പിസ്തയിൽ ആരോഗ്യപരമായ ഗുണങ്ങൾ ഏറെയുണ്ട്. കാത്സ്യം, അയേൺ, സിങ്ക്, മഗ്നീഷ്യം, കോപ്പർ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് പിസ്ത. ഇത് കൂടാതെ വൈറ്റമിൻ എ, ബി 6, വൈറ്റമിൻ കെ, സി, ഇ തുടങ്ങിയ ജീവകങ്ങളും ബീറ്റാ കരോട്ടിൻ, ഫോസ്‌ഫറസ്, പ്രോട്ടീൻ, ഫോളേറ്റ്, തയാമിൻ തുടങ്ങിയ ഘടകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. പിസ്തയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും.
/sathyam/media/post_attachments/mi5ytYV2EGs3wOlYMzJ9.png)
ഈന്തപ്പഴത്തിൽ ധാരാളം അന്നജവും മിനറൽസും നാരുകളും ആന്റി ഓക്സിഡന്റും ഉണ്ട്. അനീമിയ, ഹൃദയരോഗങ്ങൾ, മലബന്ധം, ശരീരഭാരം വർദ്ധിപ്പിക്കൽ തുടങ്ങി പല ഗുണങ്ങളുമുള്ള ഒന്നാണ് ഈന്തപ്പഴം. പഴങ്ങളിൽ തന്നെ ഏറ്റവും മധുരമുള്ള ഈന്തപ്പഴം അന്നജത്താൽ സമ്പുഷ്ടവും ഫാറ്റും പ്രോട്ടീനും കുറഞ്ഞവയുമാണ്.