മെലാനോമ, കാർസിനോമ, സ്ക്വാമസ് സെൽ കാർസിനോമ തുടങ്ങി വ്യത്യസ്ത തരത്തിലുള്ള അർബുദങ്ങളുണ്ട്. സാധാരണയായി സൂര്യപ്രകാശം ഏൽക്കാത്ത ചർമ്മത്തിന്റെ ഭാഗങ്ങളിലും ഈ അർബുദം ഉണ്ടാകാം എന്നതും ശ്രദ്ധിക്കേണ്ടതാണ്. ചർമ്മത്തിൽ ക്യാൻസറിന്റെ ഏതെങ്കിലും ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാമെന്ന് എല്ലാവരും അറിഞ്ഞിരിക്കണം.
/sathyam/media/post_attachments/g03JawruBWmsaR4PFmwp.png)
സ്കിൻ ക്യാൻസർ നേരത്തേ കണ്ടുപിടിക്കുമ്പോൾ അഞ്ചുവർഷത്തെ അതിജീവന നിരക്ക് 99 ശതമാനമാണെന്ന് യുഎസിലെ സ്കിൻ ക്യാൻസർ ഫൗണ്ടേഷൻ അഭിപ്രായപ്പെടുന്നു. തലയോട്ടി, മുഖം, ചുണ്ടുകൾ, ചെവികൾ, കഴുത്ത്, നെഞ്ച്, കൈകൾ, കാലുകൾ എന്നിങ്ങനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്കിൻ ക്യാൻസർ ഉണ്ടാകാം. കൈപ്പത്തികൾ, നഖങ്ങൾ അല്ലെങ്കിൽ കാൽവിരലുകൾക്ക് താഴെയുള്ള ഭാഗം, ജനനേന്ദ്രിയഭാഗം എന്നിവിടങ്ങളിലും ലക്ഷണങ്ങൾ പ്രകടമാകാം.
സ്കിൻ ക്യാൻസർ പ്രധാനമായും മൂന്ന് തരത്തിലാണ് - ബേസൽ സെൽ കാർസിനോമ, സ്ക്വാമസ് സെൽ കാർസിനോമ, മെലനോമ. ബേസൽ സെൽ കാർസിനോമ ആരംഭിക്കുന്നത് ബേസൽ സെല്ലുകളിൽ നിന്നാണ് - പുറംതൊലിയിലെ താഴത്തെ നിലയിലുള്ള പഴയ കോശങ്ങളെ മാറ്റിസ്ഥാപിക്കുന്ന ചർമ്മകോശങ്ങൾ. ഇത് സാധാരണയായി ചർമ്മത്തിന്റെ ഉപരിതലത്തിൽ പ്രത്യക്ഷപ്പെടുന്നു. സ്ക്വാമസ് സെൽ ക്യാൻസർ എപ്പിഡെർമിസിന്റെ പുറം ഭാഗത്തുള്ള കോശങ്ങളെ ബാധിക്കുന്നു. ഹാനികരമായ അൾട്രാവയലറ്റ് സൂര്യപ്രകാശം ഏൽക്കുന്ന ശരീരഭാഗങ്ങളിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്.
മെലനോമ ശരീരത്തിൽ എവിടെയും വികസിക്കാം. ചർമ്മത്തിന് നിറം നൽകുന്ന കോശങ്ങളിൽ നിന്നാണ് ഇത് വികസിക്കുന്നത്. പുരുഷന്മാരിൽ നെഞ്ചിലും മുതുകിലും സ്ത്രീകളിൽ കാലുകളിലുമാണ് ഇവ കൂടുതലായി കാണപ്പെടുന്നതെന്ന് ഗവേഷകർ കണ്ടെത്തി. ചർമ്മത്തിൽ എവിടെയെങ്കിലും മുഴകൾ കണ്ടാലും തള്ളിക്കളയരുത്. വലുതോ ആഴത്തിലുള്ളതോ ആയ മുഖക്കുരു പോലും ഒരാഴ്ചയ്ക്കുള്ളിൽ മാഞ്ഞുപോകും. എന്നാൽ ത്വക്ക് കാൻസർ മുഖക്കുരു അല്ലെങ്കിൽ പാടുകൾ വളരുകയും കാഴ്ചയിൽ മാറ്റം വരുത്തുകയും ചെയ്യാം.