച് കളയാന്‍ സഹായിക്കും.

Advertisment

publive-image

കാരറ്റ്, റാഡിഷ്, പീസ്, ഫ്രഞ്ച് ബീന്‍സ് തുടങ്ങിയ പച്ചക്കറികളും നിത്യജീവിതത്തിന്‍റെ ഭാഗമാക്കാം. ജോവര്‍, ബജ്റ എന്നിവ ചേര്‍ത്ത് കുഴച്ച് പറാത്തയായിട്ടോ, വീട്ടില്‍ തയാറാക്കുന്ന സാലഡ്, ജ്യൂസ് രൂപത്തിലോ ഒക്കെ ഈ പച്ചക്കറികള്‍ കഴിക്കാം.

2. ഡയറ്റിങ്ങിന് പകരം സ്നാക്സ് ആരോഗ്യപ്രദമാക്കാം

പ്രധാനഭക്ഷണങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ സ്നാക്സ് എന്തെങ്കിലും കഴിക്കുന്നത് വിശപ്പടക്കാനും പോഷണങ്ങള്‍ ഉള്ളിലെത്താനും സഹായിക്കും. ഇടനേരത്ത് കഴിക്കുന്ന സ്നാക്കില്‍ പ്രോട്ടീനും ഫാറ്റും ഫൈബറും ഉണ്ടായിരിക്കണം. പഴങ്ങള്‍, ഉണക്കിയ പഴങ്ങള്‍, മധുരകിഴങ്ങ്, കടല, ഹെര്‍ബല്‍ ടീ എന്നിവയെല്ലാം ഇടനേരത്തെ വിശപ്പടക്കാന്‍ പറ്റിയ ആരോഗ്യപ്രദമായ സ്നാക്കുകൾ ആണ്.

3. വയറിന്‍റെ ആരോഗ്യം മുഖ്യം

വയറിനെ ആരോഗ്യത്തോടെ വയ്ക്കുന്നത് ദഹനപ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കും. ഭക്ഷണത്തിലെ പോഷണങ്ങള്‍ ശരീരം ശരിയായി വലിച്ചെടുക്കുന്നതില്‍ വയറിലെ ബാക്ടീരിയകളും മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. വീട്ടിലുണ്ടാക്കുന്ന അച്ചാര്‍, ചട്നി, യോഗര്‍ട്ട്, കിംച്ചി തുടങ്ങിയ പ്രോബയോട്ടിക് ഭക്ഷണങ്ങളും വയറിലെ നല്ല ബാക്ടീരിയയുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കും. വീട്ടിലുണ്ടാക്കുന്ന അച്ചാര്‍, ചട്നി, യോഗര്‍ട്ട്, കിംച്ചി തുടങ്ങിയ പ്രോബയോട്ടിക് ഭക്ഷണങ്ങളും വയറിലെ നല്ല ബാക്ടീരിയയുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കും. പ്രോബയോട്ടിക്സിനൊപ്പം വൈറ്റമിന്‍ ഡിയും ശരീരത്തിന് ആവശ്യമായ തോതില്‍ വേണ്ടതാണ്.

വൈറ്റമിന്‍ ഡി ഉള്ളിലെത്തുന്നത് കാല്‍സ്യം ശരിയായി വലിച്ചെടുക്കാനും പേശികള്‍ വികസിക്കാനും കാരണമാകും
വൈറ്റമിന്‍ ഡിയുടെ അഭാവം മലബന്ധത്തിലേക്ക് നയിക്കുകയും ഇത് ശരീരത്തിലെ വിഷാംശം കൂട്ടി കുടവയറിന് കാരണമാകുകയും ചെയ്യും. ആവശ്യമായ തോതില്‍ വൈറ്റമിന്‍ ഡി ഉള്ളിലെത്തുന്നത് കാല്‍സ്യം ശരിയായി വലിച്ചെടുക്കാനും പേശികള്‍ വികസിക്കാനും കാരണമാകും.

4. നിത്യവും വ്യായാമം

കുറഞ്ഞത് 15-20 മിനിറ്റെങ്കിലും ദിവസവും വ്യായാമത്തില്‍ ഏര്‍പ്പെടണം. ഭാര പരിശീലനം, കാര്‍ഡിയോ വ്യായാമങ്ങള്‍ എന്നിവയെല്ലാം നിത്യവും ചെയ്യുന്നതും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കും. നടത്തം, ഓട്ടം, നീന്തല്‍ തുടങ്ങിയ എയറോബിക് വ്യായാമങ്ങളും കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും. കുറഞ്ഞത് 15-20 മിനിറ്റെങ്കിലും ദിവസവും വ്യായാമത്തില്‍ ഏര്‍പ്പെടണം.

5. സമ്മര്‍ദം കുറയ്ക്കാം

കോര്‍ട്ടിസോള്‍ എന്ന സമ്മര്‍ദ ഹോര്‍മോണ്‍ കുടവയറിന് പിന്നിലെ കാരണങ്ങളില്‍ ഒന്നാണ്. സമ്മര്‍ദമുണ്ടാകുമ്പോൾ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന കോര്‍ട്ടിസോള്‍ എന്ന സമ്മര്‍ദ ഹോര്‍മോണ്‍ കുടവയറിന് പിന്നിലെ കാരണങ്ങളില്‍ ഒന്നാണ്. രക്തസമ്മര്‍ദവും പഞ്ചസാരയുടെ തോതും ഉയരാനും ഈ സമ്മര്‍ദ ഹോര്‍മോണുകള്‍ കാരണമാകാം . രക്തസമ്മര്‍ദവും പഞ്ചസാരയുടെ തോതും ഉയരാനും ഈ സമ്മര്‍ദ ഹോര്‍മോണുകള്‍ കാരണമാകാം. ഇതിനാല്‍ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ യോഗ, പ്രാണായാമം പോലുള്ള മാര്‍ഗങ്ങൾ തേടാവുന്നതാണ്.

Advertisment