തുളസി കൃഷിചെയ്താൽ മാസം കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലും സമ്പാദിക്കാം, ആവശ്യക്കാർ ഏറെ

author-image
admin
New Update

publive-image

കൃഷി എന്നുകേൾക്കുമ്പോൾ പച്ചക്കറി, വാഴ തുടങ്ങിയ കൃഷികളാണ് ഒട്ടുമിക്കവരുടെയും മനസിൽ എത്തുക. എന്നാൽ അധികമാരും കൈവയ്ക്കാത്തതും കാലാവസ്ഥാ വ്യതിയാനമുണ്ടായാലും ചതിക്കാത്തതും വലിയ മുതൽമുടക്കുവേണ്ടാത്തതും നല്ല ആദായം ലഭിക്കുന്നതുമായ വിളകൾ കൃഷിചെയ്താൽ മികച്ച വരുമാനം നേടാം. അത്തരത്തിൽ ഒന്നാണ് തുളസികൃഷി.

Advertisment

ഇന്ത്യയ്ക്കുപുറമേ വിദേശ രാജ്യങ്ങളിലും തുളസിയിലയ്ക്ക് ആവശ്യക്കാർ ഏറെയാണ്. പ്രധാനമായും മരുന്നുനിർമാണത്തിനാണ് ഇത് ഉപയോഗിക്കുന്നത്. പലപ്പോഴും ഗുണമേന്മയുള്ള മേൽത്തരം തുളസിയിലകൾ ലഭിക്കാറില്ലെന്നതാണ് വാസ്തവം. അതിനാൽ വിപണി ഒരിക്കലും പ്രശ്നമേ ആകില്ല. മാസം കുറഞ്ഞത് ഒരുലക്ഷത്തോളം രൂപ വരുമാനം ലഭിക്കുകയും ചെയ്യും.

കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങാം എന്നതും ഏറെക്കാലം തുടർച്ചയായി ആദായം ലഭിക്കും എന്നതുമാണ് തുളസികൃഷിയുടെ ഏറ്റവും വലിയ പ്രത്യേകത. വീട്ടിലുള്ള തുളസിച്ചെടിയിൽ നിന്നുതന്നെ വിത്തുകൾ ശേഖരിക്കാം. ഈ വിത്തുകൾ പാകിമുളപ്പിച്ച് കൃഷിചെയ്യാം. കൃഷ്ണ തുളസിക്കാണ് ആവശ്യക്കാർ ഏറെ.

മാസം ഒരുലക്ഷം രൂപ വരുമാനം കിട്ടണമെങ്കിൽ കുറഞ്ഞത് രണ്ടേക്കറിലെങ്കിലും തുളസി കൃഷിചെയ്യണം.ഇതിന് 15000- 20000 രൂപ ചെലവ് വരും. കൃത്യമായ ഇടവേളകളിൽ വളം നൽകാനും മറക്കരുത്. ജൈവവളം മാത്രം നൽകണം. ആവശ്യത്തിന് കൃഷിഭൂമി ഇല്ലെങ്കിൽ ഗ്രോബാഗിലോ ചട്ടിയിലോ വീടിന്റെ മട്ടുപ്പാവിൽ കൃഷിചെയ്യാം.

തൊഴിൽ രഹിതരായ വീട്ടമ്മമാർക്ക് മികച്ച വരുമാനം നേടാൻ തുളസികൃഷി ഉപകരിക്കും.തുളസി ഉൾപ്പടെയുള്ള ഔഷധക്കൃഷിക്ക് സഹായം നൽകാൻ നിരവധി കമ്പനികൾ ഇന്ന് വിപണിയിലുണ്ട്. മികച്ച രീതിയിൽ നിങ്ങൾ കൃഷി ചെയ്യാൻ തയാറാണെങ്കിൽ സാമ്പത്തിക സഹായമടക്കം കമ്പനികൾ വാഗ്‌ദാനം ചെയ്യും.

Advertisment