04
Tuesday October 2022
Health

പ്രമേഹത്തിന്‍റെ ഭാഗമായി കാലുകളിലും പാദങ്ങളിലുമായി കണ്ടേക്കാവുന്ന ചില ലക്ഷണങ്ങളെക്കുറിച്ച് നോക്കാം…

ഹെല്‍ത്ത് ഡസ്ക്
Monday, August 15, 2022

പ്രമേഹം അഥവാ ഷുഗറിനെ കുറിച്ച് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിവുണ്ടായിരിക്കും. രക്തത്തില്‍ ഗ്ലൂക്കോസ് നില ഉയരുന്ന അവസ്ഥയാണ് പ്രമേഹമെന്ന് ലളിതമായി പറയാം. പ്രമേഹം രണ്ട് തരത്തിലുണ്ട്. ടൈപ്പ് 1 പ്രമേഹവും ടൈപ്പ് 2 പ്രമേഹവും. രണ്ടായാലും അത് അനുബന്ധ ആരോഗ്യപ്രശ്നങ്ങള്‍ക്കും ഗുരുതരമായ അസുഖങ്ങള്‍ക്കുമെല്ലാം കാരണമാകാറുണ്ട്. പ്രമേഹരോഗം പലപ്പോഴും തിരിച്ചറിയാൻ വൈകുന്നത് കാര്യമായ സങ്കീര്‍ണതകളിലേക്ക് തന്നെ നയിക്കാം. എന്നാല്‍ ചില ലക്ഷണങ്ങളിലൂടെ പ്രമേഹരോഗത്തെ തിരിച്ചറിയാൻ നമുക്ക് സാധിക്കും.

ഒന്ന്…

‘ഡയബെറ്റിക് ന്യൂറോപതി’ എന്നൊരു അവസ്ഥയുണ്ട്. പ്രമേഹരോഗികളില്‍ നാഡികളില്‍ സംഭവിക്കുന്ന കേടുപാടാണിത്. പ്രധാനമായും കാലിലും പാദങ്ങളിലുമാണിത് കാണപ്പെടുന്നത്. കാലിലോ പാദങ്ങളിലോ വേദന, മരവിപ്പ് എന്നിവയാണീ അവസ്ഥയില്‍ അനുഭവപ്പെടുക. കൈകളിലും ഇങ്ങനെ ഉണ്ടാകാം. എങ്കിലും കാലിലാണ് കൂടുതാലായി കാണപ്പെടുക. ഇതിന് പുറമെ ദഹനവ്യവസ്ഥ, മൂത്രാശയം, രക്തക്കുഴലുകള്‍, ഹൃദയം എന്നിവയെല്ലാം ‘ഡയബെറ്റിക് ന്യൂറോപതി’ ബാധിക്കാം.

രണ്ട്…

പ്രമേഹരോഗികളില്‍ കാലില്‍ വ്രണമുണ്ടാകുന്ന അവസ്ഥയെ കുറിച്ച് മിക്കവര്‍ക്കും അറിയാം. ഏതാണ്ട് പതിന്ഞ്ച് ശതമാനത്തോളം പ്രമേഹരോഗികളിലും ഇത് കാണാം. അധികവും കാല്‍വെള്ളയിലാണ് ഇത്തരത്തില്‍ പ്രമേഹത്തിന്‍റെ ഭാഗമായി വ്രണമുണ്ടാകുന്നത്. ഗുരുതരമാകുന്ന സാഹചര്യങ്ങളില്‍ ഈ വ്രണം ഉണങ്ങാതെ വിരലുകളോ പാദമോ കാലോ തന്നെ മുറിച്ചുമാറ്റേണ്ട അവസ്ഥയുമുണ്ടാകം. ഇത് സാധാരണഗതിയില്‍ ഉണ്ടായേക്കാവുന്ന അവസ്ഥയല്ല.

മൂന്ന്…

‘അത്ലറ്റ്സ് ഫൂട്ട്സ്’ എന്നറിയപ്പെടുന്നൊരു അണുബാധയുണ്ട്. ഒരിനം ഫംഗല്‍ അണുബാധയാണിത്. പാദത്തിലും വിരലുകള്‍ക്കിടയിലുമെല്ലാം ചൊറിച്ചില്‍, ചുവപ്പുനിറം, വിള്ളല്‍ എന്നിവയെല്ലാം കാണുന്നതാണ് ഇതിന്‍റെ ലക്ഷണങ്ങള്‍. ഇതും പ്രമേഹരോഗത്തിന്‍റെ ഭാഗമായി ഉണ്ടാകാം.

നാല്…

പ്രമേഹരോഗികളില്‍ ഇതിന്‍റെ സൂചനയായി കാലില്‍ തന്നെ അരിമ്പാറയും ഉണ്ടാകാം. തള്ളവിരലിലോ മറ്റ് വിരലുകളിലോ ഉള്ള എല്ലുകളുടെ സമീപത്തായാണ് ഇതുണ്ടാവുക. സാധാരണഗതിയില്‍ പാകമാകാത്ത ഷൂ ധരിക്കുന്നതിന്‍റെ ഭാഗമായാണ് ഇതുണ്ടാകാറ്.

