റിട്ടയർമെന്റിന് ശേഷം വിഷാദം കടന്നു കൂടുന്നുണ്ടോ,​ ഈ ചിന്തയ്ക്ക് വിരാമമിടാൻ വഴികളിതാ

New Update

publive-image

റിട്ടയർമെന്റിന് ശേഷം പലരിലും വിഷാദം കടന്നു കൂടുകയും ഉത്സാഹക്കുറവ് കുടിയിരിക്കുകയും ചെയ്യാറുണ്ട്. വാർദ്ധക്യത്തിലേക്ക് അടുക്കുന്നു എന്ന തോന്നലാണ് ഇതിന് കാരണം. ഈ ചിന്തയ്‌ക്ക് വിരാമമിടാൻ വഴികൾ ഏറെയുണ്ട്.

Advertisment

റിട്ടയർമെന്റിന് ശേഷം മാനസികാരോഗ്യം ശക്തമാക്കാനും നിരാശവെടിഞ്ഞ് ഉല്ലാസത്തോടെ ജീവിതം ആസ്വദിക്കാനുമുള്ള വഴികളാണ് യാത്രയും സൗഹൃദകൂട്ടായ്‌മകളും. സമാന മനസ്‌കരെ കൂട്ടുപിടിച്ച് യാത്ര ചെയ്യുക. നൃത്തം ചെയ്യാനും കായികവിനോദങ്ങളിൽ ഏർപ്പെടാനും ചൂണ്ടിയിടാനും പട്ടം പറത്താനുമൊന്നും പ്രായം പ്രശ്നമേയല്ല.

മാനസികാരോഗ്യം മെച്ചപ്പെടുകയും ചെയ്യും. സുഹൃത്തുക്കൾ, അയൽക്കാർ, മുൻപത്തെ സഹപ്രവർത്തകർ എന്നിവരെയൊക്ക ചേർന്ന് നല്ല കിടിലൻ കൂട്ടായ്മകൾ സംഘടിപ്പിക്കുക. ഇടയ്‌ക്കിടെ സൗഹൃദക്കൂട്ടായ്മകൾ ചേരുകയും വേണം. ഈ സംഘവുമായി മാസത്തിലൊരിക്കൽ ഒരു ചെറുയാത്ര നടത്തുക. വർഷത്തിൽ ഒരു പ്രാവശ്യം ദീർഘദൂരെയാത്രകളും ആവാം.

Advertisment