കടുകെണ്ണയും തൈരും മുടിയ്ക്ക് ഏറെ ഫലപ്രദമാണ് എങ്കില്‍ അതിന്‍റെ ഗുണങ്ങള്‍ കൂടി നാം അറിഞ്ഞിരിക്കണം; കടുകെണ്ണയിൽ തൈര് കലർത്തിയാലുള്ള ഗുണങ്ങൾ  അറിയാം..

New Update

ഇടതൂര്‍ന്ന അഴകാര്‍ന്ന മുടി എല്ലാ പെണ്‍കുട്ടികളുടേയും  സ്വപ്നമാണ്. എന്നാല്‍, മോശം കാലാവസ്ഥ, ഭക്ഷണക്രമം , മുടിയുടെ പരിപാലനത്തില്‍ കാട്ടുന്ന പിഴവുകള്‍ തുടങ്ങിയവ മുടിയുടെ ആരോഗ്യവും ഭംഗിയും നഷ്ടമാകാന്‍ ഇടയാകും. എന്നാല്‍, നിങ്ങള്‍ക്കറിയുമോ നമ്മുടെ അടുക്കളയില്‍ ലഭിക്കുന്ന ചില സാധനങ്ങള്‍ ഉപയോഗിച്ച് മുടി സംരക്ഷിക്കാം. അതായത്, നമ്മുടെ അടുക്കളയിലെ ചില ചേരുവകകള്‍ തലമുടിയുടെ സംരക്ഷണത്തിന് ഉത്തമമാണ്. കൂടാതെ, ഇത് തലമുടിയ്ക്കുണ്ടാകുന്ന ചെറിയ ചെറിയ പ്രശ്നങ്ങള്‍ക്ക് ഉത്തമ പരിഹാരവുമാണ്.

Advertisment

പണ്ട്  കാലങ്ങളിൽ, മുടിയുടെ പ്രശ്നങ്ങൾ ഇല്ലാതാക്കാനും മുടി വളർച്ച വർദ്ധിപ്പിക്കാനും പല വീട്ടുവൈദ്യങ്ങളും ഉപയോഗിച്ചിരുന്നു. കടുകെണ്ണയും തൈരും ആ പ്രതിവിധികളിൽ ഒന്നാണ്. നമ്മുടെ അടുക്കളയില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് കടുകെണ്ണ. ഏറെ ഗുണങ്ങള്‍ നിറഞ്ഞ ഒന്നാണ് കടുകെണ്ണ എന്ന് നമുക്കറിയാം. മുടിയുടെ പ്രശ്‌നം നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ കടുകെണ്ണ ഒരു ഉത്തമ പരിഹാരമാണ്.

publive-image

തിളപ്പിച്ചാറിയ കടുകെണ്ണ മുടിയ്ക്ക് ഉത്തമമാണ്. കൂടാതെ, അതില്‍ ചില പ്രത്യേക ചേരുവകള്‍  ചേര്‍ത്തും ഉപയോഗിക്കാം. അത് കൂടുതല്‍ ഗുണകരമാണ്. അതായത്, കടുകെണ്ണയും തൈരും ചേര്‍ന്ന മിശ്രിതം. കടുകെണ്ണയില്‍ അല്പം തൈര് ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കുക. ഇത് നിങ്ങളുടെ മുടി നേരിടുന്ന  പല പ്രശ്നങ്ങളും ഇല്ലാതാക്കും.

കടുകെണ്ണയും തൈരും ചേര്‍ന്ന മിശ്രിതത്തിന്‍റെ ഗുണങ്ങള്‍ അറിയാമോ? 

കടുകെണ്ണയും തൈരും മുടിയ്ക്ക് ഏറെ ഫലപ്രദമാണ് എങ്കില്‍ അതിന്‍റെ ഗുണങ്ങള്‍ കൂടി നാം അറിഞ്ഞിരിക്കണം.  കടുകെണ്ണയിൽ തൈര് കലർത്തിയാലുള്ള ഗുണങ്ങൾ  അറിയാം.

കടുകെണ്ണയും തൈരും ചേര്‍ന്ന മിശ്രിതം തലയില്‍ പുരട്ടുന്നതുവഴി മുടി സില്‍ക്ക് പോലെ തിളങ്ങും

കടുകെണ്ണയും തൈരും ചേര്‍ന്ന മിശ്രിതം തലയില്‍ പുരട്ടിയാല്‍ മുടിയുടെ അറ്റം പിളരുന്ന പ്രശ്നത്തില്‍ നിന്ന് മോചനം  ലഭിക്കും.

കടുകെണ്ണയും തൈരും ചേര്‍ന്ന മിശ്രിതം മുടിയുടെ വരൾച്ച ഇല്ലാതാക്കാൻ മാത്രമല്ല, മുടിയെ കണ്ടീഷൻ ചെയ്യാനും സഹായിക്കും.

കടുകെണ്ണയിൽ തൈര് കലർത്തി മുടിയിൽ പുരട്ടിയാൽ മുടിക്ക് മൃദുത്വവും തിളക്കവും ലഭിക്കും.

മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ കടുകെണ്ണയിൽ തൈര് ചേർത്ത് ഉപയോഗിക്കുന്നത് ഉത്തമമാണ്.

കടുകെണ്ണയും തൈരും ചേര്‍ന്ന ഈ മിശ്രിതം എങ്ങനെ പ്രയോഗിക്കണം?  (How to make mixture of Mustrad Oil and Curd)

ഒരു പാത്രത്തിൽ അല്പം കടുകെണ്ണ എടുത്ത് അതിൽ തൈര് കലർത്തുക. അതിലേയ്ക്ക് 4 -5 തുള്ളി ചെറുനാരങ്ങാനീര് ചേര്‍ക്കുക. ഈ മിശ്രിതം കുറച്ച് നേരത്തേയ്ക്ക് അടച്ചുവയ്ക്കുക. ഇനി ഈ മിശ്രിതം മുടിയിൽ  പുരട്ടാം. 40 മിനിറ്റിനുശേഷം കഴുകിക്കളയാം. എന്നാല്‍ ഒരു കാര്യം ഓര്‍മ്മിക്കേണ്ടത് അത്യാവശ്യമാണ്. അതായത്, മുടി ഷാമ്പൂ ചെയ്ത് വൃത്തിയാക്കിയതിന് ശേഷം മാത്രമേ ഈ മിശ്രിതം ഉപയോഗിക്കാവൂ...

Advertisment