Advertisment

രാവിലെ വെറും വയറ്റില്‍ ഈ സാധനങ്ങള്‍ കഴിക്കരുത്; ഗുണത്തേക്കാളേറെ ദോഷം

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

രാവിലെ വെറും വയറ്റില്‍ ചെറുചൂടുവെള്ളം കുടിയ്ക്കുന്നത് ആരോഗ്യകരമായ ഒരു ശീലമാണ്. എന്നാല്‍, രാവിലെ  വെറും വെള്ളത്തിന്‌ പകരം മറ്റ് പല തരത്തിലുള്ള പാനീയങ്ങള്‍ തയ്യാറാക്കി കുടിയ്ക്കുന്നവര്‍ ധാരാളമാണ്.  അതായത് വെറും ചൂടുവെള്ളത്തിന് പകരം മറ്റു പല ചേരുവകളും ചേര്‍ത്ത്  അതിനെ കൂടുതല്‍ ആരോഗ്യകരമാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.    പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക, തടി കുറയ്ക്കാന്‍ സഹായിക്കുക,  ഗ്യാസ്ട്രബിള്‍ പ്രശ്നം കുറയ്ക്കുക തുടങ്ങി പല ഗുണങ്ങളും ഇത്തരം പാനീയങ്ങള്‍ കുടിയ്ക്കുന്നതുകൊണ്ട് നേടാന്‍ സാധിക്കും.

Advertisment

publive-image

എന്നാല്‍, നിങ്ങള്‍ക്കറിയുമോ ചില ദ്രാവകങ്ങള്‍ അറിയാതെ പോലും രാവിലെ വെറും വയറ്റില്‍  കുടിയ്ക്കരുത്. ഇത്തരം സാധനങ്ങള്‍ വെറും വയറ്റില്‍ കഴിയ്ക്കുന്നത്  പല രോഗങ്ങളും ക്ഷണിച്ചു വരുത്തും. അതായത് അസിഡിറ്റി, വയറുവേദന, ഛർദ്ദി, രക്തത്തിലെ പഞ്ചസാര അളവ് വര്‍ദ്ധിക്കുക തുടങ്ങിയ പ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാകാം.  അതുകൊണ്ട് തന്നെ വെറും വയറ്റിൽ ഒട്ടും കഴിക്കാൻ പാടില്ലാത്ത ഇത്തരം സാധനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

വെറുംവയറ്റിൽ ഒരിക്കലും മദ്യം കുടിക്കരുത് 

രാവിലെ വെറുംവയറ്റിൽ ഒരിയ്ക്കലും മദ്യം കഴിയ്ക്കരുത്. മദ്യം കഴിച്ചാല്‍ ആരോഗ്യം മോശമാകും. ഒഴിഞ്ഞ വയറ്റിൽ മദ്യം കഴിക്കുന്നതിലൂടെ പൾസ് നിരക്ക് കുറയാൻ  സാധ്യതയുണ്ട്. കൂടാതെ  ഇത്  മറ്റ് വൃക്ക, ശ്വാസകോശം, കരൾ തുടങ്ങിയവയ്ക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. അതിനാൽ ഒഴിഞ്ഞ വയറ്റിൽ മദ്യം കഴിക്കാതിരിക്കാൻ ശ്രമിക്കുക.

വെറുംവയറ്റിൽ  കാപ്പി കുടിയ്ക്കരുത്   

സാധാരണയായി പലരും രാവിലെ ഉറക്കമെണീറ്റ ഉടനെ  കുടിയ്ക്കുന്ന ഒന്നാണ് കാപ്പി.  എന്നാല്‍, വെറുംവയറ്റിൽ കാപ്പിയോ ചായയോ കുടിച്ചാൽ അസിഡിറ്റി പ്രശ്‌നങ്ങൾ ഉണ്ടാകാം.

വെറുംവയറ്റിൽ ച്യൂയിംഗ് ഗം  കഴിയ്ക്കരുത് 

ച്യൂയിംഗ് ഗം  ചവയ്ക്കുക എന്നത് ചിലരുടെയെങ്കിലും ശീലമാണ്. എന്നാല്‍,  ഒഴിഞ്ഞ വയറ്റിൽ  ച്യൂയിംഗ് ഗം കഴിയ്ക്കരുത്. ഇത്തരത്തില്‍  ച്യൂയിംഗ് ഗം  ചവയ്ക്കുന്നതിലൂടെ നമ്മുടെ വയറ്റിൽ ഭക്ഷണം ദഹിപ്പിക്കാനുള്ള ആസിഡ് രൂപപ്പെടാൻ തുടങ്ങുന്നു.  ഈ ദഹന ആസിഡുകൾ അസിഡിറ്റി മുതൽ അൾസർ വരെ പല പ്രശ്‌നങ്ങൾക്കും കാരണമാകും, അതിനാൽ ഒഴിഞ്ഞ വയറ്റിൽ ച്യൂയിംഗ് ഗം ചവയ്ക്കാതിരിക്കുന്നതാണ്  നല്ലത്.

Advertisment