അഞ്ച്…

പ്രമേഹരോഗികളില്‍ ചില സന്ദര്‍ഭങ്ങളില്‍ നഖങ്ങളിലും ഇതിന്‍റെ സൂചനയുണ്ടാകാം. ‘ഒണിക്കോമൈക്കോസിസ്’ എന്നാണിത് അറിയപ്പെടുന്നത്. അധികവും തള്ളവിരലിനെയാണിത് ബാധിക്കുക. മറ്റ് വിരലുകളിലെ നഖങ്ങളെയും ബാധിക്കാം. മഞ്ഞയോ ബ്രൗണ്‍ നിറമോ നഖങ്ങളില്‍ പടരുന്നതാണ് സൂചന.

ആറ്…

രക്തയോട്ടം നിലയ്ക്കുന്നതിന്‍റെ ഭാഗമായി കോശങ്ങള്‍ കേടുവരികയും ആ ഭാഗം തന്നെ നശിച്ചപോവുകയും ചെയ്യുന്നതും പ്രമേഹത്തില്‍ കാണാം. ഇതും കാലുകളെയാണ് അധികവും ബാധിക്കുക. ശ്രദ്ധിച്ചില്ലെങ്കില്‍ വിരലുകളോ പാദമോ തന്നെ മുറിച്ചുകളയേണ്ട അവസ്ഥയും ഇതുമൂലം ഉണ്ടാകാം.

ഏഴ്…

പ്രമേഹരോഗികളില്‍ പ്രമേഹം കാലിലെ പേശികളെയും മോശമായി ബാധിക്കം. ഇതിന്‍റെ ഭാഗമായി കാലിന്‍റെ ആകൃതിയില്‍ തന്നെ വ്യത്യാസം വരാം.

 

More News

ഇടുക്കി: വന്യമൃഗങ്ങൾ ആളുകളെ ആക്രമിക്കുന്നു. ആട്, പശു തുടങ്ങിയ വളർത്തു ജീവികളെ കൊന്നു തിന്നുന്നു. കൃഷിയിടങ്ങളിലിറങ്ങി കൃഷി അപ്പാടെ നശിപ്പിക്കുന്നു. കൃഷി തന്നെ അന്യംനിന്നു പോകുന്നു. സംരക്ഷണ കവചം തീർക്കേണ്ട വനം വകുപ്പ് നിസംഗതയോടെ നിലകൊള്ളുന്നു. ഭരണകൂടത്തിന്റെ കുറ്റകരമായ അനാസ്ഥ തുടരുന്നു. ഈ ദുസ്ഥിതിയിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ കോൺഗ്രസ് പാർട്ടി ജില്ലയിലൊട്ടാകെ ബഹുജന സമരങ്ങൾ സംഘടിപ്പിക്കുമെന്ന് ഇടുക്കി ഡി.സി.സി. പ്രസിഡണ്ട് സി.പി. മാത്യു പ്രസ്താവിച്ചു. ഹൈറേഞ്ചിലെ കൃഷിക്കാരുടെയും തോട്ടം തൊഴിലാളികളുടെയും ദുരിതവും ജീവൽ ഭയവും അകറ്റാൻ […]

ഓൺലൈൻ പേയ്മെന്റുകൾ നടത്തുന്നവർക്ക് ജാഗ്രത നിർദ്ദേശവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തെ ഓൺലൈൻ ബാങ്കിംഗ് ഉപയോക്താക്കളെ ലക്ഷ്യം വയ്ക്കുന്ന സോവ വൈറസിനെ കുറിച്ചാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സോവയുടെ ഏറ്റവും പുതിയ പതിപ്പാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരുതവണ ഫോണിൽ പ്രവേശിച്ചാൽ നീക്കം ചെയ്യാൻ ബുദ്ധിമുട്ടുള്ളവയാണ് പുതിയ പതിപ്പ്. ആദ്യ ഘട്ടത്തിൽ യുഎസ്, റഷ്യ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ ഉപയോക്താക്കളുടെ ലക്ഷ്യമിട്ടാണ് പ്രവർത്തനം തുടങ്ങിയത്. എന്നാൽ, ജൂലൈയോടെ ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളിൽ സോവ വൈറസിന്റെ സാന്നിധ്യം […]

സാംസംഗിന്റെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. സാംസംഗ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോണുകളാണ് വിലക്കിഴവിൽ വാങ്ങാൻ സാധിക്കുന്നത്. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിലൂടെ വാങ്ങുമ്പോഴാണ് നിരവധി ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നത്. സാംസംഗ് ഗാലക്സി എഫ്23 5ജിയുടെ വിലയും സവിശേഷതയും പരിചയപ്പെടാം. 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും കോണിക് ഗോറില്ല ഗ്ലാസ് 5 സംരക്ഷണവും ലഭ്യമാണ്. സ്നാപ്ഡ്രാഗൺ 750ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ […]

