30
Wednesday November 2022
ദേശീയം

ഹൃദയം ആരോഗ്യത്തോടെ സൂക്ഷിക്കാൻ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം….

ഹെല്‍ത്ത് ഡസ്ക്
Thursday, September 29, 2022

ഇന്ന് സെപ്തംബര്‍ 29 ലോക ഹൃദയദിനമാണ്. ഹൃദ്രോഗങ്ങള്‍ മൂലമുള്ള മരണങ്ങള്‍ ഇന്ത്യയിലടക്കം വര്‍ധിക്കുന്നതായി വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്ന പശ്ചാത്തലത്തില്‍ ഈ വിഷയത്തില്‍ ആളുകള്‍ക്കിടയില്‍ കൂടുതല്‍ അവബോധമുണ്ടാകേണ്ടത് ഏറെ ആവശ്യമാണ്. പ്രത്യേകിച്ച് ചെറുപ്പക്കാരിലും ഹൃദ്രോഗം മൂലമുള്ള മരണം വര്‍ധിച്ചുവരുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

പല കാരണങ്ങളും ഇതിന് പിന്നിലുണ്ടാകാം. ഇവയില്‍ ചിലതിനെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കില്ല. പാരമ്പര്യ- ജനിതക ഘടകങ്ങള്‍, പ്രായം, പാരിസ്ഥിതിക ഘടകങ്ങള്‍ അല്ലെങ്കില്‍ മറ്റ് ജീവിതസാഹചര്യങ്ങള്‍ എന്നിവയിലൊന്നും  മാറ്റങ്ങള്‍ വരുത്താൻ നമുക്ക് സാധിക്കില്ല. എന്നാല്‍ നമുക്ക് മാറ്റം വരുത്താൻ സാധിക്കുന്ന ചില കാര്യങ്ങളുണ്ട്. ഡയറ്റ് അടക്കമുള്ള ജീവിതരീതികളെ കുറിച്ചാണ് പറയുന്നത്. ഇതില്‍ ഡയറ്റ് സംബന്ധമായ കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ തന്നെ ഹൃദയാരോഗ്യത്തെ വലിയൊരു പരിധി വരെ സുരക്ഷിതമാക്കാൻ സാധിക്കും.

ഒന്ന് 

കലോറിയുടെ അളവ് എപ്പോഴും ശ്രദ്ധിക്കുക. മധുരം അടങ്ങിയ ഭക്ഷണം, കൊഴുപ്പ് കാര്യമായി അടങ്ങിയ ഭക്ഷണം, ഡീപ് ഫ്രൈഡ് ഫുഡ് എന്നിവയെല്ലാം പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യാം. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകിടക്കുന്നതും അമിതവണ്ണവും ആളുകളെ വലിയ രീതിയില്‍ ഹൃദ്രോഗത്തിലേക്ക് നയിക്കുന്നുണ്ട്. നാം കഴിക്കുന്ന ഭക്ഷണത്തിന് അനുസരിച്ചുള്ള അധ്വാനം നമുക്ക് ഇല്ലെങ്കില്‍ ഇത്തരത്തില്‍ കൊഴുപ്പടങ്ങിയതോ, മധുരമടങ്ങിയതോ ആയ ഭക്ഷണങ്ങളെല്ലാം ശരീരത്തില്‍ പ്രത്യേകിച്ച് വയറില്‍ കൊഴുപ്പായി തന്നെ കിടക്കും. ഇത് പിന്നീട് ഹൃദയത്തിന് പണിയായി മാറാം.

രണ്ട് 

കാര്‍ബണേറ്റഡ് പാനീയങ്ങളും വേണ്ടെന്ന് വയ്ക്കാം. അതുപോലെ കൃത്രിമമധുരം ചേര്‍ത്ത പാനീയങ്ങളും. ഇവയ്ക്കൊപ്പം തന്നെ പ്രോസസ്ഡ് ഫുഡുകള്‍ (പലവിധത്തിലുള്ളത്)ഉം പരമാവധി അകറ്റിനിര്‍ത്തണം. റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റാണ് പല ജീവിതശൈലീ രോഗങ്ങളിലേക്കും നമ്മെ നയിക്കുന്നത് ഇവ അടങ്ങിയ ഭക്ഷണം നോക്കി, അതും പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യാം.

