ഹെല്‍ത്ത് ഡസ്ക്
Updated On
New Update
ശരീരത്തിന് വണ്ണം കൂട്ടാൻ അധികഭക്ഷണം എപ്പോഴും കഴിക്കേണ്ടത് പ്രധാനഭക്ഷണത്തിന് ശേഷമായിരിക്കണം. അതായത് വണ്ണം കൂട്ടാൻ നിങ്ങൾ പഴവർഗങ്ങളോ ജ്യൂസോ കേക്കോ എന്തുമായിക്കോട്ടെ കഴിക്കുന്നുണ്ടെങ്കിൽ അത് ഭക്ഷണത്തിന് ശേഷമായിരിക്കണം. അതായത് രാവിലെയും ഉച്ചയ്‌ക്കും രാത്രിയും ഭക്ഷണത്തിന് ശേഷമായിരിക്കണം ഇത്തരം ഭക്ഷണങ്ങൾ കഴിക്കേണ്ടത്. വണ്ണം കുറയ്‌ക്കാനാഗ്രഹിക്കുന്നവർ പ്രധാന ഭക്ഷണത്തിന് മുമ്പും വണ്ണം കൂട്ടാനാഗ്രഹിക്കുന്നവർ പ്രധാന ഭക്ഷണത്തിന് ശേഷവുമായിരിക്കണം ഇത്തരം ഭക്ഷണപദാർത്ഥങ്ങൾ കഴിക്കേണ്ടത്.
Advertisment
നിരവധി വിറ്റാമിനുകളും മിനറൽസും അടങ്ങിയവയാണ് നിലക്കടല. ഇത് ഭക്ഷണത്തിന് ശേഷം കഴിക്കുന്നത് ശരീരപുഷ്‌ടിക്ക് നല്ലതാണ്. വണ്ണം വയ്‌ക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് ബദാം. ഭക്ഷണശേഷം ദിവസം ആറോ ഏഴോ എണ്ണം കഴിക്കുക. അതിൽ കൂടുതൽ കഴിക്കരുത്.