Advertisment

ഹൃദയത്തിന്റെ ആരോഗ്യത്തിനു വേണ്ടി എന്ത് ചെയ്യണം എന്ന ആശങ്ക കൂടി വരുന്നു; ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ഒരു കാലം വരെ അമിതമായി തടി ഉള്ളവരിലും കൃത്യമായ ജീവിതരീതി പിന്തുടരാത്തവരിലുമാണ് ഹൃദ്രോഗങ്ങള്‍ കൂടുന്നത് എന്നാണ് കരുതിയിരുന്നത്. എന്നാല്‍, ഈ അടുത്ത് നല്ല ഫിറ്റ്‌നസ്സ് ഫ്രീക്കായിട്ടുള്ളവര്‍ വരെ ഹൃദ്രോഗം മൂലം മരണപ്പെടുന്നതും കഷ്ടപ്പെടുന്നതും കണ്ടു. അതോടെ ഹൃദയത്തിന്റെ ആരോഗ്യത്തിനു വേണ്ടി എന്ത് ചെയ്യണം എന്ന ആശങ്കയും കൂടി. വ്യായാമം ചെയ്താലും പ്രശ്‌നം ചെയ്തില്ലെങ്കിലും പ്രശ്‌നം എന്ന ചിന്തയോടൊപ്പം എന്ത് തരം ഡയറ്റ് പിന്തുടര്‍ന്നാലാണ് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുക എന്ന സംശയങ്ങളും ഉയര്‍ന്ന് വന്നിരിക്കുകയാണ്.

Advertisment

publive-image

ഒരൊറ്റ രാത്രികൊണ്ട് നിങ്ങളുടെ ഹൃദയം നല്ല ആരോഗ്യമുള്ളതാക്കാന്‍ കഴിവുള്ള ഒരു മാജിക്കും ഇല്ല. ഹൃദയം നല്ല ആരോഗ്യത്തോടെ ഇരിക്കണമെങ്കില്‍ അതിന് ഒരേഒരു വഴി മാത്രമാണ് ഉള്ളത്. കൃത്യസമയത്ത് നമ്മളുടെ ആരോഗ്യത്തിന് അല്ലെങ്കില്‍ ഹൃദയത്തിന് വേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യുക. അല്ലെങ്കില്‍ ചെയ്യാന്‍ ആരംഭിക്കുക എന്നത്.

ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: ആഹാരം തിരഞ്ഞെടുക്കുമ്പോള്‍ നമ്മളുടെ ഇഷ്ടപ്പെട്ട ഭക്ഷണങ്ങളില്‍ മാത്രം നിലകൊള്ളാതെ, പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പഴങ്ങള്‍, എന്നിങ്ങനെ എല്ലാ വിഭവങ്ങളില്‍ നിന്നും നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടത് വേണ്ട അളവില്‍ ആഹാരത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രദ്ധിക്കണം.

പ്രവര്‍ത്തനങ്ങള്‍: വ്യായാമം ചെയ്യണം. അതും കൃത്യമായ രീതിയില്‍ തന്നെ. നമ്മള്‍ കൃത്യമായി വ്യായാമം ചെയ്യുമ്പോള്‍ നമ്മളുടെ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാവുകയും നമ്മളുടെ ബിഎംആര്‍ കൂട്ടുന്നതിന് സഹായിക്കുകയും ചെയ്യും.

സര്‍കാഡിയന്‍ റിഥം: നമ്മളുടെ ആരോഗ്യത്തിന് ഏറ്റവുമധികം ആവശ്യമുള്ള ഒന്നാണ് ഉറക്കം. കൃത്യസമയത്ത് ഉറങ്ങുകയും എഴുന്നേല്‍ക്കുകയും ചെയ്യുന്നത് ഹൃദയത്തിന്റെ ആരോഗ്യം കാത്ത് സൂക്ഷിക്കുന്നതിന് വളരെ നല്ലതാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ ബോര്‍മോണ്‍ ബാലന്‍സ് ചെയ്യുന്നതിനും ഇത് ഹൃദയം കൃത്യമായി രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനും സഹായിക്കും.

യോഗ ആന്റ് മെഡിറ്റേഷന്‍: നിങ്ങളുടെ നിത്യജീവിതത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് കുറച്ച് ആശ്വാസം നല്‍കുന്ന ഒന്നാണ് യോഗ ആന്റ് മെഡിറ്റേഷന്‍ എന്നിവ. അതിനാല്‍ ഇവ ശീലിക്കുന്നത് നല്ലതാണ്.

Advertisment