മൂന്ന് 

സാധാരണഗതിയില്‍ കഴിക്കുന്ന ഭക്ഷണം തന്നെ അളവ് പരിമിതപ്പെടുത്തുന്നതും ഹൃദയാരോഗ്യത്തിന് ആവശ്യമാണ്. ചോറ് ആണെങ്കിലും ചപ്പാത്തി ആണെങ്കിലുമെല്ലാം അതിന്‍റെ അളവ് ശ്രദ്ധിക്കുക. ഇവയൊന്നും അമിതമായി കഴിക്കാതിരിക്കാൻ ആദ്യം സലാഡ്- സൂപ്പ് എന്നിവ കഴിക്കാം. പച്ചക്കറികള്‍ പച്ചയ്ക്ക് കഴിക്കുന്നതില്‍ പ്രശ്നമുണ്ടെങ്കില്‍ അവ ഒന്ന് ആവി കയറ്റിയെടുത്ത ശേഷം സലാഡ് ആക്കാം.

നാല് 

സോഡിയത്തിന്‍റെ അളവും നിര്‍ബന്ധമായും പരിമിതപ്പെടുത്തിയിരിക്കണം. അല്ലാത്ത പക്ഷം അത് ഹൃദയാരോഗ്യത്തെ ബാധിക്കാം.

അഞ്ച് 

കുറഞ്ഞ രീതിയില്‍ പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കാം. സെറില്‍സ്, പയറുവര്‍ഗങ്ങള്‍, മുളപ്പിച്ച പയര്‍, ഡ്രൈ ഫ്രൂട്ട്സ്, നട്ടസ്, പച്ചക്കറികള്‍, പഴങ്ങള്‍, സ്കിംഡ് പാലുത്പന്നങ്ങള്‍, ലീൻ മീറ്റ് എന്നിവയെല്ലാം ഇതിനുദാഹരണമാണ്.

ആറ് 

വയറിന്‍റെ ആരോഗ്യവും നല്ലതുപോലെ ശ്രദ്ധിക്കാൻ സാധിക്കണം. ഇതിന് കൂടുതല്‍ പ്രോബയോട്ടിക്സ് എല്ലാം ഡയറ്റിലുള്‍പ്പെടുത്താം. വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകളെ വര്‍ധിപ്പിക്കുന്നതിന് ഇവ സഹായകമാണ്.

ഏഴ് 

ഡയറ്റിനെ കുറിച്ച് എപ്പോഴും ശാസ്ത്രീയമായ വിവരങ്ങള്‍ മാത്രം മനസിലാക്കി ചെയ്യുക. ഇതിന് ആവശ്യമെങ്കില്‍ ഒരു ഡയറ്റീഷ്യന്‍റെ സഹായം തേടാനും മടിക്കരുത്. അശാസാത്രീയ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി യോജിക്കാത്ത ഡയറ്റോ, അനാരോഗ്യകരമായ ഡയറ്റോ ചെയ്താല്‍ അത് ഹൃദയത്തെ പ്രതികൂലമായി ബാധിക്കാം.

More News

കുവൈറ്റ് സിറ്റി: ടൂറിസത്തിന്റെ ഏറ്റവും പുതിയ രൂപത്തിന് ജന്മം കൊടുത്ത് ‘ഫ്ലൈ വേൾഡ് ലക്ഷ്വറി – ടൂറിസം റിസർച്ച് സെന്റർ’ കുവൈറ്റിൽ പ്രവർത്തനമാരംഭിക്കുന്നു. ആഡംബര യാത്രകൾ തുടങ്ങി ഏറ്റവും നൂതന വിനോദസഞ്ചാര മേഖലകളിലേക്ക് തികച്ചും ആകർഷകമായ പ്രീമിയം സെർവീസുകൾ മുൻനിർത്തിയാണ് ഫ്ലൈ വേൾഡ് ലക്ഷ്വറി കുവൈറ്റിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ദാവലിയ കോംപ്ലക്സിൽ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. ടൂറിസത്തിലെ തന്നേ ഏറ്റവും വ്യത്യസ്തം എന്ന് പറയാവുന്ന ഈ ലക്ഷ്വറി ടൂറിസം സർവീസുകൾ ആരംഭിച്ചിരിക്കുന്നത് കുവൈറ്റിലെ ബിസിനസ് ഗ്രൂപ്പായ […]

