Advertisment

നീളമുള്ള അഴകാര്‍ന്ന കട്ടിയുള്ള മുടിക്ക് ചില മാര്‍ഗ്ഗങ്ങള്‍ ഇതാ...

New Update

സുന്ദരമായ മുടിയ്ക്ക്  ശ്രദ്ധയോടെയുള്ള പരിചരണം ആവശ്യമാണ്. നമ്മുടെ ജീവിതശൈലി,  ടെന്‍ഷന്‍ എന്നിവ മുടിയുടെ വളര്‍ച്ചയെ സാരമായി ബാധിക്കും. ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ മുടി അൽപ്പം ശ്രദ്ധയും ശരിയായ ഭക്ഷണരീതിയും കൊണ്ട് സാധ്യമാക്കാം.ചില സമയങ്ങളില്‍ യാതൊരു  കാരണവുമില്ലാതെ തന്നെ മുടി കൊഴിയാം. താരന്‍, മുടി പൊട്ടിപോവൽ,  മുടികൊഴിച്ചിൽ എന്നിവയാണ്  സാധാരണയായി മുടിയുടെ കാര്യത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍.  ഈ പ്രശ്നങ്ങള്‍ വര്‍ധിക്കുമ്പോള്‍  മുടിയുടെ കനം കുറയുകയും  മുടി  ദുർബലമാകുകയും ചെയ്യും.

Advertisment

publive-image

മുടി സുന്ദരവും ഇടതൂര്‍ന്നതുമാകാന്‍  പുറമേയുള്ള പരിചരണം പോലെതന്നെ  നമ്മുടെ ഭക്ഷണ ക്രമത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്.  അതായത്,  ശരിയായ പോഷകാഹാരമില്ലാതെ മുടി വളരില്ല എന്നതാണ് ഇതിന് കാരണം. നിങ്ങളുടെ മുടി വളരെ നേര്‍ത്തതാണ് എങ്കില്‍ ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുക. ശരിയായ പോഷകാഹാരക്കുറവ്, ഹോർമോൺ അസന്തുലിതാവസ്ഥ, തൈറോയ്ഡ്,  അനീമിയ, എന്നീ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതിനു പരിഹാരം കാണുക. സന്തുലിതമായ വിറ്റാമിനുകളാൽ സമ്പുഷ്ടമായ ഭക്ഷണക്രമം  പോഷകങ്ങളുടെ കുറവ്  നികത്താൻ നിങ്ങളെ സഹായിക്കും. നിങ്ങള്‍ ശരീരത്തോട് കാണിക്കുന്ന ഏത് അവഗണനയും നിങ്ങളുടെ മുടിയിൽ പ്രതിഫലിക്കും. അതിനാല്‍ ആരോഗ്യം ശ്രദ്ധിക്കുക.

മുടി ശ്രദ്ധിക്കുകയും പരിപാലിക്കുകയും ചെയ്യുക

പതിവായി മുടി കൊഴിയുകയും അറ്റം പിളരുകയും ചെയ്യുന്നുവെങ്കില്‍ ശ്രദ്ധിക്കുക. ചില സമയങ്ങളിൽ വ്യക്തമായ കാരണങ്ങളില്ലാതെ നമ്മുടെ മുടി കനംകുറഞ്ഞതും ദുർബലമാകുന്നതും വലിയ പ്രശ്‌നമാണ്. അതായത് മുടിയിൽ താരനും അണുബാധയും ഇല്ലെങ്കിലും മുടി താനേ കൊഴിയാൻ തുടങ്ങും. ഇതുമൂലം മുടിയുടെ കനം കുറയുന്നു.  ഈ സമയത്ത് മുടിയ്ക്ക് പ്രത്യേക പരിചരണം ആവശ്യമാണ്‌.

വീതിയേറിയ പല്ലുകളുള്ള ചീപ്പുകൾ ഉപയോഗിക്കുക, സ്കാർഫുകൾ, തൊപ്പികൾ അല്ലെങ്കിൽ കുടകൾ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ തലമുടി സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കുക, രാസവസ്തുക്കള്‍ ഇല്ലാത്ത വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക, ചൂടുവെള്ളം ഉപയോഗിക്കരുത്. മുടി സ്വാഭാവികമായി  ഉണക്കണം

പരമ്പരാഗത മുടി സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ പിന്തുടരുക

എല്ലാ ആഴ്ചയും എണ്ണ തേച്ച് നന്നായി മുടി മസാജ് ചെയ്യുക, ഹെയര്‍ മാസ്ക് ഉപയോഗിക്കുക.

മുടി സംരക്ഷിക്കാന്‍ ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക

മുടിയുടെ അളവും ഘടനയും അനുസരിച്ച് മുടിയുടെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുത്താത്ത ഷാംപൂകളും കണ്ടീഷണറുകളും തിരഞ്ഞെടുക്കുക. മികച്ച ഉൽപ്പന്നങ്ങൾക്കായി നിങ്ങളുടെ ഹെയർഡ്രെസ്സറുമായി ബന്ധപ്പെടുക, അവ മിതമായി ഉപയോഗിക്കുക. അമിതമായ ഉൽപ്പന്ന ഉപയോഗം മുടിയുടെ വളർച്ചയെ മന്ദഗതിയിലാക്കുകയും മുടിയുടെ സ്വാഭാവിക സൗന്ദര്യം  നശിപ്പിക്കുകയും ചെയ്യും.

നിങ്ങളുടെ സമ്മർദ്ദം നിയന്ത്രിക്കുക

മുടിയുടെ വളർച്ചയെ ബാധിക്കുന്ന മറ്റൊരു ഘടകം സമ്മർദ്ദമാണ്, അതിനാൽ ധ്യാനം, വ്യായാമം, പ്രത്യേകിച്ചും ശ്വസന വ്യായാമങ്ങൾ എന്നിവ ചെയ്യുക. നിങ്ങൾ സന്തുഷ്ടരെങ്കില്‍ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടും. മെച്ചപ്പെട്ട രക്തചംക്രമണം, മെച്ചപ്പെട്ട മാനസികാവസ്ഥ, വർദ്ധിച്ച ഊർജ്ജം, മെച്ചപ്പെട്ട ഉറക്കം എന്നിവയുൾപ്പെടെ പതിവ് വ്യായാമത്തിന് നിരവധി ഗുണങ്ങളുണ്ട്.  ഈ ഘടകങ്ങളെല്ലാം നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു.

Advertisment