പോളി സിസ്റ്റിക് ഓവറി സിൻഡ്രം
അമിതമായ ശരീരഭാരം പിസിഒഎസിനെ വഷളാക്കുന്നു. ഇത് ശരീരത്തിലെ ഇൻസുലിന്റെ അളവ് കുറയ്ക്കുകയും തന്മൂലം ശരീരത്തിലെ ആൻഡ്രോജന്റെ <കൂടുതലായി ടെസ്റ്റോസ്റ്റീറോണിന്റെ > അളവ് കൂട്ടുകയും ചെയ്യുന്നു. ഇത് മുഖത്തെ അമിതമായ രോമവളർച്ചയ്ക്കും വർധിച്ച മുഖക്കുരുവിനും ഇടയാക്കുന്നു.
ശരീരഭാരം നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിഞ്ഞാൽ അതിലൂടെ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറയ്ക്കുവാനും അണ്ഡോത്പാദന നിരക്ക് വർദ്ധിപ്പിക്കുവാനും പ്രത്യുത്പാദന ശേഷി കൂട്ടുവാനും സാധിക്കും. പിസിഒഎസിനു പൂർണ്ണമായ പരിഹാരം ഇല്ലെന്നിരിയ്ക്കേ തന്നെ കുറച്ചു പൊടിക്കൈകൾ ചെയ്യുന്നതിലൂടെ നമുക്ക് പിസിഒഎസിന്റെ ലക്ഷണങ്ങൾ നിയന്ത്രിക്കുവാൻ സാധിക്കും. പച്ചക്കറികളും ബദാം പോലുള്ള നട്സ് വർഗ്ഗത്തിൽ പെട്ട ഭക്ഷണങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തിയും സമീകൃതാഹാര ശൈലി നിലനിർത്തിയുമൊക്കെയാണ് പിസിഒഎസ് ലക്ഷണങ്ങളെ നിയന്ത്രിക്കാൻ കഴിയും