നോർവേ: കേരളാ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നോർവേയിലെത്തി. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനുമാണ് മുഖ്യമന്ത്രിയുടെ കൂടെയുള്ളത്. നോർവേയിലെ ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ബാലഭാസ്‌കറാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. ബുധനാഴ്ച്ച നോർവേ ഫിഷറീസ് മന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തും. നോർവേയിലെ വ്യാപാര സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് യാത്രയിൽ രാജ്ഭവൻ അതൃപ്തി അറിയിച്ചു. യൂറോപ്പ് യാത്ര ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും യാത്രാവിവരം രാജ്ഭവനെ അറിയിക്കുന്ന പതിവ് തെറ്റിച്ചെന്നുമാണ് വിമർശനം. കോടിയേരി ബാലകൃഷ്ണന് […]

വയനാട്: അമ്പലവയൽ മഞ്ഞപ്പാറയിലെ ക്വാറിക്കുളത്തിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ആണ്ടൂർ കരളിക്കുന്ന് സ്വദേശി അരുൺ കുമാറാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി മുതൽ ഇയാളെ വീട്ടിൽ നിന്ന് കാണാതായിരുന്നു. തുടർന്ന്, നടത്തിയ തിരച്ചിലിൽ മഞ്ഞപ്പാറ ക്വാറിക്കുളത്തിനു സമീപത്തു നിന്നും അരുണിന്‍റെ ബൈക്ക് കണ്ടെത്തി. ഇതിന് പിന്നാലെ ക്വാറികുളത്തിൽ ഫയർ ഫോഴ്സ് തിരച്ചിൽ നടത്തുകയായിരുന്നു. സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അരുൺ കുമാർ ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. സംഭവത്തിൽ, അമ്പലവയൽ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം പൊലീസ് നടപടികൾക്ക് […]

കുവൈറ്റ് സിറ്റി: ഷുവൈഖ് തുറമുഖത്ത് ഒന്നരലക്ഷം കുവൈറ്റ് ദിനാർ വിലമതിക്കുന്ന വിവിധ ആൽക്കഹോൾ ബ്രാൻഡുകളുടെ 23,000 കുപ്പി മദ്യം കടത്താനുള്ള ശ്രമം കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് നാർക്കോട്ടിക് കൺട്രോളുമായി ചേർന്ന് പരാജയപ്പെടുത്തി. ഒരു ഏഷ്യൻ രാജ്യത്ത് നിന്നാണ് ഇത് എത്തിച്ചത്. കണ്ടെയ്‌നറുകള്‍ വഴി കടത്താനായിരുന്നു ശ്രമം. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുവൈറ്റ് സിറ്റി: കുവൈറ്റ് കിരീടവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹും, മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് നാസർ അൽ മുഹമ്മദ് അൽ അഹമ്മദ് അൽ സബാഹും കൂടിക്കാഴ്ച നടത്തി. ബയന്‍ പാലസില്‍ രാവിലെയായിരുന്നു കൂടിക്കാഴ്ച. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹുമായും കിരീടവകാശി ഫോണില്‍ ചര്‍ച്ച നടത്തി. മുൻ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹും കിരീടവകാശിയെ കാണാനെത്തിയിരുന്നു. പ്രധാനമന്ത്രി ഷെയ്ഖ് […]

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവിധ വാഹനാപകടങ്ങളില്‍ മൂന്ന് പ്രവാസികള്‍ മരിച്ചു. വഫ്ര റോഡില്‍ രണ്ട് ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് ഈജിപ്ത് സ്വദേശികളാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. സുലൈബിയ ഫാമിന് സമീപമുള്ള റോഡില്‍ കാറിടിച്ച് ഒരു ഇന്ത്യക്കാരനും മരിച്ചു. സംഭവത്തിന് ശേഷം സ്ഥലത്ത് നിന്ന് ഓടിപ്പോയ കാര്‍ ഡ്രൈവറെ പൊലീസ് തിരയുന്നുണ്ട്.

പാലക്കാട് : പാലക്കാട് തങ്കം ആശുപത്രിയിലെ ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട് അമ്മയും നവജാത ശിശുവും മരിച്ച കേസിൽ പൊലീസ് നടപടി. പാലക്കാട് ടൗൺ സൗത്ത് പൊലീസ് ഡോക്ടർമാരായ അജിത്, നിള, പ്രിയദർശിനി എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്നു ഡോക്ടർമാർക്കു പിഴവുണ്ടായെന്നു മെഡിക്കൽ ബോർഡ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. ഇതിനു പിന്നാലെ ഡോക്ടർമാരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. രണ്ടു ദിവസം മുൻപാണ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നത്. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിനു കൈമാറിയിരുന്നു. ജൂലൈ […]

error: Content is protected !!