ദില്ലി : ഇന്ത്യ-ചൈന ബന്ധങ്ങളിൽ ഇടപെടേണ്ടെന്നു അമേരിക്കയ്ക്കു ബെയ്‌ജിംഗ് താക്കീതു നൽകിയതായി പെന്റഗൺ റിപ്പോർട്ട്. ഇന്ത്യയുമായുള്ള അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ചൈന ശ്രമിക്കുമ്പോൾ യുഎസിനെ അകറ്റി നിർത്തുക എന്ന ലക്‌ഷ്യം കൂടിയുണ്ടെന്നു റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2020-2021 ൽ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ ഉണ്ടായ അതിർത്തി സംഘർഷങ്ങൾ അതിന്റെ രൂക്ഷത കുറച്ചു കാണിക്കാൻ ചൈന ശ്രമിച്ചതും മൂന്നാം കക്ഷിയുടെ രംഗപ്രവേശം ഒഴിവാക്കാനാണ്. എന്നാൽ 46 വർഷത്തിനിടയിലെ ഏറ്റവും വലിയ ഏറ്റുമുട്ടൽ നടന്നിരുന്നു. ഇരു പക്ഷവും സൈനിക സാന്നിധ്യം വർധിപ്പിക്കയും […]

ഷാര്‍ജ: ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. ആലപ്പുഴ കായംകുളം പുതുപ്പള്ളി തെക്ക് എഴുത്തുപള്ളില്‍ പരേതരായ രാഘവന്‍ ഉണ്ണിത്താന്റെയും രത്നമ്മയുടെയും മകന്‍ ഗോപകുമാര്‍ (48) ആണ് മരിച്ചത്. 10 വർഷമായി ഷാർജയിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ശ്രീജ. മകള്‍: ഗോപിക. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.

കൊച്ചി: ലോകത്തിലെ മുന്‍നിര മെക്സിക്കന്‍-പ്രചോദിത റസ്റ്റോറന്റ് ബ്രാന്‍ഡായ ടാക്കോ ബെല്‍, നിലവിലുള്ള വൈവിധ്യമാര്‍ന്ന മെനുവിലേക്ക് ചീസി ജി ടാക്കോ എന്ന രുചികരമായ പുതിയ ടാക്കോ അവതരിപ്പിച്ചു. പുത്തന്‍ ചീസി ജി ടാക്കോ, മൃദുവും മൊരിഞ്ഞതുമാണ്. ചൂടുള്ള, മൃദുവായ ഫ്ലാറ്റ് ബ്രെഡ്, രുചികരമായ സ്റ്റഫിംഗ്, സെസ്റ്റി റാഞ്ച് സോസ്, ക്രിസ്പി ലെറ്റിയൂസ് എന്നിവ നിറഞ്ഞ ക്രഞ്ചി ടാക്കോ, ത്രീ ചീസ് മിശ്രിതം കൊണ്ട് ലെയേര്‍ഡ് ചെയ്ത് പൊതിഞ്ഞിരിക്കുന്നു. ചീസി ജി ടാക്കോ അണ്‍ലിമിറ്റഡ് പെപ്‌സിക്കൊപ്പം ഇന്ത്യയിലുടനീളമുള്ള എല്ലാ ടാക്കോ […]

കുവൈറ്റ്: എൻ ബി കെ മാരത്തൺ ഡിസംബർ 10 ശനിയാഴ്ച ഗൾഫ് സ്ട്രീറ്റിൽ നടക്കുമെന്ന് നാഷണൽ അസംബ്ലി അംഗം ആലിയ അൽ ഖാലിദ് പറഞ്ഞു. നാഷനൽ ബാങ്ക് ഓഫ് കുവൈറ്റ് മാരത്തണിന്റെ പ്രശ്‌നം പരിഹരിക്കുന്നതിനും ബാങ്കുമായി ബന്ധപ്പെട്ടവരുമായുള്ള ഏകോപനത്തിനും പെട്ടെന്നുള്ള പ്രതികരണത്തിന് ആഭ്യന്തര മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രിക്കും ട്രാഫിക് അസിസ്റ്റന്റ് അണ്ടർസെക്രട്ടറിക്കും നന്ദി പറയുന്നു എന്നും ആലിയ അൽ ഖാലിദ് കൂട്ടിച്ചേർത്തു. ഈ ശ്രമങ്ങളും കക്ഷികൾ തമ്മിലുള്ള ഈ സഹകരണവും പല പ്രശ്‌നങ്ങളും പരിഹരിക്കുന്നതിൽ ഫലപ്രദവും പ്രധാനപ്പെട്ടതുമായ […]

