ക്യാൻസറിനെ തടയാം മുന്തിരി കഴിക്കുന്നതിലൂടെ

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

publive-image

ആരോഗ്യത്തിന് വളരെ നല്ലതാണ് മുന്തിരി. ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും വളരെ ഉത്തമമാണ് മുന്തിരി. ഇതൊക്കെ നമുക്ക് അറിയാവുന്ന കാര്യമാണ്. എന്നാല്‍, പലര്‍ക്കും മുന്തിരിയെ കുറിച്ച് അറിയാത്ത ഒരു കാര്യമുണ്ട്.

Advertisment

എല്ലാവരേയും ഭയപ്പെടുത്തുന്ന ക്യാന്‍സറില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കുന്ന ഒന്നാണ് മുന്തിരി. മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ആന്റി ഓക്സിഡന്റിന് വിവിധ ക്യാന്‍സറുകളെ പ്രതിരോധിക്കാന്‍ കഴിയും.

അന്നനാളം, ശ്വാസകോശം, പാന്‍ക്രിയാസ്, വായ, പ്രോസ്റ്റ്രേറ്റ് തുടങ്ങിയ ഭാഗങ്ങളിലുണ്ടാവുന്ന ക്യാന്‍സറിനെ പ്രതിരോധിക്കാനും കുറയ്ക്കാനും മുന്തിരി സഹായിക്കും.

മുന്തിരിയിലെ ക്യുവര്‍സെറ്റിന്‍ എന്ന ഘടകത്തിന് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കഴിയും. ഈ ഘടകത്തിന് ക്യാന്‍സറിനേയും പ്രതിരോധിക്കാന്‍ സാധിക്കും. എന്നാല്‍, ക്യാന്‍സറിന് മാത്രമല്ല, മറിച്ച് പ്രമേഹത്തിനും ഹൃദയാരോഗ്യത്തിനും രക്തസമ്മര്‍ദ്ദത്തിനും മുന്തിരി വളരെ നല്ലതാണ്.

മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഹൃദയത്തിന് കൂടുതല്‍ ആരോഗ്യം നല്‍കും. മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ കഴിയും. സ്ട്രോക്ക്, ഹൃദ്രോഗം എന്നിവ തടയാന്‍ ഇത് സഹായിക്കും. വൃക്കയില്‍ കല്ല് ഉണ്ടാവുന്നതും മുന്തിരി നിയന്ത്രിക്കും.

Advertisment