പ്രായമായവരിലാണ് വാതസംബന്ധമായ അസുഖങ്ങൾ കൂടുതലായി കാണാറുള്ളത്. വാതരോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സ ആയുർവേദത്തിലുണ്ട്. കൈകാൽ വേദന, ഇടുപ്പുവേദന, സന്ധി തേയ്മാനം കൊണ്ടുള്ള വേദന, കഴുത്തു വേദന തുടങ്ങിയവയാണ് വാതദോഷാധിക്യം കൊണ്ടുണ്ടാകുന്നുത്. ഇത്തരം രോഗങ്ങൾ മഴക്കാലത്തും ശീതകാലത്തും വർധിച്ചു കാണാറുണ്ട്.
/sathyam/media/post_attachments/CiZ1Jyj6wIcsbrhof89M.png)
പ്രായം കൂടുന്തോറും ശരീരബലം കുറയുന്നു, ഉപയോഗം കൊണ്ട് സന്ധികൾക്ക് തേയ്മാനം സംഭവിക്കുന്നു. ഇങ്ങനെ വാതരോഗങ്ങളെത്തുന്നു. വാതരോഗികളിൽ മാനസിക സമ്മർദം കൂടുന്നതും ഉറക്കമില്ലായ്മ ഉണ്ടാവുന്നതും കണ്ടുവരുന്നു.
∙ ദിവസവും എണ്ണ തേച്ച് ശരീരം ചൂടുവെള്ളത്തിൽ കഴുകി കുളിക്കാം.
∙ മിതമായി വ്യായാമം ചെയ്യുക. ഹിതമായ യോഗാസന മുറകൾ ശീലിക്കുന്നതു നല്ലതാണ്.
∙ മാനസിക സമ്മർദമുണ്ടാക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക.
∙ വിശ്രമജീവിതം ആസ്വാദ്യകരമായി നയിക്കുക. ഇഷ്ടമുള്ള കാര്യങ്ങൾ– യാത്ര, വായന, എഴുത്ത് തുടങ്ങിയവയിൽ ഏർപ്പെടാം.
വാതത്തിനെതിരെ ആയുർവേദ ചികിത്സ
∙ വാതരോഗത്തിനെതിരെ കർക്കടകമാസ ചികിത്സകൾ സ്വീകരിക്കാവുന്നതാണ്.
∙ വാതഹരമായ ഔഷധങ്ങൾ സേവിക്കുകയും എണ്ണതേച്ചുകുളി (അഭ്യംഗം) പതിവാക്കുകയും ചെയ്യുക.
∙ പത്തിലകൾ കൊണ്ട് തോരൻ വച്ചു കഴിക്കുക.