അറ്റ്ലാന്റ: സഭയും സമുധായാവും കൈകോർത്തു, പള്ളിയും സംഘടനയും ഒറ്റകെട്ടായി, സഹകരിച്ചു പോകുന്നതിൽ അഭിമാനക്കൊള്ളുന്ന അറ്റ്ലാന്റയിലെ ക്നാനായക്കാരുടെ സംഘടനയായ കെ സി എ ജി യുടെ അമരത്തിലേക്കു 12 അംഗഎക്സിക്യൂട്ടീവ് കമ്മിറ്റി സത്യ പ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റുവാങ്ങി. നവംബർ  26 ന്, ഹോളി ഫാമിലി ക്നാനായ പള്ളിയിൽ, താങ്ക്സ്ഗിവിങ് കുർബാനക്ക് ശേഷം, വികാരി ബിനോയ് നാരമംഗലത് അച്ഛന്റെ സാന്നിത്യത്തിൽ നടന്ന സാധ്യപ്രതിജ്ഞാച്ചടങ്ങിൽ, മുൻ പ്രസിഡന്റ് ജാക്സൺ കുടിലിൽ അധ്യഷൻ വഹിക്കുകയും, ലൈസൻ ബോർഡ് ചെയർ  മീന സജു വട്ടകുന്നത് സാധ്യപ്രതിജ്ഞ […]

എം.എസ്.എസ്.മുൻ ജില്ലാ പ്രസിഡൻ്റും, വൈ.എം.എം.എ.എൽ പി സ്ക്കൂൾ മാനേജറും, ആലപ്പുഴയിലെ സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകനുമായിരുന്ന എം.ജെ.അബ്ദുൽ റഹുമാൻ സേട്ട് നിര്യാതനായി. ആലപ്പുഴ ബീച്ച് റഹീം റസിഡൻസി ഇദ്ദേഹത്തിൻ്റെ താണ്. നാളെ 1,12 ,2022 രാവിലെ 9 മണിക്ക് പുല്ലേപ്പടി ജുമുആ മസ്ജിദിൽ സംസ്ക്കാരം

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള ഭേദഗതിബില്ലിന്റെ കരടിൽ അതിനുള്ള ഉദ്ദേശകാരണം അവ്യക്തമാണെന്ന് കുറിപ്പെഴുതിയ കൃഷിവകുപ്പ് സെക്രട്ടറി ഡോ.ബി. അശോകിന് മന്ത്രിസഭായോഗത്തിൽ രൂക്ഷവിമർശനം. മന്ത്രിസഭായോഗത്തിനുള്ള അജൻഡാ നോട്ടിൽ വിമർശനക്കുറിപ്പെഴുതി വച്ച കൃഷി സെക്രട്ടറിയോടുള്ള മന്ത്രിസഭയുടെ അതൃപ്തി നേരിട്ടറിയിക്കാൻ കൃഷി മന്ത്രി പി. പ്രസാദിനെയും രേഖാമൂലം അറിയിക്കാൻ ചീഫ്സെക്രട്ടറി ഡോ.വി.പി. ജോയിയെയും മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. അശോകിന്റെ നിലപാടിനെ കടുത്ത ഭാഷയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും യോഗത്തിൽ വിമർശിച്ചതായറിയുന്നു. അതേസമയം, നാളെ വീണ്ടും ചേരുന്ന പ്രത്യേക മന്ത്രിസഭായോഗത്തിൽ അശോക് […]

തൊടുപുഴ: ന്യൂമാൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന സംസ്ഥാന വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. സീനിയർ ജൂനിയർ യൂത്ത് ഇൻറർ ക്ലബ് എന്നീ ഇനങ്ങളിലായി പുരുഷ വനിതാ കായികതാരങ്ങൾ പങ്കെടുത്തു. ഏകദേശം 1200 ഇൽ പ്പരം താരങ്ങളാണ് വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് മത്സരത്തിൽ മാറ്റുരച്ചത്. ഇടുക്കി ജില്ല വെയ്റ്റ് ലിഫ്റ്റിങ് അസോസിയേഷന്റെയും ന്യൂമാൻ വെയിറ്റ്ലിഫ്റ്റിംഗ് അക്കാദമിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ 1338 പോയിൻ്റ് കരസ്ഥമാക്കി തൃശ്ശൂർ ജില്ല ഓവറോൾ ചാമ്പ്യന്മാരായി. കോഴിക്കോട് ജില്ല 1207 പോയൻ്റുമായി […]

error: Content is protected !!