ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് വയറ് വീര്‍ക്കുന്നതിലൂടെ ഉണ്ടാകുന്നത്; ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഈ പ്രശ്‌നത്തെ പരിഹരിക്കേണ്ടതിന് ചെയ്യേണ്ട കാര്യങ്ങൾ..

author-image
kavya kavya
New Update

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വയറുവേദന പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഇതില്‍ വയറ് വീര്‍ക്കുന്നത് നിങ്ങളില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇതുണ്ടാക്കുന്നത്. കുറച്ച് കഴിച്ചാല്‍ പോലും പലരിലും ഇത്തരം അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം പ്രശ്‌നത്തെ നിസ്സാരമായി വിടുന്നത് അത്ര നല്ലതല്ല എന്നത് ആദ്യം മനസ്സിലാക്കണം. ഭക്ഷണം അമിതമായി കഴിക്കുന്നവരിലും ഈ പ്രശ്‌നം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്.

Advertisment

അമിതമായി ഭക്ഷണം കഴിക്കുന്നത് പലപ്പോഴും അമിതവണ്ണം, ദഹനക്കേട്, നെഞ്ചെരിച്ചില്‍, കുടലുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങള്‍ എന്നിവക്ക് കാരണമാകുന്നു. അതിനെ പ്രതിരോധിക്കാന്‍ ശരീരത്തിന് സാധിക്കാത്ത അവസ്ഥയില്‍ പലപ്പോഴും വയറ് വീര്‍ക്കുന്ന അവസ്ഥയുണ്ടാവുന്നു. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. വീട്ടില്‍ തയ്യാറാക്കുന്ന ഒരു കിടിലന്‍ ചായയിലൂടെ ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാന്‍ സാധിക്കും. ഏലക്കായയും ജീരകവും മല്ലിയും കൂടി മിക്‌സ് ചെയ്ത് തയ്യാറാക്കുന്ന ഈ ചായക്ക് ഗുണം കൂടുതലാണ്.

publive-image

ഡിറ്റോക്‌സ് ടീ

ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്ന തരത്തില്‍ തയ്യാറാക്കാവുന്ന ഡിറ്റോക്‌സ് ചായ നിങ്ങള്‍ക്ക് വയറ് വീര്‍ക്കുന്ന പ്രശ്‌നത്തെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യകരമായ പോഷകങ്ങള്‍ ആയത് കൊണ്ട് തന്നെ ഇത് പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കുന്നുമില്ല. ഇതില്‍ മല്ലി, ജീരകം, ഏലക്കായ എന്നിവയാണ് മിക്‌സ് ചെയ്തിട്ടുള്ളത്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും വയറിന്റെ അസ്വസ്ഥതകളെ പരിഹരിക്കുന്നതിനും ദഹന പ്രശ്‌നത്തിനും എല്ലാം പ്രതിരോധം തീര്‍ക്കുന്നതിന് സഹായിക്കുന്നു. ഈ പാനീയം വയറിന്റെ അസ്വസ്ഥതകളെ മാത്രമല്ല ശരീരവണ്ണത്തേയും, ഓക്കാനം, വിശപ്പില്ലായ്മ എന്നീ പ്രശ്‌നങ്ങളേയും പരിഹരിക്കുന്നതിന് സഹായിക്കുന്നു.

ഏലക്കയുടെ ആരോഗ്യ ഗുണങ്ങള്‍

മധുര പലഹാരത്തിലും കറിയിലും എല്ലാം ചേര്‍ക്കുന്ന ഒന്നാണ് ഏലക്കായ. അതുകൊണ്ട് തന്നെ സംശയിക്കാതെ ഏത് പ്രശ്‌നത്തേയും പരിഹരിക്കുന്നതിന് സഹായിക്കുന്നതാണ് ഏലക്കായ. രുചി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ഇത് ആരോഗ്യ ഗുണങ്ങളും വര്‍ദ്ധിപ്പിക്കുന്നു. ഏലക്കായ ദഹന പ്രശ്‌നങ്ങളെ നല്ലതുപോലെ കൈകാര്യം ചെയ്യുന്നു. അധിക അസിഡിറ്റി കുറയ്ക്കുന്നതിനും കുടലിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാനും എല്ലാം ഏലക്കായ സഹായിക്കുന്നു. ഇത് ആന്റിഓക്സിഡന്റ് സംയുക്തങ്ങളാല്‍ നിറഞ്ഞതാണ്. കൂടാതെ വീക്കം തടയുന്നതിനും പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

Advertisment