Advertisment

സുന്ദരമായ മുടിയ്ക്ക്  ഒഴിവാക്കേണ്ട ശീലങ്ങള്‍ ഇവയാണ് ...

New Update

മുടി സംരക്ഷിക്കുന്നതിനും വളരുന്നതിനുമായി കെമിക്കല്‍ അടങ്ങിയ സൗന്ദര്യ വസ്തുക്കള്‍  ഉപേക്ഷിച്ച് പ്രകൃതിദത്തമായ പദാര്‍ത്ഥങ്ങളിലേയ്ക്ക്  മടങ്ങിയവര്‍ ധാരാളമാണ്. എന്നാല്‍, നിങ്ങള്‍ക്കറിയുമോ നാം ചെയ്യുന്ന ചില ചെറിയ പിഴവുകള്‍ ചില ശീലങ്ങള്‍ നമ്മുടെ സുന്ദരമായ മുടിയ്ക്ക് വലിയ കേടുപാടുകള്‍ വരുത്തും.

Advertisment

മുടിയ്ക്ക് സംരക്ഷണം  നല്‍കാന്‍  ചില ശീലങ്ങള്‍ ഒഴിവാക്കിയേ മതിയാകൂ. നാം, സാധാരണ ചെയ്യുന്ന ഒന്നാണ്,  നനഞ്ഞ മുടി ചീകുക എന്നത്. ചിലപ്പോള്‍ സമയക്കുറവ്‌ മൂലമാകാം. എന്നാല്‍ ഇത് നിങ്ങളുടെ മുടിയ്ക്ക് വലിയ ദോഷമാണ് ചെയ്യുന്നത്. നനഞ്ഞിരിക്കുമ്പോൾ  നമ്മുടെ രോമകൂപങ്ങൾ  ദുർബലമായിരിക്കും. ഈ അവസരത്തിൽ മുടി ചീകുന്നത് മുടി കൊഴിയാന്‍ മാത്രമല്ല, മുടി വരണ്ടതും നിർജീവമാക്കാനും കാരണമാകും.

publive-image

നനഞ്ഞ മുടി ചീകുന്നത് ഒഴിവാക്കുക 

മുടി കഴുകുന്നതിന്‌ മുന്‍പ് നന്നായി ചീകുന്നത്  മുടി കെട്ടുപിണയുന്നത്  ഒരു പരിധിവരെ ഒഴിവാക്കാന്‍ സഹായിക്കും.  കൂടാതെ, ഷാമ്പൂ ചെയ്യുന്നതിന് മുന്‍പ് സെറമോ വീര്യം കുറഞ്ഞ ഹെയർ ഓയിലോ ഉപയോഗിക്കുക.  മുടി കഴുകിയതിന് ശേഷം കണ്ടീഷനര്‍ ഉപയോഗിക്കാന്‍ മറക്കരുത്.  മുടി നന്നായി ഉണങ്ങിയ ശേഷം മാത്രമേ ചീകാവൂ. അതും വീതി കൂടിയ  പല്ലുള്ള ചീപ്പ് ഉപയോഗിച്ച് മാത്രം ചീകുക.

നനഞ്ഞ മുടി ഒരിയ്ക്കലും കെട്ടി വയ്ക്കരുത്

നനഞ്ഞ മുടി അഴിച്ചിടുന്നത് പലര്‍ക്കും ഇഷ്ടമല്ല. അതിനായി എളുപ്പത്തില്‍ പലരും ചെയ്യുന്ന ഒന്നാണ് മുടി കെട്ടിവയ്ക്കുക എന്നത്. ഇത്തരത്തില്‍ മുടി നനഞ്ഞിരിയ്ക്കുമ്പോള്‍  കെട്ടി വയ്ക്കുന്നത് മുടി പൊട്ടിപ്പോകാന്‍ ഇടയാക്കും.  അതിനാല്‍ മുടി ഉണങ്ങുന്നതുവരെ കാത്തിരിക്കുക, തുടർന്ന് നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ സ്റ്റൈൽ ചെയ്യുക.

മുടി ഡ്രയര്‍ ഉപയോഗിച്ച് ഉണക്കുന്നത് ഒഴിവാക്കുക 

തിരക്ക് മൂലം പെട്ടെന്ന് മുടി ഉണക്കാന്‍ ഹെയര്‍  ഡ്രയർ നാം ഉപയോഗിക്കാറുണ്ട്.   ഹെയര്‍  ഡ്രയർ  മുടിയ്ക്ക് ഏറെ ദോഷം  ചെയ്യുന്ന ഒന്നാണ്.  മുടി  സാധാരണ രീതിയില്‍ ഇത്തിരി ഉണങ്ങുന്നത് വരെ കാത്തിരിയ്ക്കുക.

രാത്രിയില്‍ നനഞ്ഞ മുടിയുമായി ഉറങ്ങരുത്

പലരും രാത്രിയില്‍ മുടി കഴുകുന്നവരാണ്.  നനഞ്ഞ മുടിയുമായി ഉറങ്ങുന്നത് മുടിയ്ക്കും നമ്മുടെ ആരോഗ്യത്തിനും ഒരേപോലെ ദോഷം ചെയ്യും. ഇങ്ങനെ ചെയ്യുന്നത്  മുടിയ്ക്ക് കേടുപാടുകള്‍ വരുത്തുകയും ജലദോഷം പോലുള്ള രോഗങ്ങള്‍  വരുത്തുകയും ചെയ്യും.

നനഞ്ഞ മുടിയില്‍  ടവൽ കെട്ടി വയ്ക്കരുത്

നനഞ്ഞിരിയ്ക്കുമ്പോള്‍ മുടിയിഴകള്‍  ഏറെ ദുർബലവും മൃദുലവുമായിരിയ്ക്കും. ആ സമയത്ത്  മുടി ടവല്‍ ഉപയോഗിച്ച് കെട്ടി വയ്ക്കുമ്പോള്‍  മുടി പോട്ടിപ്പോകാനുള്ള സാധ്യത കൂട്ടും.  നനഞ്ഞ മുടി ടവല്‍ ഉപയോഗിച്ച്  തുടച്ച് അധികമുള്ള വെള്ളം കളയാന്‍ ശ്രമിക്കുക.

Advertisment