നിങ്ങൾ ടോയ്‌‌ലറ്റിനുള്ളിൽ ഫോൺ ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഈ രോഗങ്ങൾ ഉണ്ടാകാം ; സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

publive-image

Advertisment

ചിലരുടെയെങ്കിലും ഇപ്പോഴത്തെ പ്രധാനപ്പെട്ട ശീലങ്ങളിൽ ഒന്നാണ് ടോയ്‌ലറ്റിനുള്ളിലേയ്‌ക്ക് പോകുമ്പോൾ മൊബൈൽ ഫോൺ കൂടെ കരുതുന്നത്. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനായി ടോയ്‌ലറ്റിൽ പ്രവേശിക്കുന്ന ഇത്തരക്കാർ ഫോണിൽ നോക്കിയിരുന്ന് സമയം പാഴാക്കുന്നു. ഇതൊരു ദുഃശീലം തന്നെയാണ്. ഇതുവഴി പല തരത്തിലുള്ള രോഗാണുക്കളുമായി നിങ്ങൾ അധികനേരം സമ്പർക്കത്തിൽ വന്നേക്കാം. ഇത് ആരോഗ്യ പ്രശ്നങ്ങളിലേയ്‌ക്ക് നയിക്കുകയും ചെയുന്നു.

ടോയ്‌ലറ്റിലെ വാതിൽ മുതൽ വാതിലിന്റെ ലോക്ക്, ടാപ്പ്, ഫ്ളഷ്, തറ എന്നിവിടങ്ങളിൽ വരെ കൂടുതലായി രോഗാണുക്കളുമായി സമ്പർക്കമുണ്ടാവുന്നു. കൂടാതെ ബാത്ത് റൂം ഫ്ളഷ് ചെയ്ത ശേഷമുള്ള വെള്ള തുള്ളികളും രോഗാണുക്കളെ വഹിക്കുന്നുണ്ട്. എന്നാൽ ഇവയുമായൊന്നും നേരിട്ട് സമ്പർക്കത്തിൽ വന്നില്ലെങ്കിലും അധിക സമയം ടോയ്‌ലറ്റിൽ ചെലവഴിക്കുന്നത് വഴി രോഗാണുക്കൾ ഫോണിൽ പറ്റിപ്പിടിക്കാൻ കാരണമാകുന്നു.

ഇത്തരത്തിലുള്ളവർ ബാത്ത് റൂമിൽ നിന്നും പുറത്തുവന്ന ശേഷം കൈകൾ മാത്രമായിരിക്കും ശുചിയാക്കുക. എന്നാൽ, അപ്പോഴും ഫോണിലടങ്ങിയ രോഗാണുക്കൾ അതേപടി ശേഷിക്കുന്നതാണ്. തുടർന്ന് ദിവസം മുഴുവനും കൈയിൽ കരുതുന്നതിനാൽ തന്നെ മൊബൈൽ ഫോണിൽ നിന്ന് രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യും. ഇതേതുടർന്ന് ഇ-കോളി, സാൽമോണെല്ല, ഷിഗെല്ല, ഹെപറ്റൈറ്റിസ്-എ, മെഴ്സ, വയറിളക്കം തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാദ്ധ്യത കൂടുന്നു. അതിനാൽ ടോയ്‌ലറ്റിൽ മൊബൈൽ ഫോണുമായി പ്രവേശിക്കുന്നത് ഒഴിവാക്കേണ്ട ശീലമാണ്.

Advertisment